വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Wednesday, July 22, 2009
ശ്രീജിത്ത് അരിയല്ലൂര്‍
മഴക്കവിതകള്‍
കുട
അകം
പുറം
മറഞ്ഞ്
ഒക്കെയും
വെളിപ്പെടുത്താന്‍
ഓര്‍മ്മയുടെ
ഒരിളം കാറ്റ്
മതിയായിരുന്നു.
എന്നിട്ടും,
വന്നില്ലല്ലോ
നീ
ഈ വഴി ഒരിക്കലും?
ചിറാപ്പുഞ്ചി
എപ്പോഴും
മഴ പെയ്യുന്ന ഇടത്തെ
ചിറാപ്പുഞ്ചി
എന്നു വിളിക്കും.
എപ്പോഴും
വെയില് പെയ്യുന്ന ഇടത്തെ
മനസ്സെന്നും.
Subscribe to:
Post Comments (Atom)
7 വായന:
എന്നിട്ടും,
വന്നില്ലല്ലോ
നീ
ഈ വഴി ഒരിക്കലും?
നന്നായി...
ലളിതം
മനോഹരം
വെയിലിലും ചാറുന്നു മഴ..
അരിയല്ലൂര്ക്കാരണ്റ്റെ കവിതയ്ക് കീഴെ ഒരു പരപ്പനങ്ങാടിക്കാരണ്റ്റെ കൈയൊപ്പ്.
“എപ്പോഴും
വെയില് പെയ്യുന്ന ഇടത്തെ
മനസ്സെന്നും.“
അതുകൊള്ളാം
pora suhruthe...
Post a Comment