
കന്നിചോര
അക്കരെയോ ഇക്കരെയോ
ആളെ കയറ്റിയിറക്കും
കടത്ത് വള്ളത്തിലോ
എവിടെയുമില്ല
എനിക്കൊരുവീട്
മീനുകള്‍ക്ക്
പുഴയാകെ വീടാണ്
എനിക്ക് പുഴക്കരയും
അക്കരെ കടന്നു
പാടവരമ്പിലൂടെ നടന്നു
പച്ചത്തുരുത്ത്തില്‍
എത്തിയാല്‍
അവിടെയൊരു
വീടുണ്ടാക്കമെന്നു
ഞാന്‍
വെറുതെ വിചാരിക്കാറുണ്ട്
ഒരിക്കലും
പാടവരമ്പിലൂടെ നടന്നു
പച്ചതുരുതിലേക്ക് പോയില്ല
വിചാരങ്ങളിലെ
വീടിനെ തകര്‍ത്തു കളഞ്ഞില്ല .
വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു
ഇരുന്നു മടുക്കുമ്പോള്‍
മുങ്ങാംകുഴിയിട്ടു
മീനുകളുടെ വീട്ടില്‍
വിരുന്നു പോകാറുണ്ട്
അധികനേരമൊന്നും
അവിടെ കൂടാനാവുന്നില്ല .
കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു .
9 വായന:
കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു .
"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....
ഇല്ലയ്മ മറന്ന്
ചില തോന്നലുകളുടെ മറവില്‍
എല്ലമുണ്ടെന്ന് നടിച്ച്
വലിയ ഒരു സത്യം !!
എല്ലാവരും ഏറെ കുറെ അങ്ങനെ അല്ലേ?
നല്ല കവിത
ആശംസകള്‍
മുങ്ങിച്ചാകാന്‍ കൂടി പഠിക്കണമായിരുന്നു..
പഠിക്കാൻ പാഠങ്ങളിനിയും.....
നല്ല കവിത...
"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....
Hi Renukumar,
"........വീട് എപ്പോഴും അക്കരെയാണ്
എന്ന തോന്നലിനെ അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു........."
Nannaayirikyunnu tuo....Ellavarkkul ulla oru thonnalaanithu....
Sivadas Menon
കവിത ഇഷ്ടമായി.
മീനുകള്‍ക്ക് പുഴയാകെ വീടാകുന്നതും
ലോകം മുഴുവന്‍ ഒറ്റരാജ്യമാകുന്നതും
എല്ലാവരും സംസാരിക്കുന്നത് സ്നേഹം കൊണ്ട് മാത്രമാകുന്നതും
ദേഷ്യമില്ലാത്ത ഒരു ലോകം രൂപപ്പെടുന്നതും ഞാന്‍ സ്വപ്നം കാണാറുണ്ട്
അങ്ങിനെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പഠിക്കുമ്പോഴും അങ്ങിനെ ഉണ്ടാവട്ടേന്ന് ആഗ്രഹിക്കാറുണ്ട്
ആഗ്രഹങ്ങളുടെ നദിയില്‍ കുറുകെ നീന്തുകയും
മുങ്ങാംകുഴിയിടുകയും ചെയ്യുകയല്ലേ നമ്മള്‍ മനുഷ്യര്‍.
എന്നിട്ടും ഒരിക്കല്‍ പോലും ഞാനും നടന്നില്ല
ആ പച്ചതുരുത്തിലേക്ക്.
തുരുത്തുകള്‍ നഷ്ടമായില്ലെന്ന് എനിക്ക് സമാധാനിക്കാമല്ലോ.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
very nice.congra.....
Mungi chathalum pakshe meenukalude veetil thamasikkan pattilla ketto.
Manoharam, Ashamsakal...!!!
Post a Comment