വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Monday, December 29, 2008
വാസുദേവന്‍ കോറോം
ജോസഫേട്ടന്
വര:സുധി ഇരിട്ടി
ഭാഷയെ പഠിക്കുന്നതിനു മുമ്പ്
ജോസഫേട്ടന്
ഒരച്ചുകൂടമായിരുന്നു എന്നുതോന്നും
സംസാരം കേട്ടാല്‍
വള്ളി പുള്ളി അകാരം ഇകാരം
ഉകാരം ചില്ല് എല്ലാം
മെല്ലെ പെറുക്കിവെച്ച് പറയുമായിരുന്നു
കേള്‍ക്കുന്നോരുടെ ചെവിയില്‍
അച്ചടിമഷി തെളിഞ്ഞുപതിയും
ഇന്നലെ പോയപ്പോള്‍ കണ്ടു
നിശ്ശബ്ദമായ അതേ അച്ചുകൂടം
അച്ചടിക്കാന്‍ പറ്റിയിട്ടില്ലാത്ത
ഞെരക്കം
Subscribe to:
Post Comments (Atom)
4 വായന:
ഓര്മയുണ്ടോന്നറിയില്ല,
ഒരു തീക്കുനിയാത്രയില്,
ഉച്ചമഴയൂം കൊണ്ട്,
ഞങ്ങളോരുമൂവര്....
ആദ്യമായിട്ടാണ് ഇവിടെ കണ്ടുമുട്ടുന്നത്..
ജോസഫേട്ടന് നന്നായിരിക്കുന്നു..
പുതുവത്സരാശംസകള്‍
ഒന്നും പറയാനില്ല.
നിലച്ച് പോവുന്നു വാക്കുകള്‍
vasu..nannayirikkunnu.....
ജീവിതത്തിന്റെ അവസാന ഭാഗങ്ങള്‍ ....
Post a Comment