വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Wednesday, July 29, 2009
സിനു കക്കട്ടില്‍
ഡിയര്‍ ജാക്സണ്‍
നാടൊട്ടുക്ക് കടവും
തലയില്‍
രണ്ടെ രണ്ടു മുടിയും
പൊട്ടിയ മൂക്കും
തകർന്ന വാരിയെല്ലും
മെലിഞ്ഞുണങ്ങിയ
ദേഹവുമായി...
നിദ്രക്കു വേണ്ടി
കേണുകൊണ്ട്...
ജാക്സൺ
നീയെന്റെ സ്വപ്നത്തിൽ വന്നു പാടുന്നു...
എന്റെ
ആത്മവിശ്വാസവുമിതുപോലെയാൺ...
സ്റ്റേജിൽ തകർക്കും...
ഒറ്റക്കാവുമ്പൊ,
വിഗ്ഗഴിച്ചുവച്ച്...
തൊട്ടാലൊടിയുന്ന,
വാരിയെല്ലും,
തകർന്ന മൂക്കുമായി...
നിദ്രക്കുവേണ്ടി,
കേഴും...
വേദന സംഹാരി തരാതെ,
വെളുത്ത വസ്ത്രം ധരിച്ച
ജീവിതം
അന്നേരം
കൊഞ്ഞനം കുത്തി
മുറി നിറയെ ഓടി നടക്കും...
ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...
മരണം
വന്നു തൊടും വരെക്കും
Subscribe to:
Post Comments (Atom)
8 വായന:
ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...
ചിരിക്കുന്ന മുഖംമൂടിയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കരയുന്ന മുഖം...! നന്നായിട്ടുണ്ട്.
നല്ല കവിത.
മൈക്കല്‍ ജാക്ക്സണ്‍ എന്ന ഐക്കണിണ്റ്റെ ഉള്ളിലേക്കുള്ള നോട്ടം കവിതയിലാക്കിയ ശ്രമം നന്നായി.
കോമാളിക്കളി!!നല്ല പ്രയോഗം.ഇഷ്ടപ്പെട്ടു.
ജാക്സന്റെ ജീവിതത്തിന്റെ മറ്റൊരു മുഖം അറിഞ്ഞപ്പോള്‍ തോന്നിയ വിഷമം ഒരിയ്കല്‍ കൂടി അനുഭവിച്ചു
എല്ലാവരുടെയും കാര്യത്തില്‍ പുറമേയുള്ള തിളക്കങ്ങള്‍ക്കപ്പുറം ഇരുളിന്റെ കാളിമയുണ്ടാകാം..
വേറിട്ടൊരു ശ്രമം...
നന്നായി.
Post a Comment