ചിരഞ്ജീവി
ശൈലന്‍
ഓര്‍മ്മയെയാണ്
തെരഞ്ഞു
തെരഞ്ഞുപോയത്..
കണ്ടു കിട്ടിയത്
ഒരു
തെങ്ങിനെയാണ്..
പണ്ട്
അവള്‍
പശുവിനെ കെട്ടാന്‍
വന്നപ്പോള്‍
ചാരിനിന്നത്..
പിന്നെയെന്നോ
ഇടിവെട്ടി
മണ്ട കത്തിപ്പോയത്...
പ്രണയക്കരിക്കിടാന്‍
കേരിപ്പോയവന്‍
അവിടെത്തന്നെ-
യിരിക്കുന്നു..
സൌഗന്ധികം തേടിപ്പോവുന്ന കവി
നാസ്സര്‍ കൂടാളി
തളിരിലകള്‍
പേറുന്നൊരു
ഹൃദയമുണ്ടവള്‍ക്ക്
പച്ച നീരാവിയായ് വന്ന്
എന്നിലെ
ഉഷ്ണ ജല പ്രവാഹങ്ങളെ
ആറ്റിത്തണുപ്പിക്കുന്നു.
കവിതയില്‍
ഞാനിന്ന്
സൌഗന്ധികം തേടിപ്പോവുന്നു.
കാത്തിരിക്കാനും
യാത്രയയ്ക്കാനും
ഒരാള്‍.
വേദനയേക്കാള്‍
മുറിവാണ് വലുത്
സ്നേഹിക്കുന്നവന്
ഒരു തളിരില
തലയിലൊരു മുള്‍ക്കിരീടവും.
സ്നേഹം കൊണ്ട് പൊള്ളിച്ച്
എനിക്കൊരിലപ്പച്ച
നല്‍കിയവളേ
നീയേണ്ടെ
ശൈത്യത്തിലേക്ക്
മടങ്ങിപ്പോവുക
പകരം
ഒരു ഹരിതോദ്യാനം
ഞാന്‍
സ്വപ്നം കാണട്ട
3 വായന:
ഈ മണ്ട കത്തിപോവാത്ത ആ ചിരഞ്ജിവിയാകുമോ ഹരിതോദ്യാനം സ്വപ്നം കണ്ടവന്‍!!!
നാസ്സര്‍ക്കാ,
“ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍“
എന്ന താങ്കളുടെ കവിതാസമാഹാരം വൈകിയാണെകിലും വായിച്ചു..
അതില്‍ പല കവിതകളും മനസ്സിലൂടെ ശാന്തമായിത്തന്നെ കടന്നുപോയി..ഒരുപാട് പോറലുകള്‍ തന്നുപോയവയും... ചിലതൊക്കെ എന്റെ വാതിലുകളെ ഇനിയും തുറന്നതുമില്ല...
അഭിനന്ദനങ്ങള്‍...
ഇന്നലെ പെയ്ത മഴയില് നിന്റെ പ്രണയത്തിന്റെ
കുളിരുണ്ടായിരുന്നു ...,കണ്ണീരിന്റെ നനവും .
വിടചൊല്ലിയ ഒരു രാവ് കൂടി എന്നോട് പിണങ്ങി ;
നിന്നെ കരയിച്ചതിന്...
നിലാവിന്റെ മടിയില് നീ മയങ്ങുമ്പോഴും ഞാന്
തിരിച്ചറിഞ്ഞില്ല ; നിനക്ക് പ്രണയമാണെന്ന് ...
ഇനിയുള്ള പുലര്കാലം നിന്റെയാണ് ..
നിന്റെ മാത്രം .,
Post a Comment