കിളിയേ......
എന്റെ
പാഠശാലയില്‍
ഗുരുനാഥന്
ചിറകുകളുടെ
മഹത്വം
പഠിപ്പിക്കാന്‍
നിരവധി
പ്രബന്ധങ്ങള്‍
അവതരിപ്പിച്ചു.
പറക്കലിന്റെ
അനവധി
ചിത്രങ്ങള്‍
നിരത്തി,
അത്ഭുതങ്ങള്‍
അടയാളപ്പെടുത്തി.
പറക്കാന്‍
മാത്രം
പഠിപ്പിച്ചില്ല.
അത്
എന്റെ
ഗുരുനാഥനും
അറിയില്ലായിരുന്നു.
നീയപ്പോഴേയ്ക്കും
ആകാശം മുഴുവന്‍
പറന്ന്
തളര്‍ന്ന്
കൂട്ടിലേക്ക്
തിരിച്ചെത്തിയിരുന്നു
നിനക്കൊരു
ഗുരുനാഥനില്ലെന്ന്
നീ പറഞ്ഞത്
ഞാനിപ്പോഴും
വിശ്വസിക്കുന്നില്ല.
5 വായന:
കിളിയേ......
nammude padhanangal...
സ്വാഭാവികമായി അറിയാത്ത കാര്യങ്ങളേ പഠിപ്പിക്കേണ്ടതുള്ളൂ. നാം ചെയ്യുന്നതാവട്ടേ, പഠിതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് തിയറികള്‍ നിര്‍മ്മിക്കുകയാണ്. അതോടെ പ്രായോഗികമായ അറി വ് നഷ്ടമാവും. നീന്താന്‍ മൂനിനെയും പഠിപ്പിക്കും നാം. നല്ല രചന.
good work..
കൊള്ളാം, നല്ല കവിത.
(വിശ്വാസം അതല്ലേ എല്ലാം...)
Post a Comment