Tuesday, May 6, 2008

എം.അഭിലാഷ്


പാരലല്‍ കോളേജ്



ദാരിദ്ര്യം കൊണ്ട്ന്നുമല്ല
എം.എ.വരെ പഠിച്ചതു കൊണ്ടതുമല്ല
സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള
മുന്നൊരുക്കവുമല്ല
മാഷെന്ന വിളിപ്പേരിനുമല്ല

ഡിഗ്രി ക്ലാസ്സിലെ
രണ്ടാമത്തെ ബഞ്ചിലെ
ഇടതു നിന്ന്
മൂന്നാമതിരിക്കുന്ന
ജാസ്മിന്‍
നാലു വര്‍ഷമായി
ഈ കോളേജില്‍ പഠിക്കുന്നു.

5 വായന:

തണല്‍ said...

സത്യം..സത്യം..സത്യം..!!!

Ranjith chemmad / ചെമ്മാടൻ said...

ശമ്പളമുണ്ടോ?
അതും ജാസ്മീനു വേണ്ടി?

Jayasree Lakshmy Kumar said...

ഓ.. അതു കൊണ്ടായിരുന്നോ.. ശ്ശോ ഞാനോര്‍ത്തു....

മഴക്കിളി said...

അമ്പടാ..കള്ളാ...

[ nardnahc hsemus ] said...

ഒള്ളനേരം കൊണ്ട് വല്ലോം പഠിപ്പിച്ച് കൊടുക്ക് മാഷെ, ഇല്ലേല്‍, 4 അല്ല 14 കൊല്ലമായാലും ജാസ്മിന്‍ ആ ബഞ്ചില്‍തന്നെ ഉണ്ടാവും!!
:)

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP