Thursday, May 15, 2008

ജിനേഷ് മടപ്പള്ളി


ചിറകുകള്‍


കൈകള്‍
ചിറകുകളാക്കി ഉയരാന്‍
പക്ഷികളെപ്പൊലെ
പറക്കാന്‍
എന്നെ അനുവദിച്ചിരുന്നു.

നിന്നെ
വാരിപ്പുണരാനുള്ള
കൊതികൊണ്ട് മാത്രം,
വേണ്ടന്നു വെച്ചതാണ്
ആകാഴങ്ങളിലെ
ആ അറ്റമില്ലാത്ത
കുതിപ്പുകളുടെ രസങ്ങള്‍.

3 വായന:

Shooting star - ഷിഹാബ് said...

chummaa parrayunnathallaa tto gambheeramaayi. valarea ishttayi. cheruthum manoaharavum enthinoa vendi cheytha thyakgathe kurichulla upamayum nannayi. lalitham manoaharam. cheriya arivu vachu parranjathaanu

മഴക്കിളി said...

വായിക്കാറുണ്ട്......

Muhammed Sageer Pandarathil said...

ആദരാഞ്ജലികൾ.........

യുവകവി ജിനേഷ് മടപ്പളളി ആത്മഹത്യ ചെയ്ത നിലയില്‍. ജോലിചെയ്യുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ (മെയ് അഞ്ച് ) രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. 35 വയസ്സായിരുന്നു. ഒഞ്ചിയം യുപി സ്‌കൂളില്‍ പ്യൂണ്‍ ആണ്.

ജിനേഷിന്റെ അമ്മ രണ്ടാഴ്ച്ച മുമ്പാണ് നിര്യാതയായത്. വടകര രയരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്.

അരക്ഷിതമായ തന്റെ യൗവ്വനത്തിന്റെ മുറിവുകളെയും അമര്‍ത്തിയ നിലവിളികളെയും ഉടഞ്ഞുചിതറിയ ഒരാള്‍ക്കണ്ണാടിയുടെ ചീളുകള്‍ പോലെ കവിതകളില്‍ വിന്യസിച്ച കവിയായിരുന്നു ജിനേഷ് മടപ്പള്ളി. പല കവിതകളിലും ആത്മഹത്യ തന്നെ പ്രധാന വിഷയമായിരുന്നു.

2009ല്‍ പുറത്തിറങ്ങിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍.

നിരവധി കവിതാപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1982 ല്‍ കോഴിക്കോട് ജില്ലയിലെ കെടി ബസാറില്‍ ജനിച്ച ജിനേഷ് ഊരാളുങ്കല്‍ വിവി എല്‍പി സ്‌കൂള്‍, ജിവിഎച്ച്എസ്എസ് മടപ്പള്ളി, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി.

ജിനേഷിന്റെ ഒരു കവിത :-

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും
നിരന്തരം സഞ്ചരിക്കുന്ന
ഒരു വഴിയുണ്ട്.

അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
പക്ഷെ, ആരും അയാളെ കാണില്ല
അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
പക്ഷെ, അയാള്‍ അത് കാണില്ല

അതിന്‍റെ ഇരുവശങ്ങളിലും
ജീവിത്തിലേക്ക് തുറക്കുന്ന
നിരവധി ഊടുവഴികളുണ്ടായിരിക്കും

കുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം
ആവശ്യമുള്ളവ
അവയിലൊന്നിലൂടെ
അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന്
ലോകം ന്യായമായും പ്രതീക്ഷിക്കും

കണ്ടിട്ടും കാണാത്തവനെപ്പോലെ
അലസനായി നടന്ന്
നിരാശപ്പെടുത്തും അയാള്‍

മുഴുവന്‍ മനുഷ്യരും
തന്‍റെമേല്‍ ജയം നേടിയിരിക്കുന്നു
എന്നയാള്‍ ഉറച്ച് വിശ്വസിക്കും

അവരില്‍
കോടിക്കണക്കിന് മനുഷ്യരുമായി
അയാള്‍ പോരാടിയിട്ടില്ലെങ്കിലും

അവരില്‍
അനേകം മനുഷ്യരെ അയാള്‍
വലിയ വ്യത്യാസത്തിന് തോല്ർപ്പിച്ചിട്ടുണ്ടെങ്കിലും

വീട്ടുകാരും അടുത്ത സുഹൃത്തുക്കളും
വലുതായി വലുതായി വരും
നാട്ടുകാരും ബന്ധുക്കളും
ചെറുതായി ചെറുതായി പോകും

ഭൂമി
സമുദ്രങ്ങളെയും വന്‍കരകളെയും
ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ്
ചുരുങ്ങിച്ചുരുങ്ങി
തന്നെമാത്രം പൊതിഞ്ഞ് വീര്‍പ്പ് മുട്ടിക്കുന്ന
കഠിന യാഥാര്‍ത്ഥ്യമാകും

ആത്മഹത്യാക്കുറിപ്പില്‍
ആരോ പിഴുതെറിഞ്ഞ
കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
ഒരു മരത്തിന്‍റെ ചിത്രം മാത്രമുണ്ടാകും

ഇടയ്ക്കിടെ
ജീവിച്ചിരുന്നാലെന്താ എന്നൊരു ചിന്ത
കുമിളപോലെ പൊന്തിവന്ന്
പൊട്ടിച്ചിതറും

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
മരിച്ചിട്ടുണ്ടാവും

അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
തീരുമാനിച്ചിരുന്നതിനാല്‍

മരിച്ച ഒരാള്‍ക്കാണല്ലോ
ഭക്ഷണം വിളന്പിയതെന്ന്
മരിച്ച ഒരാളുടെ കൂടെയാണല്ലോ
യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ
ജീവനുള്ള ഒരാളായി
ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്

കാലം വിസ്മയിക്കും

അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല

താങ്ങിത്താങ്ങി തളരുന്പോള്‍
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ

അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ......

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും - 1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്. അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം ...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP