
ജിഷ എലിസബത്ത്
ചുടലക്കാട്
പേരിനു
കുറ്റിക്കാട് പോലുമില്ലാത്ത
തരിശ് കുന്നിന്‍പുറം
ജീവിതത്തിനും
മരണത്തിനുമിടയ്ക്ക്
കെട്ടിപ്പൊക്കിയ
ചുറ്റുമതിലിനുള്ളിലെ
പേടിപ്പിക്കുന്ന വിജനതയില്‍,
നങം നീണ്ടു വളര്‍ന്ന
യക്ഷിക്കരം പോലെ
ഉയര്‍ന്നു നില്‍ക്കുന്ന
കറുത്ത, ഇല പൊഴിഞ്ഞ
തേക്ക് മരത്തിനടിയിലാണ്
നിന്‍റെ വീട്..
തൂമ്പ തെറിക്കുന്ന
ചുവന്ന വെട്ടുക്കല്ലുമണ്ണില്‍,
രണ്ടടി താഴ്ചയില്‍
നീണ്ടു നിവര്‍ന്നു കിടന്നു
മോക്ഷം നേടുന്ന
ജീവനില്ലായ്മയുടെ
കെട്ടമണമാണ്
ചുറ്റിലും...
മതിലിലും
മരക്കൊമ്പുകളിലും
പുല്‍ക്കൊടികളിലും
കാറ്റ്
അടിച്ചു പറത്തിയ
ചിതയിലെ ചാരം
ഇവിടെ
ചന്ദനമരങ്ങള്‍
നട്ടു വളര്‍ത്താനാണ്
നിന്‍റെ മോഹം
വ്യാമോഹം
ഒരു അമാവാസി രാവില്‍ ജനിച്ച്
മറ്റൊരു അമാവാസി രാവില്‍
ആത്മഹത്യ ചെയ്ത്,
ചിതയില്‍ പാതിവെന്ത
ഉടലുമായി
ഒറ്റ മുറിയിലിരുന്ന്,
സുഗന്ധം വീശിപ്പടര്‍ത്തുന്ന
ചന്ദനയിലകള്‍
കാറ്റത്തുലയുന്ന
മര്‍മ്മരത്തിനു കാതോര്‍ത്ത്,
ഏകാന്തതയിലും
പ്രണയം ജ്വലിപ്പിക്കാമെന്നാണ്
നിന്‍റെ കണക്കുകൂട്ടല്‍..
1 വായന:
കുറച്ച് കടുത്തതായിപ്പോയി....
Post a Comment