വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Monday, October 20, 2008
ദീപേഷ് ചക്കരക്കല്‍
പരദേശി
നാട്ടിലേക്കു മടങ്ങുമ്പോള്‍
ഒരു കൊതിക്കനം
നെഞ്ചില്‍
പച്ചക്കാവടിയാട്ടം
പൂരപ്പകല്‍
വേലപ്പുകില്‍
മഴനൂല്ത്തറിയാട്ടം
കണ്‍നിറയേ
കാതറിയേ.
വീട്ടിലേക്കു പുറപ്പെടുമ്പോള്‍
ഒരു പൊതിക്കനം
കയ്യില്‍
നഷ്ടരാത്രികളുടെ
ജന്മത്തുകില്‍ത്തൂക്കം
നക്ഷത്രദൂരം.
കുഞ്ഞിവായ്ക്ക്
മിഠായിമധുരം
അമ്മ വായക്ക്
മരുന്നിന്
മൃതസഞ്ജീവനി
ചെപ്പിലടച്ച
ഊദിന് ഭൂതാവേശം
കൊമ്പ് കുലുക്കുന്നു
കിനാച്ചില്ലമേല്‍
മുകില്‍ശയ്യയില്‍
നിന്റെ കാര്‍മേഘ
പെയ്ത്തുകള്‍
വണ്ടിയിറങ്ങുമ്പോള്‍
വഴിയറിയുന്നില്ല
വീടറിയുന്നില്ല
ഉപ്പു കാറ്റിന് തലപ്പത്ത്
തെങ്ങോലക്കളിയാട്ടം
വഴികാട്ടുന്നു
ദൂരെ.. ദൂരെ…
Subscribe to:
Post Comments (Atom)
1 വായന:
നല്ല കവിത
Post a Comment