Saturday, July 18, 2009

എം ആര്‍ രേണുകുമാര്‍കന്നിചോര

ക്കരെയോ ഇക്കരെയോ
ആളെ കയറ്റിയിറക്കും
കടത്ത് വള്ളത്തിലോ
എവിടെയുമില്ല
എനിക്കൊരുവീട്

മീനുകള്‍ക്ക്
പുഴയാകെ വീടാണ്
എനിക്ക് പുഴക്കരയും

അക്കരെ കടന്നു
പാടവരമ്പിലൂടെ നടന്നു
പച്ചത്തുരുത്ത്തില്‍
എത്തിയാല്‍
അവിടെയൊരു
വീടുണ്ടാക്കമെന്നു
ഞാന്‍
വെറുതെ വിചാരിക്കാറുണ്ട്

ഒരിക്കലും
പാടവരമ്പിലൂടെ നടന്നു
പച്ചതുരുതിലേക്ക് പോയില്ല
വിചാരങ്ങളിലെ
വീടിനെ തകര്‍ത്തു കളഞ്ഞില്ല .

വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു

ഇരുന്നു മടുക്കുമ്പോള്‍
മുങ്ങാംകുഴിയിട്ടു
മീനുകളുടെ വീട്ടില്‍
വിരുന്നു പോകാറുണ്ട്
അധികനേരമൊന്നും
അവിടെ കൂടാനാവുന്നില്ല .

കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു .

10 വായന:

പുതു കവിത said...

കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു .

മാണിക്യം said...

"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....

ഇല്ലയ്മ മറന്ന്
ചില തോന്നലുകളുടെ മറവില്‍
എല്ലമുണ്ടെന്ന് നടിച്ച്
വലിയ ഒരു സത്യം !!

എല്ലാവരും ഏറെ കുറെ അങ്ങനെ അല്ലേ?

നല്ല കവിത
ആശംസകള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മുങ്ങിച്ചാകാന്‍ കൂടി പഠിക്കണമായിരുന്നു..

Deepa Bijo Alexander said...

പഠിക്കാൻ പാഠങ്ങളിനിയും.....


നല്ല കവിത...

Hashim... said...

"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....

എന്റെ ഓര്‍മ്മകള്‍ said...

Hi Renukumar,

"........വീട് എപ്പോഴും അക്കരെയാണ്
എന്ന തോന്നലിനെ അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു........."

Nannaayirikyunnu tuo....Ellavarkkul ulla oru thonnalaanithu....

Sivadas Menon

ഞാന്‍ ഇരിങ്ങല്‍ said...

കവിത ഇഷ്ടമായി.
മീനുകള്‍ക്ക് പുഴയാകെ വീടാകുന്നതും
ലോകം മുഴുവന്‍ ഒറ്റരാജ്യമാകുന്നതും
എല്ലാവരും സംസാരിക്കുന്നത് സ്നേഹം കൊണ്ട് മാത്രമാകുന്നതും
ദേഷ്യമില്ലാത്ത ഒരു ലോകം രൂപപ്പെടുന്നതും ഞാന്‍ സ്വപ്നം കാണാറുണ്ട്

അങ്ങിനെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പഠിക്കുമ്പോഴും അങ്ങിനെ ഉണ്ടാവട്ടേന്ന് ആഗ്രഹിക്കാറുണ്ട്

ആഗ്രഹങ്ങളുടെ നദിയില്‍ കുറുകെ നീന്തുകയും
മുങ്ങാംകുഴിയിടുകയും ചെയ്യുകയല്ലേ നമ്മള്‍ മനുഷ്യര്‍.
എന്നിട്ടും ഒരിക്കല്‍ പോലും ഞാനും നടന്നില്ല
ആ പച്ചതുരുത്തിലേക്ക്.

തുരുത്തുകള്‍ നഷ്ടമായില്ലെന്ന് എനിക്ക് സമാധാനിക്കാമല്ലോ.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ceeyelles said...

very nice.congra.....

Sureshkumar Punjhayil said...

Mungi chathalum pakshe meenukalude veetil thamasikkan pattilla ketto.

Manoharam, Ashamsakal...!!!

Nighantu said...

You are invited to be a part of the team that develops Nighantu.in the online dictionary for bloggers which consist of meanings of words in English, Malayalam, Tamil, Hindi and other local languages in India. You will be provided an unique link back to your blog to each words that you add in the dictionary. Read more at the following link
http://www.nighantu.in/2009/07/attention-hindi-tamil-malayalam-telugu.html
(sorry to post a comment which is not relevant to the article, you may delete it after reading)

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP