Thursday, June 19, 2008

മനോജ് കാട്ടാമ്പള്ളി

ഫോട്ടോഗ്രാഫര്‍


കോലായിലിരുന്നു കാണുന്ന
രാത്രിയുടെയോ
അവളുടെ വീട്ടില്‍
കുലച്ചുനില്‍ക്കുന്ന വാഴകളുടെയോ
ഒരു പടം എടുത്തിരുന്നില്ല
അന്നേവരെ

സര്‍പ്പങ്ങള്‍ വരാറുള്ള കാവിന്റെ
ചുവന്ന ചായത്തില്‍ നനവു വിരിച്ചിട്ട്
മഴ ചിതറുന്ന ഒച്ചകളെ
തെങ്ങുകള്ക്കിടയിലൂടെയെടുത്തു

കാവിനരികിലൂടെ
തയ്ക്കാനുള്ള തുണികളുമായി
അവള്‍ കുന്നിറങ്ങുമ്പോള്‍
ചെരിപ്പുകളണിയാത്ത കാലുകളുടെ
അളവെടുത്തു...

കണ്ണെറിയാന്‍
കൈതയിലകള്‍ക്കടുത്ത്
പതുങ്ങി നിന്നു

അവളുടെ പാദസരങ്ങളോര്‍ത്ത്
ഉറക്കമുണര്‍ന്നതിനാല്‍
ഇന്ന് അവളെ കണ്ടുമുട്ടുമോ?
എന്ന ആകാംക്ഷ ജനലിലൂടെ
മഞ്ഞുവീഴ്ത്തുന്നു.

ബദാം മരത്തിനിടയിലൂടെ
അവളുടെ വീട് കാണുന്നുണ്ട്
‘ഞരമ്പില്‍ ഒരു നദി പായുന്നു’
എന്ന പാട്ട് ഫോണിലൂടെ കേള്‍ക്കുമ്പോള്‍
മനസ്സിലൂടെ വെയില്‍
അലിഞ്ഞു താഴുന്നു.

തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
പഴുത്തൊരു വാഴക്കുലയായി
മറവിയിലേക്ക് ചായ്ക്കണം

തേങ്ങിക്കരഞ്ഞ്
കരിഞ്ഞുണങ്ങിപ്പോയതിന്റെ
പടമെടുക്കുമ്പോള്‍
രഹസ്യമായി വെച്ച വിതുമ്പലിനെ
ഫിലിം റോളില്‍ നിന്ന് കറുപ്പോടെ
എടുത്തെറിയാന്‍
ഇന്ന് എനിക്ക് കഴിയുമോ?

5 വായന:

Nishedhi said...

ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്‍മ്മവന്നു!

Nishedhi said...

ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്‍മ്മവന്നു!

യൂനുസ് വെളളികുളങ്ങര said...

അപകടം (The Accident )
കവിത

നാല്‌ മാണിക്ക്‌
കോളേജ്‌ കഴിഞ്ഞ്‌ വരുമ്പോള്‍
പതിവിലും
വിപരീതമായി ബസ്‌റ്റാന്‍ഡില്‍
ഒരു അാള്‍ക്കൂട്ടം
മറ്റുളളവരുടെ shoulder -ല്‍
കൈ വച്ച്‌ പൊന്തിയും താണും
അവരോട്‌ തി്‌ക്കിതിരക്കയും
മനസില്‍
ഹെ എന്തിന്‌ വെറുതെ
അല്ലെങ്കില്‍
എന്തിന്‌ വെറുതെ മുന്നോട്ട്‌ നീങ്ങണം
അതുമെല്ലങ്കില്‍
ഞാനെന്തിന്‌ നോക്കുന്നു
അതോന്നും
വേണ്ടഎന്തിന്‌
വെറുതെ പൊല്ലാപ്പിന്‌ പോകണം
വീട്ടില്‍
ടി വിക്ക്‌ മുന്നില്‍
ഒരു കെയ്യില്‍ റിമോര്‍ട്ടും
മറ്റെ കൈയില്‍ പ്ലയ്‌റ്റും ചോറുമായി
ചാനലുകള്‍ മാറി മാറി
വീട്ടില്‍
land phone- നെ എടുക്കാന്‍
നില വിളിച്ചപ്പോള്‍
പെട്ടെന്ന്‌ നിശബ്ദ്‌ദത
വീട്ടില്‍ അടക്കി പിടിച്ച കരച്ചില്‍
അകത്ത്‌ നിന്ന്‌
അടക്കി പിടിച്ച കരച്ചില്‍
പൊട്ടികരച്ചിലായി മാറി
സംഭവിച്ചിരിക്കുന്നു
അത്‌ തന്നെ
സംഭവിച്ചിരിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

പുതിയ മുഖം വരുമ്പോള്‍ പഴയ മുഖത്തിന്‍ റെ വൈരൂപ്യത്തെ നമ്മള്‍ ഓര്‍ക്കണം
കരിഞ്ഞുണങ്ങിപ്പോയതിന്‍ റെ പടമാണെങ്കിലും അതിനെ കാമറയുടെ കണ്ണ് പ്പകര്‍ത്തുമ്പോള്‍ കൂട്ടുകാരാ.. കാഴ്ചക്കാര്‍ക്കൊക്കെ അത് ഏറെ പുതിയതാണ്. വേദനയില്‍ ചിരിക്കുന്ന സമൂഹം നമുക്കിന്ന് പുതുമയല്ലല്ലോ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

തമാശന്‍ said...

ഞാന്‍ പിറകേവരും......

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP