Friday, December 26, 2008

വി.മുസഫര്‍ അഹമ്മദ്തുഴച്ചില്‍


1

നാളെ എന്നെഴുതിയ
പുല്‍പ്പരപ്പില്‍ വേണം
ഇന്നു മേയാന്‍
ഫ്രീസര്‍ തട്ടില്‍
അണു ബാധയേല്‍ക്കാതെ
വെക്കും മുമ്പ്
പുള്ളിപ്പശു
എഴുതിയതാണീ വരികള്‍.
മലവെള്ളപ്പാച്ചിലില്‍
ഒന്നിച്ചൊഴുകുമ്പോള്‍
ഇടയന്‍ ആട്ടിന്‍ കൂട്ടത്തോട്
കണ്ണീരണിഞ്ഞ് പറഞ്ഞു
ഇന്നലെ കറന്നപാല്‍ വേണം
മിനിയാന്ന് കുടിക്കാന്‍.

2

കാറ്റും വെള്ളവും
കെട്ടിടങ്ങളെ
ചുരുട്ടിക്കൂട്ടി.
കടലിടുക്കിലുറങ്ങിയ
എണ്ണക്കപ്പലുകള്‍ അലകും
തട്ടും വേറിട്ട്
കടലാസ് തോണികളായി.
മറ്റെന്നാള്‍
സൂര്യനാകുമായിരുന്ന
നക്ഷത്രം ഞെട്ടറ്റ് വീണ് മുങ്ങി.
പുല്‍ക്കൊടി അതിജീവിച്ചെങ്കില്‍
ഇന്നലെ,ഇന്നു,നാളെ എന്നിവര്‍
വീണ്ടും കാറ്റു കൊണ്ട്
മേഞ്ഞ് തുടങ്ങും.
ഇതെഴുതിക്കഴിഞ്ഞ്
പ്രളയപ്പരപ്പ് വടക്ക് നോക്കിയേന്തി
ഭൂമിയുടെ
കലണ്ടറിനായി
നീന്തിത്തുടങ്ങി.

12 വായന:

...പകല്‍കിനാവന്‍...daYdreamEr... said...

കടലിടുക്കിലുറങ്ങിയ
എണ്ണക്കപ്പലുകള്‍ അലകും
തട്ടും വേറിട്ട്
കടലാസ് തോണികളായി.
മറ്റെന്നാള്‍
സൂര്യനാകുമായിരുന്ന
നക്ഷത്രം ഞെട്ടറ്റ് വീണ് മുങ്ങി.
പുല്‍ക്കൊടി അതിജീവിച്ചെങ്കില്‍
ഇന്നലെ,ഇന്നു,നാളെ എന്നിവര്‍
വീണ്ടും കാറ്റു കൊണ്ട്
മേഞ്ഞ് തുടങ്ങും.

കൊള്ളാം ഈ എഴുത്ത് .. ആശംസകള്‍...

മഴക്കിളി said...

ഇന്നലെ കറന്നപാല്‍ വേണം
മിനിയാന്ന് കുടിക്കാന്‍.....
ചിന്തനീയം.......നന്നായിരിക്കുന്നു...

ഗുപ്തന്‍ said...

ഇന്നലെ കറന്നപാല്‍ വേണം
മിനിയാന്ന് കുടിക്കാന്‍.

ഇത് മ്മടെ സലിം കുമാറിന്റെ ഡയലോഗ് അല്ലേ

ajeesh dasan said...

haaaiiii....
puthu kavithakku ente hridayam niranja puthuvalsara aahamsakal

ajeesh dasan said...

puthu kavithakku ente hridayam niranja puthuvalsara aashamsakal

ajeesh dasan said...

happy new year

ajeesh dasan said...

puthu kavithakku ente puthuvalsara aashamsakal

ajeesh dasan said...

haaaiiii....
puthu kavithakku ente hridayam niranja puthuvalsara aahamsakal

ഞാന്‍ ഇരിങ്ങല്‍ said...

മുസാഫിർ ൻ റെ കവിത പലപ്പോഴും വായിക്കാറുണ്ട്. പക്ഷെ ഉൾക്കാമ്പില്ല പലതിനും. വരികൾ എഴുതി വച്ചാൽ കവിതയാകില്ലല്ലൊ. അദ്ദേഹത്തിൻ കവിത എഴുതാൻ പറ്റും. പക്ഷെ കവിതയിലേക്ക് ഇറങ്ങാൻ തയ്യാറായിട്ടില്ല പലപ്പോഴും.

ശ്രമങ്ങൾ തുടരുമല്ലോ.
സ്നേഹപൂർവ്വം
ഇരിങ്ങൽ

Thallasseri said...

"നാളെ എന്നെഴുതിയ പുല്‍പ്പരപ്പില്‍ വേണംഇന്ന്‌ മേയാന്‍. "പുള്ളിപ്പശുവിന്‌ മാത്രമല്ല, കവിയ്കും. ഇത്‌ തികച്ചും പുതിയ ചിന്തകള്‍ തന്നെ. നല്ല്‌ കവിത. പഴമ്പാട്ടുകാരന്‍.

Thallasseri said...

"നാളെ എന്നെഴുതിയ
പുല്‍പ്പരപ്പില്‍ വേണം
ഇന്ന്‌ മേയാന്‍".
പുള്ളിപ്പശുവിന്‌ മാത്രമല്ല, കവിയ്കും. നല്ല കവിത. പഴമ്പാട്ടുകാരന്‍.

ഫോര്‍ദിപീപ്പിള്‍ said...

ഞങ്ങള്‍ വരുന്നു..........

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP