വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Friday, December 26, 2008
വി.മുസഫര്‍ അഹമ്മദ്
തുഴച്ചില്‍
1
നാളെ എന്നെഴുതിയ
പുല്‍പ്പരപ്പില്‍ വേണം
ഇന്നു മേയാന്‍
ഫ്രീസര്‍ തട്ടില്‍
അണു ബാധയേല്‍ക്കാതെ
വെക്കും മുമ്പ്
പുള്ളിപ്പശു
എഴുതിയതാണീ വരികള്‍.
മലവെള്ളപ്പാച്ചിലില്‍
ഒന്നിച്ചൊഴുകുമ്പോള്‍
ഇടയന് ആട്ടിന്‍ കൂട്ടത്തോട്
കണ്ണീരണിഞ്ഞ് പറഞ്ഞു
ഇന്നലെ കറന്നപാല് വേണം
മിനിയാന്ന് കുടിക്കാന്‍.
2
കാറ്റും വെള്ളവും
കെട്ടിടങ്ങളെ
ചുരുട്ടിക്കൂട്ടി.
കടലിടുക്കിലുറങ്ങിയ
എണ്ണക്കപ്പലുകള്‍ അലകും
തട്ടും വേറിട്ട്
കടലാസ് തോണികളായി.
മറ്റെന്നാള്‍
സൂര്യനാകുമായിരുന്ന
നക്ഷത്രം ഞെട്ടറ്റ് വീണ് മുങ്ങി.
പുല്‍ക്കൊടി അതിജീവിച്ചെങ്കില്‍
ഇന്നലെ,ഇന്നു,നാളെ എന്നിവര്‍
വീണ്ടും കാറ്റു കൊണ്ട്
മേഞ്ഞ് തുടങ്ങും.
ഇതെഴുതിക്കഴിഞ്ഞ്
പ്രളയപ്പരപ്പ് വടക്ക് നോക്കിയേന്തി
ഭൂമിയുടെ
കലണ്ടറിനായി
നീന്തിത്തുടങ്ങി.
Subscribe to:
Post Comments (Atom)
12 വായന:
കടലിടുക്കിലുറങ്ങിയ
എണ്ണക്കപ്പലുകള്‍ അലകും
തട്ടും വേറിട്ട്
കടലാസ് തോണികളായി.
മറ്റെന്നാള്‍
സൂര്യനാകുമായിരുന്ന
നക്ഷത്രം ഞെട്ടറ്റ് വീണ് മുങ്ങി.
പുല്‍ക്കൊടി അതിജീവിച്ചെങ്കില്‍
ഇന്നലെ,ഇന്നു,നാളെ എന്നിവര്‍
വീണ്ടും കാറ്റു കൊണ്ട്
മേഞ്ഞ് തുടങ്ങും.
കൊള്ളാം ഈ എഴുത്ത് .. ആശംസകള്‍...
ഇന്നലെ കറന്നപാല് വേണം
മിനിയാന്ന് കുടിക്കാന്‍.....
ചിന്തനീയം.......നന്നായിരിക്കുന്നു...
ഇന്നലെ കറന്നപാല് വേണം
മിനിയാന്ന് കുടിക്കാന്‍.
ഇത് മ്മടെ സലിം കുമാറിന്റെ ഡയലോഗ് അല്ലേ
haaaiiii....
puthu kavithakku ente hridayam niranja puthuvalsara aahamsakal
puthu kavithakku ente hridayam niranja puthuvalsara aashamsakal
happy new year
puthu kavithakku ente puthuvalsara aashamsakal
haaaiiii....
puthu kavithakku ente hridayam niranja puthuvalsara aahamsakal
മുസാഫിർ ൻ റെ കവിത പലപ്പോഴും വായിക്കാറുണ്ട്. പക്ഷെ ഉൾക്കാമ്പില്ല പലതിനും. വരികൾ എഴുതി വച്ചാൽ കവിതയാകില്ലല്ലൊ. അദ്ദേഹത്തിൻ കവിത എഴുതാൻ പറ്റും. പക്ഷെ കവിതയിലേക്ക് ഇറങ്ങാൻ തയ്യാറായിട്ടില്ല പലപ്പോഴും.
ശ്രമങ്ങൾ തുടരുമല്ലോ.
സ്നേഹപൂർവ്വം
ഇരിങ്ങൽ
"നാളെ എന്നെഴുതിയ പുല്‍പ്പരപ്പില്‍ വേണംഇന്ന് മേയാന്‍. "പുള്ളിപ്പശുവിന് മാത്രമല്ല, കവിയ്കും. ഇത് തികച്ചും പുതിയ ചിന്തകള്‍ തന്നെ. നല്ല് കവിത. പഴമ്പാട്ടുകാരന്‍.
"നാളെ എന്നെഴുതിയ
പുല്‍പ്പരപ്പില്‍ വേണം
ഇന്ന് മേയാന്‍".
പുള്ളിപ്പശുവിന് മാത്രമല്ല, കവിയ്കും. നല്ല കവിത. പഴമ്പാട്ടുകാരന്‍.
ഞങ്ങള്‍ വരുന്നു..........
Post a Comment