നാസ്സര്‍ കൂടാളി
00968+92236986

Wednesday, July 29, 2009

സിനു കക്കട്ടില്‍





















ഡിയര്‍ ജാക്സണ്‍



നാടൊട്ടുക്ക്‌ കടവും
തലയില്‍
രണ്ടെ രണ്ടു മുടിയും
പൊട്ടിയ മൂക്കും
തകർന്ന വാരിയെല്ലും
മെലിഞ്ഞുണങ്ങിയ
ദേഹവുമായി...
നിദ്രക്കു വേണ്ടി
കേണുകൊണ്ട്‌...
ജാക്സൺ
നീയെന്റെ സ്വപ്നത്തിൽ വന്നു പാടുന്നു...
എന്റെ
ആത്മവിശ്വാസവുമിതുപോലെയാൺ...

സ്റ്റേജിൽ തകർക്കും...
ഒറ്റക്കാവുമ്പൊ,
വിഗ്ഗഴിച്ചുവച്ച്‌...
തൊട്ടാലൊടിയുന്ന,
വാരിയെല്ലും,
തകർന്ന മൂക്കുമായി...
നിദ്രക്കുവേണ്ടി,
കേഴും...
വേദന സംഹാരി തരാതെ,
വെളുത്ത വസ്ത്രം ധരിച്ച
ജീവിതം
അന്നേരം
കൊഞ്ഞനം കുത്തി
മുറി നിറയെ ഓടി നടക്കും...

ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...

മരണം
വന്നു തൊടും വരെക്കും

8 വായന:

പുതു കവിത said...

ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...

Deepa Bijo Alexander said...

ചിരിക്കുന്ന മുഖംമൂടിയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കരയുന്ന മുഖം...! നന്നായിട്ടുണ്ട്‌.

സെറീന said...

നല്ല കവിത.

Thallasseri said...

മൈക്കല്‍ ജാക്ക്സണ്‍ എന്ന ഐക്കണിണ്റ്റെ ഉള്ളിലേക്കുള്ള നോട്ടം കവിതയിലാക്കിയ ശ്രമം നന്നായി.

അഭിജിത്ത് മടിക്കുന്ന് said...

കോമാളിക്കളി!!നല്ല പ്രയോഗം.ഇഷ്ടപ്പെട്ടു.

അരുണ്‍  said...

ജാക്സന്റെ ജീവിതത്തിന്റെ മറ്റൊരു മുഖം അറിഞ്ഞപ്പോള്‍ തോന്നിയ വിഷമം ഒരിയ്കല്‍ കൂടി അനുഭവിച്ചു

shinil said...

എല്ലാവരുടെയും കാര്യത്തില്‍ പുറമേയുള്ള തിളക്കങ്ങള്‍ക്കപ്പുറം ഇരുളിന്റെ കാളിമയുണ്ടാകാം..
വേറിട്ടൊരു ശ്രമം...

SHAIJU KOTTATHALA said...

നന്നായി.

കൂടെക്കൂടിയവര്‍

എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു
കണ്ണൂര്‍: അഞ്ചാമത് എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു.
പ്രസിദ്ധീകരിക്കാത്തതും മറ്റു അവാര്‍ഡുകള്‍ ലഭിക്കാത്തതുമായ കഥകളാണ് പരിഗണിക്കുക.
2002 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
രചനകള്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20.
വിലാസം
കണ്‍വീനര്‍
എ മഹമ്മൂദ് സ്മാരക കഥാപുരസ്‌കാര സമിതി
ഹൈവേ ട്രഡേഴ്‌സ്
ചിറക്കല്‍ പി.ഒ
കണ്ണൂര്‍
കേരള

പഴയ ലക്കം

ഇതു വഴി പോയവര്‍

മലയാളത്തില്‍ വായിക്കുവാന്‍

Click here for Malayalam Fonts

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP