പടവിലെ മഴപ്പച്ച
വറ്റാത്ത കണ്ണാടി ജലം
ആകാശം
നക്ഷത്രങ്ങള്‍
ചിറകുള്ള പക്ഷികള്‍
ഉള്ളില്‍നിന്നുള്ള കാഴ്ചകള്‍
അരികു ചിതറിയ ആകാശ വട്ടം
മഴയാണെങ്കിലും വെയിലാണെങ്കിലുംഉള്ളില് ഉടയാതെ കാത്ത്,
പകര്‍ന്നു കൊടുക്കുന്ന തണുപ്പ്.
കടന്നെത്തുന്ന ഒച്ചകളുടെ പ്രതിധ്വനിഎണ്ണ തീരുമ്പോള്‍ കപ്പി കരയുന്ന ഒച്ച
കാല് തെറ്റി വീണുപോകുന്ന ഉറുമ്പ്
വിളഞ്ഞു വിളഞ്ഞ്
കിണറ്റില്‍ മുട്ടയിടാനെത്തുന്ന പൊന്മാന്!
മുറിയത്തില്‍ വലകെട്ടുന്ന വലിയ എട്ടുകാലി
പാറിവീണുപോവുന്ന ഇലകള്‍, അപ്പൂപ്പന് താടി
അമ്മയുടെ കണ്ണു വെട്ടിച്ച് കുഞ്ഞെടുത്തെറിയുന്ന കല്ല്,എത്തിനോട്ടം.
ദാഹം തീരാത്തവര്‍ക്ക് ഇടയ്ക്കിടെ വെള്ളം പേറിപ്പോകുന്ന പാള
പൊട്ടിവീഴുന്ന വളക്കിലുക്കം.
ഇടയ്ക്ക്,
ആഴങ്ങളില്‍ നോക്കി സംസാരിക്കാനെത്തുന്ന പെണ്‍കുട്ടി
കണ്ണിലെ സങ്കടത്തിളക്കങ്ങള്
'ഠ' വട്ടമാണ് ലോകമെന്നു വിശ്വസിക്കുന്ന മീനുകള്‍
ചിറകില്ലാത്ത സ്വപ്നങ്ങള്‍ .
ആഴങ്ങളില്‍നിന്നുമുള്ള പ്രാര്‍ത്ഥന
കിലുക്കത്തിനിടയില്‍
തേങ്ങുന്നതു കേള്‍ക്കുമ്പോള്‍
ചോന്ന വളപ്പൊട്ടിനോടൊപ്പം
ഒരിക്കലും
അവള്വന്നുവീഴരുതേ എന്ന പ്രാര്‍ത്ഥന
2 വായന:
പടവിലെ മഴപ്പച്ച
വറ്റാത്ത കണ്ണാടി ജലം
ആകാശം
നക്ഷത്രങ്ങള്‍
ചിറകുള്ള പക്ഷികള്‍
nannayundu...
Post a Comment