
കോഴിത്തളിര്‍
കോഴി മുട്ടയുണ്ടോ
കടം തരാന്‍?
അസമയത്ത്
ഷട്ടറില്‍ തട്ടിയുണര്‍ത്തി
ചോദിക്കും വെളുത്ത
ആണ്‍ വിരലുകള്‍.
ഏമു, ഒട്ടകപക്ഷി
വാത്ത്, കാട
ഭ്രൂണക്കണ്ണുകള്‍ക്കിടയില്‍
നാണിച്ച് കൂമ്പിയ
പിട മുട്ട രാവ് മൂത്ത
നേരത്ത് ഉറക്കത്തില്‍ നടക്കും.
ഓലറ്റ് മണക്കുന്ന
അങ്ങാടിയാകും
ഒറ്റുകാരന്‍ പാര്‍ക്കുന്ന
അയല്‍ പ്പുരയെന്ന്
കരുതും.
ഒന്നുമുണ്ടാകില്ല
പതിനാലാം ദിവ്സം
ഉച്ചഭക്ഷണത്തിന് ക്ഷണിക്കും
തോട് പൊട്ടിക്കുമ്പോള്‍
കണ്‍പോളകള്‍ തുറന്നു
തുടങ്ങിയിട്ടില്ലാത്ത കുഞ്ഞ്
ഉറച്ചിട്ടില്ലാത്ത കാലുകളും
തൂവലുകളുമായി
പുറത്ത് ചാടും
ഒരാഴ്ച കൂടി കഴിഞ്ഞാല്‍
ഓടിപ്പോകുമെന്ന് പറയും.
വറ ചട്ടിയില്‍
എണ്ണയ്ക്ക് പകരം
സുര്‍ക്കയില്‍
ഉപ്പും മുളകും തേക്കാതെ
പൊരിക്കും
കോഴിത്തളിര്‍ തീറ്റയില്‍
കടം തട്ടിക്കിഴിക്കും
5 വായന:
Excellent card!!! Congratulations!!!
kashTam!
Kavith evide,... Nalla vishayangaL thiranjeTukkooo...
different one...
കോഴി മുട്ടയുണ്ടോ...??
ഉണ്ട്...ഉലക്ക...!!!!
ദയവുചെയ്ത് കവിതയെ നശിപ്പിക്കരുത്...
ഒരു കൂട്ടം വായനക്കാരുടെ അപേക്ഷയാണിത്...
ഇതിനു പറ്റിയപേരു...“കോഴിത്തൂവല്‍ “ എന്നാണ്...
ഒന്നുകില്‍ മൂസ്സത് എഴ്ത്തു നിര്‍ത്തണം..
അല്ലെങ്കില്‍ വായനക്കാരനെ വിഷം തന്ന് കൊല്ലണം...........
Post a Comment