വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, September 16, 2008
ദീപേഷ് ചക്കരക്കല്‍
കുറെ തൂവലുകള്‍
ഒന്ന്
സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്മറഞ്ഞു.
രണ്ട്.
അടിത്തട്ടും ആകാശവും നഷ്ടപ്പെട്ടു.
വാക്കും മിഴികളും നഷ്ടപ്പെട്ടു.
സ്വപ്നവും ശരീരവും നഷ്ടപ്പെട്ടു.
ഉപ്പുകാറ്റ് നുണഞ്ഞു നുണഞ്ഞു
തീരവും പച്ചപ്പും നഷ്ടപ്പെട്ടു.
വാതിലും ജനാലകളും ഇല്ലാത്ത
ഒരിരുണ്ട മുറിയുടെ ഗര്‍ഭപാത്രങ്ങളില്‍
ജന്മാന്തരങ്ങളുടെ കഥയറിയാതെ
നമ്മള് നിസ്സഹായനായി.
കുനിഞ്ഞ് ചുരുണ്ട് കിടക്കുമ്പോള്‍
ഓര്‍മയിലാകെ തൂവലികള്‍ പെയ്യുന്നു.
നിറമില്ലാതെ
കനമില്ലാതെ
കുറേ തൂവലുകള്‍
Subscribe to:
Post Comments (Atom)
4 വായന:
കവിത നന്നായിട്ടുണ്ട് ...ആശംസകള്‍ .....
കവിത നന്നായിട്ടുണ്ട് ...ആശംസകള്‍ .....
കവിത നന്നായിട്ടുണ്ട് ...ആശംസകള്‍ .....
കുറെ തൂവലുകള്‍
ഒന്ന്
സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്മറഞ്ഞു.
രണ്ട്.
അടിത്തട്ടും ആകാശവും നഷ്ടപ്പെട്ടു.
വാക്കും മിഴികളും നഷ്ടപ്പെട്ടു.
സ്വപ്നവും ശരീരവും നഷ്ടപ്പെട്ടു.
ഉപ്പുകാറ്റ് നുണഞ്ഞു നുണഞ്ഞു
തീരവും പച്ചപ്പും നഷ്ടപ്പെട്ടു.
വാതിലും ജനാലകളും ഇല്ലാത്ത
ഒരിരുണ്ട മുറിയുടെ ഗര്‍ഭപാത്രങ്ങളില്‍
ജന്മാന്തരങ്ങളുടെ കഥയറിയാതെ
നമ്മള് നിസ്സഹായനായി.
കുനിഞ്ഞ് ചുരുണ്ട് കിടക്കുമ്പോള്‍
ഓര്‍മയിലാകെ തൂവലികള്‍ പെയ്യുന്നു.
നിറമില്ലാതെ
കനമില്ലാതെ
കുറേ തൂവലുകള്‍.
ഒരു നല്ല കവിത,തീർച്ചയായും വായിചിരിക്കേണ്ടത്!
Post a Comment