Tuesday, July 13, 2010

സന്തോഷ്‌ പല്ലശ്ശന


ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്
എന്തൊരാഴം.

കൂട്ടി വായിച്ചിട്ടുണ്ടോ
ഈ ജന(ജല)രാശിയെ
അതിന്റെ ചുഴലി തിരിഞ്ഞ
ഒഴുക്കിനെ.

അപ്പോഴൊക്കെ
ഇറുകിയ ടോപ്പിനുള്ളില്‍ വെച്ച്
പുറത്തേക്ക് മുദ്രവച്ച
ഏതെങ്കിലും മുലകളില്‍
കണ്ണിടറീ കാലുതെറ്റി വീഴും
ഒടുവില്‍
ഞാന്‍ ഒലിച്ചു പോകും
കൊഴുത്ത നിതംബത്തിന്റെ
പിന്‍ നിഴല്‍ ചവിട്ടി വീട്ടിലേക്ക്.

വായനാമുറിവിട്ട്
ഈ നദിയെ വായിക്കാന്‍ വന്നതാണ്
തോറ്റുപോയി.

ഇറങ്ങി വാ ...ഈ നദിയിലേക്ക്
നമുക്ക് സ്വയം തുഴയാം.

വറ്റാത്ത ഈ ഉടലുറവകള്‍ കണ്ട്‌
പണ്ടെങ്ങോ പാടിയപോലെ
പഴുത്ത പുണ്ണുകള്‍,
പുകമൂടിയ വീടുകള്‍,
രേതസ്സിന്‍റെ മണം മുറ്റിയ തെരുവുകള്‍ എന്ന്‌
ഇനിയും നാണം കെടുത്തരുതേ. . .

ആട്ടിത്തെളിക്കുന്നത്‌
ഏതറവുപുരയിലേക്കെന്ന്‌
അലറിവിളിക്കരുതേ. . .

കരയല്ലേ കരയല്ലേ നഗരമേയെന്ന്‌
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ. . .

19 വായന:

പുതു കവിത said...

നാമഴിച്ചിട്ട ഉടയാടകള്‍ക്കൊപ്പം
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍ നദിയില്‍
നമ്മുടെ ഉടലിനെ

ഭാനു കളരിക്കല്‍ said...

aalkuuttam anubhavippikkunnu. nandi

ജസ്റ്റിന്‍ said...

കണ്ടും അനുഭവിച്ചും അറിഞ്ഞതാണ് ഒരു കാലത്ത്. ഇപ്പോള്‍ ഇതു വായിക്കുമ്പോള്‍ ആ കാലം ഓര്‍മ്മചിത്രങ്ങളില്‍ തെളിയുന്നു.

വികടശിരോമണി said...

മുൻപാണെങ്കിൽ ഈ കവിത മനസ്സിലാവുമായിരുന്നു.
ഇപ്പോഴായതുകൊണ്ട് അനുഭവിക്കുന്നു:))

പകല്‍കിനാവന്‍ | daYdreaMer said...

ഒരു വേനലിലും വറ്റാത്ത ഈ ഉടല്‍ വസന്തത്തിലേക്ക് ഒഴുകി അലിയുന്നു ! നന്ദി .

രാജേഷ്‌ ചിത്തിര said...

കൂട്ടിയിട്ടും കൂട്ടിയിട്ടും കൂടാത്ത
കണ്‍കടലഴകുകള്‍....:)

junaith said...

തട്ടിയും മുട്ടിയും തഴുകിയും തലോടിയും
ഒഴുകിയകലും.
വീടെത്തും വരേയ്ക്കും പരിതപിക്കും
തിരക്കെന്ന്..

അനുഭവം പകരുന്ന കവിത..

JIGISH said...

നഗരഹൃദയത്തിലൂടൊഴുകുന്ന ഈ നദിയുടെ
ഹൃദയം കാട്ടിത്തന്നതിനു നന്ദി..!
ഈ ഉടൽനദിയിൽ നമ്മുടെ ഉടലിനെ. .
‘ഉടലി’ന്റെ ആവർത്തനം അനിവാര്യമോ?

anoop said...

''നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം''

Jishad Cronic™ said...

ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്
എന്തൊരാഴം.

യറഫാത്ത് said...

good!

T.A.Sasi said...

മുറുക്കാനും പാന്‍പരാഗും തുപ്പി
ഒലിച്ചിറങ്ങിയ പ്ലാറ്റ്ഫോം ചുമരിനടുത്ത്
മഞ്ഞച്ച കാലുകള്‍ കാണിച്ച്
കോടിമൂടിയത് നിത്യവും കണ്ട്
യാത്രയാകുമ്പോള്‍
"ശവം യാത്രക്കു നല്ല ശകുനമെന്ന്''
വിചാരിച്ച് ദേഹപ്പുറ്റുകളിലേക്ക്
ചേരുന്ന മുംബൈ..

മലയാളികളുടെ ജീവിതത്തില്‍ നിന്നും
കല്‍ക്കത്ത പോലെ മറഞ്ഞു
പോകുന്നു മുംബൈയും..

വിനു said...

ജീവിതത്തിന്റെ സ്ഥിരവ്യവസ്ഥയെ നേരിടുന്ന ഒരു വാക്കായി മാറുകയാണ് ഈ കവിത. പക്ഷേ, തുടക്കത്തിലേ വന്ന തെറ്റായ ഭാഷാപ്രയോഗം ഒരല്പം അഭംഗി ഉളവാക്കുന്നുണ്ട് ഇവിടെ..

'ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്' - എന്ന് മതിയായിരുന്നല്ലോ. അല്ലെങ്കില്‍
'ഒരു വേനലിലും വറ്റാത്ത
ഈ ജീവപരപ്പിന്
എന്തൊരാഴം' - എന്നായാലും കുഴപ്പമില്ല.

'ഇറങ്ങി വാ ...ഈ നദിയിലേക്ക്
നമുക്ക് സ്വയം തുഴയാം.' - നദിയിലേക്ക് എങ്ങിനെയാണ് നാം സ്വയം തുഴയുന്നത്, നദിയിലല്ലേ തുഴയുന്നത്?

'വറ്റാത്ത ഈ ഉടലുറവകള്‍ കണ്ട്‌
പണ്ടെങ്ങോ പാടിയപോലെ
പഴുത്ത പുണ്ണുകള്‍,
പുകമൂടിയ വീടുകള്‍,
രേതസ്സിന്‍റെ മണം മുറ്റിയ തെരുവുകള്‍ എന്ന്‌
ഇനിയും നാണം കെടുത്തരുതേ. . . ' - ആര് നാണം കെടുത്താന്‍? (കവി). അതേ പോലെ അടുത്ത വരികളും,

'ആട്ടിത്തെളിക്കുന്നത്‌
ഏതറവുപുരയിലേക്കെന്ന്‌
അലറിവിളിക്കരുതേ. . .'


ഒരു സാധാരണ വായനക്കാരന്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ മാത്രമാണ് ഞാനിവിടെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ, അനുഭവങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാരന്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സാധ്യതയില്ലതാനും.

സോണ ജി said...

ഈ ഉടല്‍ നദി എനിക്ക് പരിചിതം ആണു്‌. ബോബൈയിലെ അല്ലെന്നു മാത്രം.ഇപ്പോള്‍ അതും കാട്ടി തന്നു പല്ലഷന മാഷ്.
കവിതയെ സമീപിക്കേണ്ടത് യുക്തി ഭദ്രത കൊണ്ട് മാത്രം അല്ല വിനു....അപ്പോള്‍ മനസിലാവും ഈ ഉടലിന്റെ സ്വയം തുഴയല്‍

M.R.Anilan -എം. ആര്‍.അനിലന്‍ said...

കരയല്ലേ കരയല്ലേ നഗരമേയെന്ന്‌
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ.
- bodhichu !

ജസ്റ്റിന്‍ said...

ഞാന്‍ അദ്യം വായിച്ചതില്‍ നിന്നും കവിതയില്‍ ചില തിരുത്തലുകള്‍ ഉണ്ടായതായി മനസ്സിലാക്കുന്നു. ഇപ്പോള്‍ കവിത കുറെ കൂടി ആസ്വാദ്യകരമായി.

Jay said...

Mumbai kavitha....hyderabadine kurichu njan ezhuthiyalum inganeyokkeye varuu...utalarivukal...nannayi mashee

പി എ അനിഷ്, എളനാട് said...

ഈ ജീവപരപ്പിന്
എന്തൊരാഴം

ആഴമുളള കവിത

ജസ്റ്റിന്‍ said...

Comment for test..

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

 • ചലം - കഴുത്തറുത്തിട്ട പശുവിനെപ്പോലെ പെയ്യുന്ന മഴ . അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച് വാലാട്ടിക്കിടക്കുന്ന ഞാൻ. രാവിലെ മുതൽ വൈദ്യുതിയെ ആരോ വെളിച്ചത്തിന്റെ ഒരു പിയാ...
 • ജോസേട്ടൻ - *ഞങ്ങളുടെ നാട്ടിൽ* *കവിത ചിക്കൻ സെന്റർ* *എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്* *കുറേക്കാലം മുൻപ് * *ജോസേട്ടനാണു* *ഈ കട തുടങ്ങിയത്* *ഇപ്പോഴത് മകൻ നടത്തുന്നു* *...
 • അന്തമില്ലാത്ത കവിത / യെഹുദ അമിച്ച - അന്തമില്ലാത്ത കവിത / യെഹുദ അമിച്ച പുതിയ മ്യൂസിയത്തിനുള്ളിൽ പഴയ സിനഗോഗ് സിനഗോഗിനുള്ളിൽ ഞാൻ എനിക്കുള്ളിൽ ഹ്യദയം ഹ്യദയത്തിനുള്ളിൽ മ്യൂസിയം മ്യൂസിയത്തിനുള്ളിൽ സ...
 • - Column center Column left Column right
 • അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും - ഞാൻ ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ കവിതയെഴുതിയതു കണ്ടാലുടൻ അമ്മാവൻ തുരുതുരാ വിളിക്കും ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു മറ്റൊരാളെക്കുറിച്ചുള്ള...
 • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
 • സൂര്യനെ ഉപ്പിലിട്ട കടല്‍ - *മനോജ് കുറൂര്‍ഉപ്പിലിട്ടതു വായന* ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു ...
 • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
 • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
 • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
 • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
 • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
 • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
 • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

 • ഫാഷനും ഇച്ഛാധികാരവും* - ''വല്യമ്മയ്‌ക്കെന്താ മോഹം? വല്യമ്മയ്‌ക്കെന്തെങ്കിലും തിന്നാന്‍ വേണോ? പാലു കുടിക്കണോ? എളനീരു കുടിക്കണോ? വല്യമ്മയ്‌ക്കെന്താ മോഹം?'' രമണി ചോദിച്ചു. രോഗിണിയുടെ...
 • കലികാലം - പൂവിടാനിരിക്കുമ്പോൾ ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്ന ഓണത്തുമ്പികളെക്കണ്ട് കുട്ടികൾ ബഹളം വയ്ക്കുന്നു പൂക്കളം അവരുടേതു മാത്രമായൊരു ചിത്രമായിരുന്നു മാഷവരെ ...
 • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
 • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
 • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
 • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
 • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
 • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP