Tuesday, May 20, 2008

പുതുകവിത അവാര്‍ഡ് രാജു ഇരിങ്ങലിന്
ലോക മലയാളികള്‍ക്കായി പുതു കവിത നടത്തിയ പ്രഥമ പുതു കവിതാ അവാര്‍ഡ് രാജു ഇരിങ്ങലിന്.ബൂലോകത്തില്‍ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ 185 ഓളം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബൂലോകത്തിലെഎഴുത്തുകാരുടെ ദിശാബോധവും രചനകളിലെ വ്യത്യ്‌സ്തതയും പുതു കവികളിലെ ശക്തിയെ വെളിവാക്കുന്നതായി ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. കണ്ണൂര്‍ പരിയാരം സ്വദേശിയായ രാജു ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു.ജൂലൈ അവസാന വാരം പുതു കവിത സംഘടിപ്പിക്കുന്ന കവിതാശില്പശാലയില്‍ അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍.
രാജു ഇരിങ്ങലിന് അഭിനന്ദങ്ങള്‍....


മത്സരത്തില്‍ ഒന്നാം സമ്മനാര്‍ഹമായ കവിത

ഒരു കാറ്റിന്റെ കഥ

ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്

ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്

ഒരു മാളം തുരന്നപ്പോഴാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ തടഞ്ഞത്.
ഒരു മനുഷ്യന്റെതാകാം
ഒരു കാട്ടു മൃഗത്തിന്റെതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്‍റെ തെളിവുകളാകാം.


കടലില്‍ തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില്‍ ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍ന്നൊരു കിളി എത്തുന്നു.
കഥപറയാനോ
അയവിറക്കാനോ


ഏതോ രാക്ഷസന്റെ ഊതലില്‍ നിന്ന് ഉറ പൊട്ടിയ
നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതികുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളം കണ്ടെത്തിയ പോലെ

ഇന്നുമാത്രമല്ലേ..

ഒരു സഹായമല്ലേ..

കരുണയല്ലേ...

എന്നേ കരുതിയുള്ളു

തളര്‍ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍ പറ്റൂ..!


നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങിനെ പറയും?
അറിയാതെ പറന്നെത്തി എന്റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ?
അതോ തിരിച്ചു പോകാന്‍ വഴിയറിയുമോ??


ഉപ്പുവെള്ളതില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....

14 വായന:

Sapna Anu B.George said...

അഭിനന്ദനങ്ങള്‍ രാജു........എല്ലാ ഭാവുകങ്ങളും. പുതികവിത പൊലുള്ള സംരംഭങ്ങള്‍ക്കും, അഭുനന്ദനങ്ങല്‍ , ഇതു പൊലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്.

കിനാവ് said...

ഇരിങ്ങലിന് അഭിനന്ദനങ്ങള്‍!!

വേണു venu said...

രാജുവിനു് അഭിനന്ദനങ്ങള്‍‍ .:)

നന്ദു said...

“ഉപ്പുവെള്ളതില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....“

രാജു ഇരിങ്ങലിന്റെ വളരെ നല്ല വരികള്‍!.
ഹരിതകത്തില്‍ പ്രസിദ്ധീകരിച്ച ഒരു കാറ്റിന്റെ കഥ എന്ന കവിതയ്ക്കാണ് പുതുകവിത അവാര്‍ഡ് ലഭിച്ചതെന്നാണറിയാന്‍ കഴിഞ്ഞത്.

രാജു ഇരിങ്ങലിന് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം പുതുകവിതാ ടീമിനും.

ഫസല്‍ said...

രാജു ഇരിങ്ങലിന്‍ ഹൃദയം കൊണ്ടൊരാലിംഗനം

അതുല്യ said...

രാജു ഇരിങ്ങലിന് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍.
അപ്പ് അപ്പ് രാജു ഇരിങല്‍. ചിലവെപ്പഴാ?

ദേവസേന said...

ഉപ്പുവെള്ളതില്‍ ലയിച്ചു പോകാത്ത കാറ്റുപോലെ
ദ്രവിച്ചു തീരാത്ത അസ്ഥി പോലെ,
നിന്റെ കാവ്യജീവിതം ഇതുപോലെ നിരവധി
അടയാളപ്പെടുത്തലുകളില്‍ കൂടെ കടന്ന് പോവട്ടെ.
ഒരു കാറ്റിന്റെ കഥക്ക്,
പ്രിയപ്പെട്ട രാജുവിന്,
നൂറായിരം ആശംസകള്‍

kaithamullu : കൈതമുള്ള് said...

രാജു,
കവിത വളരെ നന്നായിരുന്നെന്ന് അന്നേ പറഞ്ഞതല്ലേ? ഇതാ, ഇപ്പോള്‍ അവാര്‍ഡും!
-അഭിനന്ദനങ്ങള്‍....

അനിലന്‍ said...

രാജു
അഭിനന്ദനങ്ങള്‍!

നജൂസ്‌ said...

ആദ്യമായാണ്‌ വായിക്കുന്നത്‌
വളരെ നന്നായിരിക്കുന്നു


അവാര്‍ഡിന്‌ അഭിനന്ദനങ്ങള്‍ രാജു..

ദീപേഷ് ചക്കരക്കല്‍ said...

കടലില്‍ തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില്‍ ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍ന്നൊരു കിളി എത്തുന്നു.
കഥപറയാനോ
അയവിറക്കാനോ

rajuvinum;
nazarinum
kavithaykkum....
sneham, nanma, asamsakal....

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരേ..,

നിങ്ങളുടെ സ്നേഹമാണെനിക്ക് അവാര്‍ഡ്
അതില്‍ കവിഞ്ഞ് എന്ത് അവാര്‍ഡ്. എഴുത്തിനെ സ്നേഹിക്കുന്നവരേ..എന്നെ സ്നേഹിക്കുന്നവരെ അഭിനന്ദങ്ങള്‍ നല്‍കിയ ഓരോരുത്തരേയും സ്നേഹത്താല്‍ ആലിംഗനം ചെയ്യുന്നു.

ഈ കവിതയ്ക്ക് എനിക്ക് പ്രേരണയൊ നിമിത്തമോ ആയത് കവയിത്രി ദേവസേനയണ്. ഈ അവാര്‍ഡ് അവര്‍ക്കു മുമ്പില്‍ സ്നേഹാദരപൂര്‍വ്വം സമര്‍പ്പിക്കൂന്നു.

പുതു കവിത ടീ അംഗങ്ങളേ.. ശ്രീ നാസര്‍ കൂടാളീ.. എന്നെ തിരഞ്ഞെടുത്തതിന് നന്ദി സഹോദരാ..

ഈ പുരസ്കാരം നല്ല കവിത എഴുതാന്‍ എനിക്ക് ശക്തിയും തണലുമാകട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

തമാശന്‍ said...

“.....നിങ്ങള്‍ക്കില്ലാത്ത ടൈഫോയ്ഡ് എനിക്കെന്തിനാണ്....ഒരായിരം അവാര്‍ഡുകളേക്കാള്‍....“
അതൊന്നും വേണ്ട മാഷേ....
(ഒന്നും കരുതരുതേ ഈ പാവം ഒന്നു തമാശിച്ചതാ)
അഭിനന്ദനങ്ങള്‍.....

മഴക്കിളി said...

അഭിനന്ദനങ്ങള്‍......

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

 • പെൺസിംഹം - അമ്മ പോയതിനു ശേഷമുള്ള എല്ലാ മഴക്കാലങ്ങളിലും ആവർത്തിച്ച് ആവർത്തിച്ച് പ്രദർശിക്കപ്പെടുന്ന ഒരു സ്വപ്നമുണ്ട് അതിലെ മരങ്ങൾ പരിചിതരെങ്കിലും കാടോർമ്മിച്ചെടുക്കുന്ന...
 • ഹൂല ഹൂപ് - ആദ്യമാദ്യം ഇത് പ്രൊഫസറാണ് കാണുന്നത്. വൈകുന്നേരത്തെ ചായയ്ക്കു ശേഷം അദ്ദേഹം മുറ്റത്തിറങ്ങി കവലയിലേക്കുള്ള റോഡിലേക്ക് നോക്കി നിൽക്കും. വീട്ടിൽ നിന്ന് കവലയിലേക...
 • അന്തമില്ലാത്ത കവിത / യെഹുദ അമിച്ച - അന്തമില്ലാത്ത കവിത / യെഹുദ അമിച്ച പുതിയ മ്യൂസിയത്തിനുള്ളിൽ പഴയ സിനഗോഗ് സിനഗോഗിനുള്ളിൽ ഞാൻ എനിക്കുള്ളിൽ ഹ്യദയം ഹ്യദയത്തിനുള്ളിൽ മ്യൂസിയം മ്യൂസിയത്തിനുള്ളിൽ സ...
 • - Column center Column left Column right
 • അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും - ഞാൻ ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ കവിതയെഴുതിയതു കണ്ടാലുടൻ അമ്മാവൻ തുരുതുരാ വിളിക്കും ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു മറ്റൊരാളെക്കുറിച്ചുള്ള...
 • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
 • സൂര്യനെ ഉപ്പിലിട്ട കടല്‍ - *മനോജ് കുറൂര്‍ഉപ്പിലിട്ടതു വായന* ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു ...
 • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
 • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
 • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
 • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
 • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
 • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
 • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

 • കല്ലുകോല്‍നിറമുള്ള കവിതകള്‍ - 'കാണുന്നുണ്ടനേകമക്ഷരങ്ങള്‍' എന്ന കവിതയിലാണ് 'കൊതിയന്‍' എന്ന സമാഹാരം തുടങ്ങുന്നത്. വെടിപ്പായ മുറ്റവും വീടും വൃത്തിയുള്ള കുഞ്ഞുങ്ങളും ഒക്കെയായി അന്തസ്സി...
 • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
 • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
 • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
 • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
 • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
 • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
 • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP