
രാത്രി നടത്തം
എപ്പോഴും പറയാവുന്നതല്ല
ഉള്ളില്‍ ഞെങ്ങി ഞരുങ്ങുന്ന കാര്യങ്ങള്‍
തൊട്ടടുത്ത് കാണുന്നവരെല്ലാം
ഒത്തിരിയൊക്കെ കേട്ട് മടുത്തവര്‍
ഇന്നുമെന്റെകൂടെ വീര്‍പ്പിടുന്നവര്‍
ദീര്‍ഘരാത്രി, അനങ്ങാത്ത ചില്ലകള്‍
രാത്രിയൊറ്റയ്ക്ക് പോകും വഴിയിലെ
പാഞ്ഞു പോകുന്ന വണ്ടികള്‍ , ചിന്തകള്‍
നീണ്ട ഹോണിന് ഇരച്ചാര്‍ത്തുമായുമ്പോള്‍
ചുറ്റുവട്ടത്തനങ്ങും ചവറ്റില
പാതിരയില്‍ വിളക്കണയാത്ത
റോഡരികിലെ വീടുകള്‍ക്കൊക്കെ
മൂമ്പ് കാണും വെളിച്ചവുമില്ല
ഇപ്പൊഴീ സമയത്ത് ചുറ്റിലും
കാണുന്നതുമാത്രം സത്യമെന്നാണെങ്കില്‍
സംശയത്തോടിരുട്ടത്തു മൂലയില്‍
പമ്മിനോക്കി നടക്കുന്നതെന്തിന്
എന്നും കാനയില്‍ കാണുന്ന കണ്ണാടി
ചന്ദ്രനെ കൊണ്ട് ചോദിച്ചുടയുന്നു
എന്നെയും കടന്നായുന്ന വേഗതയ്ക്കൊ-
പ്പമെത്തും പ്രതീക്ഷ ജീവിക്കുന്നു.
ലോകമേ ഇഞ്ചിഞ്ചായി മാത്രമാണീ
ദിവസത്തിന് പടം മാറ്റി വച്ചത്
അത്രയും കണിശമായി ഞൊടിയിട
കൊടിയായ് വിഭജിച്ചതില്‍ വേണ്ട
മാറ്റമൊക്കെ വരുത്തും അധികാര-
ശാലിയെന്നെ നിരീക്ഷിക്കുകയാകുമോ
സന്ധ്യയില്‍ കണ്ട മൈതാനം, ആരവം
വേദനയെക്കാള്‍ കരുത്തുള്ള യൌവ്വനം
സംശയത്തെ പ്പൊടിയാക്കുക മറച്ചിരി
കണ്ണുകോരിക്കുടിച്ചുനടന്നു ഞാന്‍
എന്റെ വാക്കില്‍ നിറയുന്ന ദൂരമാണാ-
പിയായി വിറച്ചു കാണും പകല്‍
വെയില്‍ക്കാടുമപ്പുറവുമെന്‍ റെ
സങ്കടത്തെ അവയ്ക്കൊപ്പമാക്കണേ..
5 വായന:
എപ്പോഴും പറയാവുന്നതല്ല
ഉള്ളില്‍ ഞെങ്ങി ഞരുങ്ങുന്ന കാര്യങ്ങള്‍
തൊട്ടടുത്ത് കാണുന്നവരെല്ലാം
ഒത്തിരിയൊക്കെ കേട്ട് മടുത്തവര്‍
ഇന്നുമെന്‍ റെകൂടെ വീര്‍പ്പു ടുന്നവര്‍
Hi dear, Super Super..... enthaa parayaaa.. nannaayirikyunnu....
:0)
kannettaaaaaaaa ugran
Post a Comment