ഒറ്റയ്ക്ക് നെയ്യുന്ന വല
ഒറ്റയ്ക്കൊരു വല നെയ്യണം
കിഴക്ക് ആകാശം നോക്കി
തോണിയിറക്കണം
ഭൂമിയില്ലാത്ത ആകാശം കണ്ട്
കടലമ്മയുടെ പാട്ട് പാടണം.
ദിശ നോക്കിയല്ല യാത്ര
ഒരു തിമിംഗല വേട്ടയും
വേണ്ടേ…വെണ്ട…
ഭയമെന്ന തോണിയില്‍
പരല്‍ മീനുകളെ പറഞ്ഞുറക്കാന്‍
പഴങ്കദയെന്നും കയ്യിലില്ല
ഒരു മീന്‍ പിടച്ചില്‍ മതി
ഓര്‍മ്മപ്പെടുത്താന്‍
മറവിയുടെ
മോതിരക്കൈവിരല്.
ഇപ്പോള്‍
ഇക്കരെ തൊണിയില്ല
ഞാനെന്ന കടല്‍ മാത്രം
ഇനി പാടുമോ
അവളും കരയും
കാണാത്ത മുക്കുവണ്ടെ പാട്ട്
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
4 വായന:
ഞങ്ങള്‍ പുതുകവിതയും പ്രതീക്ഷിച്ചിരിക്കുന്നു....ഇവിടെ കണ്ടതില്‍ സന്തോഷം.........ഇരിങ്ങല്‍ ആണ്` എന്നെ ഇവിടെക്കു കൊണ്ടുവന്നത്.
ഡാ.....
കവിത കൊള്ളാം....
അവിടെ എങ്ങനെ....
നിനക്ക് സുഖാണോ...
പിന്നെ എന്നെ
ലിങ്ക് ചെയ്യുമല്ലോ....
ഡാ.....
കവിത കൊള്ളാം....
അവിടെ എങ്ങനെ....
നിനക്ക് സുഖാണോ...
പിന്നെ എന്നെ
ലിങ്ക് ചെയ്യുമല്ലോ....
;പഴങ്കഥയൊന്നും കയ്യിലില്ല;
ഈ പാവത്തിനെ അഹങ്കാരീന്നൊന്നും വിളിക്കരുതേ നാസ്സര്ക്കാ...
Post a Comment