Thursday, October 23, 2008

നാസ്സര്‍ കൂടാളി


മടക്കം

കുളിച്ച് കേറിയപ്പോള്‍
കൊക്കായിരുന്നു.

പുലര്‍ച്ചെ
അവളുടെ മുറ്റത്ത്
ചികയാന്‍
പോയപ്പോള്‍
അവരെന്നെ
ആട്ടിയോടിച്ചു.

വീണ്ടും
കുയിലിണ്ടെ
കൂട്ടിലേക്ക്
ഞാന്‍ മടങ്ങിപ്പോയി.

12 വായന:

lakshmy said...

കൊള്ളാം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒന്നു കൂടെ കൂളിക്കാം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കുളിക്കുന്നതിനു മുൻപ് ആരായിരുന്നു!

പുതു കവിത said...

thanks....lakshmy,vettikkaat,sageer

ഞാന്‍ ഇരിങ്ങല്‍ said...

ഈ സഗീറിന്‍ റെ ഒരു ചോദ്യം...!!! എന്‍ റെ സഗീറെ നീ ഒന്ന് ഉഷാറാകുന്നേ...

അതാണ് പറയുന്നത് സ്വന്തം കസേരയില്‍ ഇരിക്കേണ്ട സമയത്ത് ഇരുന്നില്ലെങ്കില്‍ അവിടെ പട്ടി കേറി ഇരിക്കും എന്ന്.

കവിത ചലിക്കുന്നതല്ലെങ്കില്‍ കവിതയ്ക്ക് ജീവനുണ്ടാകുമോ നാസര്‍...

എങ്കിലും കൊള്ളാം.

കൂടുതല്‍ ജീവനുള്ള കവിതയുമായി അടുത്ത തവണ വരുമല്ലോ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

നീലിമ said...

kavitha kollaam ..nannaayi...

Anonymous said...

kavitha athra por...nasar kaivitu povunnu enna thonnal.

പുതു കവിത said...

ellaavarkkum thanks

അബ്ദുല്‍ സമദ്‌ said...

നാസര്‍...
കുറച്ചുമാസമായി സാഹിത്യലോകത്തുനിന്നും
വിട്ടുനില്‍ക്കുകയായിരുന്നു.
പലപ്പോഴും ജോലിത്തിരക്ക്‌..
കോഴിക്കോട്‌ ഡസ്‌കില്‍നിന്നു
ഇപ്പോള്‍ തൃശൂര്‍ ബ്യൂറോയില്‍.
അവിടെ എന്തുണ്ട്‌ വിശേഷങ്ങള്‍.
സുഖവും ക്ഷേമവും നേരുന്നു.
പിന്നേയ്‌.. സലാം വല്ലപ്പോഴും വിളിക്കാറുണ്ട്‌.
മനോജിനും അശ്‌റഫിനും
അങ്കണം കവിതാ സമ്മാനമുണ്ടല്ലോ..
നീ അറിഞ്ഞോ....
കവിത കൊള്ളാം.... കവിത അയക്കാം...

അബ്ദുല്‍ സമദ്‌ said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
മഴക്കിളി said...

simple one...nice..

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • സ്വര്‍ണത്തിന്റെ സാമൂഹികഭാവനകള്‍ - സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയുണ്ട്, ഇന്ദുലേഖ എന്ന പേരില്‍. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു പാരഡി. ചന്തുമേനോന്റെ നായരായ നായികയ്ക്ക് 70 വയസ്സാവുന്ന സമയത...
  • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
  • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP