ഫോട്ടോഗ്രാഫര്‍
കോലായിലിരുന്നു കാണുന്ന
രാത്രിയുടെയോ
അവളുടെ വീട്ടില്‍
കുലച്ചുനില്‍ക്കുന്ന വാഴകളുടെയോ
ഒരു പടം എടുത്തിരുന്നില്ല
അന്നേവരെ
സര്‍പ്പങ്ങള്‍ വരാറുള്ള കാവിന്റെ
ചുവന്ന ചായത്തില്‍ നനവു വിരിച്ചിട്ട്
മഴ ചിതറുന്ന ഒച്ചകളെ
തെങ്ങുകള്ക്കിടയിലൂടെയെടുത്തു
കാവിനരികിലൂടെ
തയ്ക്കാനുള്ള തുണികളുമായി
അവള് കുന്നിറങ്ങുമ്പോള്‍
ചെരിപ്പുകളണിയാത്ത കാലുകളുടെ
അളവെടുത്തു...
കണ്ണെറിയാന്‍
കൈതയിലകള്‍ക്കടുത്ത്
പതുങ്ങി നിന്നു
അവളുടെ പാദസരങ്ങളോര്‍ത്ത്
ഉറക്കമുണര്‍ന്നതിനാല്‍
ഇന്ന് അവളെ കണ്ടുമുട്ടുമോ?
എന്ന ആകാംക്ഷ ജനലിലൂടെ
മഞ്ഞുവീഴ്ത്തുന്നു.
ബദാം മരത്തിനിടയിലൂടെ
അവളുടെ വീട് കാണുന്നുണ്ട്
‘ഞരമ്പില്‍ ഒരു നദി പായുന്നു’
എന്ന പാട്ട് ഫോണിലൂടെ കേള്‍ക്കുമ്പോള്‍
മനസ്സിലൂടെ വെയില്
അലിഞ്ഞു താഴുന്നു.
തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
പഴുത്തൊരു വാഴക്കുലയായി
മറവിയിലേക്ക് ചായ്ക്കണം
തേങ്ങിക്കരഞ്ഞ്
കരിഞ്ഞുണങ്ങിപ്പോയതിന്റെ
പടമെടുക്കുമ്പോള്‍
രഹസ്യമായി വെച്ച വിതുമ്പലിനെ
ഫിലിം റോളില്‍ നിന്ന് കറുപ്പോടെ
എടുത്തെറിയാന്‍
ഇന്ന് എനിക്ക് കഴിയുമോ?
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
5 വായന:
ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്‍മ്മവന്നു!
ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്‍മ്മവന്നു!
അപകടം (The Accident )
കവിത
നാല് മാണിക്ക്
കോളേജ് കഴിഞ്ഞ് വരുമ്പോള്‍
പതിവിലും
വിപരീതമായി ബസ്റ്റാന്‍ഡില്‍
ഒരു അാള്‍ക്കൂട്ടം
മറ്റുളളവരുടെ shoulder -ല്‍
കൈ വച്ച് പൊന്തിയും താണും
അവരോട് തി്ക്കിതിരക്കയും
മനസില്‍
ഹെ എന്തിന് വെറുതെ
അല്ലെങ്കില്‍
എന്തിന് വെറുതെ മുന്നോട്ട് നീങ്ങണം
അതുമെല്ലങ്കില്‍
ഞാനെന്തിന് നോക്കുന്നു
അതോന്നും
വേണ്ടഎന്തിന്
വെറുതെ പൊല്ലാപ്പിന് പോകണം
വീട്ടില്‍
ടി വിക്ക് മുന്നില്‍
ഒരു കെയ്യില്‍ റിമോര്‍ട്ടും
മറ്റെ കൈയില്‍ പ്ലയ്റ്റും ചോറുമായി
ചാനലുകള്‍ മാറി മാറി
വീട്ടില്‍
land phone- നെ എടുക്കാന്‍
നില വിളിച്ചപ്പോള്‍
പെട്ടെന്ന് നിശബ്ദ്ദത
വീട്ടില്‍ അടക്കി പിടിച്ച കരച്ചില്
അകത്ത് നിന്ന്
അടക്കി പിടിച്ച കരച്ചില്
പൊട്ടികരച്ചിലായി മാറി
സംഭവിച്ചിരിക്കുന്നു
അത് തന്നെ
സംഭവിച്ചിരിക്കുന്നു.
പുതിയ മുഖം വരുമ്പോള്‍ പഴയ മുഖത്തിന് റെ വൈരൂപ്യത്തെ നമ്മള് ഓര്‍ക്കണം
കരിഞ്ഞുണങ്ങിപ്പോയതിന് റെ പടമാണെങ്കിലും അതിനെ കാമറയുടെ കണ്ണ് പ്പകര്ത്തുമ്പോള് കൂട്ടുകാരാ.. കാഴ്ചക്കാര്‍ക്കൊക്കെ അത് ഏറെ പുതിയതാണ്. വേദനയില്‍ ചിരിക്കുന്ന സമൂഹം നമുക്കിന്ന് പുതുമയല്ലല്ലോ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ഞാന്‍ പിറകേവരും......
Post a Comment