അയവ്
അയഞ്ഞ നിക്കറില്‍
കുട്ടിക്കാലം
മൂക്കൊലിച്ചു നടന്നു.
മുറിച്ചു കടക്കാവുന്ന ദൂരങ്ങള്‍
വളഞ്ഞു തിരിഞ്ഞു ചെന്നു.
സൂചികളില്ലാത്ത കളിവാച്ചില്‍
സമയം ചത്തു കിടന്നു.
കൂട്ടക്ഷരങ്ങള്‍
തുപ്പലില്‍ മുക്കി
കനം കുറച്ചു ഉച്ചരിച്ചു.
കള്ളിന് പകരം
മോര്കഞ്ഞി മാത്രം കുടിച്ചു.
അയഞ്ഞ ഭോഗത്തില്‍
ഒച്ചുകള്‍ ഇഴഞ്ഞു.
ഇരിക്കുമ്പോള്‍
നാലുവശവും ചായുന്ന കസേരയ്ക്കു
സ്ക്രൂ പിടിപ്പിക്കാന്‍ വയ്യ.
ഒരു വശം താഴ്ന്നു
മൂക്ക് കുത്തി നില്ക്കുന്ന
വേളാങ്കണ്ണി മാതാവിന്റെ ഫോട്ടൊ
അതേപടി.
ഇളകിയ ഓടിന്റെ മോന്തായം
ഉറകുത്തിയ കഴുക്കോല്
ഊര താങ്ങി നില്ക്കുന്ന വീട്.
ഇങ്ങനെ ആയാല്‍ പറ്റില്ല
എല്ലാം ശരിയാക്കണം
എന്ന് തീരുമാനിക്കാറുള്ള
മനസ്സ് എന്ന ആളും അതേപടി.
ചായയും റൊട്ടിയും
ചെന്ന് കഴിക്കാന്‍
അടുക്കളയില്‍ നിന്ന്
വിളി വരുന്നുണ്ട്.
കഴിച്ചു തുടങ്ങുമ്പോഴാവും
അവളുടെ പരാതികള്‍ പെയ്യുക.
കമാന്ന് മിണ്ടിയില്ല.
റൊട്ടി ചായയില്‍
മുക്കി തിന്നുന്നതിനെ പറ്റി
ആലോചിച്ചു.
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
11 വായന:
ചായയും റൊട്ടിയും
ചെന്ന് കഴിക്കാന്‍
അടുക്കളയില്‍ നിന്ന്
വിളി വരുന്നുണ്ട്.
കഴിച്ചു തുടങ്ങുമ്പോഴാവും
അവളുടെ പരാതികള്‍ പെയ്യുക
നല്ല കവിത
ഭയങ്കരം !!
ഹോ! ആണ് തന്നെ..
manasu enna aalum athepadi- ee vari kavithayude soundharyam nasippichu,suhruthe...
.........!!
കവിതയില്‍ ജീവിത തളം കെട്ടികിടക്കുന്നു....
മടിച്ചെഴുന്നേല്ക്കുന്നു. അലസമായി ബ്രഷും പേസ്റ്റുമെടുക്കുന്നു. ..........................................................................................................................
......................................................................................................................
വൈകുന്നേരം തിരിച്ചെത്തുന്നു, സോഫയില്‍ വീഴുന്നു.
തെളിയുന്ന ടെലിവിഷന്ചിത്രങ്ങള്പോലും നോക്കാതെ അയഞ്ഞ് കിടക്കുന്നു.
ശരിയാണ്, നല്ല വിഷയം. നല്ല ട്രീറ്റ്മെന്റ്്. നമ്മുടെ കാലത്തെ വരച്ചിട്ടിരിക്കുകന്നു. ചില ചെറുകല്ലുകളുള്ളത് പെറുക്കിക്കളയാമല്ലോ.
kidilan!!
"കമാന്ന് മിണ്ടാതെ റൊട്ടി ചായയില്‍ മുക്കിത്തിന്നുന്നതിനെപ്പറ്റി ആലോചിക്കുന്ന" ആ അയവ് നന്നായി.
ആശംസകളോടെ..
kollaam sudheeshe
Post a Comment