Sunday, July 4, 2010

ശൈലന്‍































കളിപ്പാട്ടങ്ങള്‍ തെരഞ്ഞു
ചെറുപ്പത്തില്‍
കാട്ടിലേക്ക് ചെന്ന്
പുലിക്കുട്ടികള്‍  പല്ലു-
മിനുക്കുന്നിടത്ത് എത്തിയിട്ടുണ്ട്..

മഴക്കാറു ചുമന്നു-
കൊണ്ടു വന്നു
മയിലുകള്‍ തിമിര്‍ക്കുന്ന 
തുറസ്സായിരുന്നു മധ്യത്തില്‍..

ആടു മേയുമ്പോള്‍
കുറ്റിപ്പൊന്തയിലെ
വഴി തെറ്റിപ്പോയി
നരി മടയില്‍
ഇരുട്ടിയിരുന്നിട്ടുണ്ട്...

മുള്ളന്റെ കോലുകൊണ്ടു
വാതില്‍ക്കല്‍
കുത്തി വച്ചു
ഒരു രക്ഷ..


'ചോപ്പത്തി'എന്ന
തള്ളയാടിനെ
കുറുക്കനും നായ്ക്കളും
ചേര്‍ന്ന് പങ്കുവെക്കുമ്പോള്‍
ഒച്ചവെക്കാതെ കൊയ്യപ്പഴം തിന്നു..

കഴുതപ്പുലിയുടെ
മൃഗീത മാലയില്‍
ഒരു വിദൂരത തൊട്ടു..

പുലി പെറ്റുകിടന്നു
ലോപിച്ച് 'പുല്‍പ്പറ്റ'എന്ന
ഐതിഹ്യച്ചൂര്
നെരൂദയെ വായിക്കാതെയറിഞ്ഞു..

.അക്ഷരമേ മുളയാത്ത
ആദ്യത്തെ പാറപ്പുറത്ത്
അന്ന് വീണു പൊട്ടിപ്പടര്‍ന്ന
കവിതയുടെ വിത്ത്..

കാട്ടുതീയിനി
കാലഹരണപ്പെട്ടു പോവാനുള്ളതെന്നു
മെല്ലെക്കുറിച്ചുപോയീ
അന്നത്തെ കാറ്റ് ..

അവസാനത്തെ
കവിതയെഴുതാനിരിക്കുമ്പോള്‍
ഇപ്പോള്‍, ദേ ഓര്‍മ്മകളെ ചവുട്ടി
എന്റെയാടുകളെ ചവുട്ടി
ചോലകളെ ചവുട്ടി
നിരപ്പിലൂടെ
സ്വാശ്രയപെണ്‍കിടാങ്ങളെ തേടിപ്പോണ്
കോളേജ് വേനല്‍

62 വായന:

ഏറുമാടം മാസിക said...

അവസാനത്തെ
കവിതയെഴുതാനിരിക്കുമ്പോള്‍
ഇപ്പോള്‍, ദേ ഓര്‍മ്മകളെ ചവുട്ടി
എന്റെയാടുകളെ ചവുട്ടി
ചോലകളെ ചവുട്ടി
നിരപ്പിലൂടെ
സ്വാശ്രയപെണ്‍കിടാങ്ങളെ തേടിപ്പോണ്
കോളേജ് വേനല്‍

Unknown said...

കൊള്ളാം എവിടെയോ എന്തൊക്കെയോ വഴികലിലൂടെ മനസ്സ് സഞ്ചരിച്ചപ്പോലെ

എസ്‌.കലേഷ്‌ said...

veendum
stylan
kavitha

അനിലൻ said...

കവിതാശൈലത്തില്‍ കേറി അസ്തമയം നോക്കിനില്‍ക്കുന്ന അജപോക്കിരി! :)

naakila said...

കിടുങ്ങിപ്പോയി
കിടിലന്‍ എന്നു പറഞ്ഞാല്‍ ബോറാകുമോ?

Anonymous said...

ithenthu koppile kavithayaanu bhaai?

ഞാന്‍ ഇരിങ്ങല്‍ said...

ശൈലാ നീ സൂക്ഷിച്ചോ..
നിന്‍റെ പൊട്ടക്കവിതയ്ക്ക്
നിന്‍റെ സമകാലികരില്‍ പ്രധാനികളാ മുകളില്‍ ‘കിടുങ്ങിപ്പോയി‘, ‘സ്റ്റൈലന്‍ ‘ എന്നും ‘അജപോക്കിരി; എന്നും പറഞ്ഞത്..

ഇത്തരം കമന്‍റില്‍ ചവുട്ടി നീ മൂക്കും കുത്തി വീഴരുത്. സൂക്ഷിച്ചോ..

നാളെ നിന്‍റെ ദിനം വരണമെങ്കില്‍ കവിതയിലെ ജീവിതം നീ നഷ്ടപ്പെടുത്തരുത്.

“ആടു മേയുമ്പോള്‍
കുറ്റിപ്പൊന്തയിലെ
വഴി തെറ്റിപ്പോയി
നരി മടയില്‍
ഇരുട്ടിയിരുന്നിട്ടുണ്ട്... “

ഇന്ന് ആടിന് മേയാന്‍ കാട്ടു പൊന്തകളോ മൈതാനങ്ങളോ ഇല്ലല്ലോ.. ഇരിക്കാന്‍ നരിമടകള്‍ മാത്രം ബാക്കിയാവുന്നു.

നീ പറയുന്ന
“കഴുതപ്പുലിയുടെ
മൃഗീത മാലയില്‍
ഒരു വിദൂരത തൊട്ടു..“

ഇത് എന്തോന്ന്..!! മലയാളം തന്നാ??!!

പുലി പെറ്റപ്പോള്‍ എല്ലാം മറന്നാ നീ .

ഇതെന്തോന്ന് “പുലി പെറ്റുകിടന്നു
ലോപിഛ് 'പുല്‍പ്പറ്റ'എന്ന
ഐതിഹ്യച്ചൂര്
നെരൂദയെ വായിക്കാതെയറിഞ്ഞു..“



ലോപിച്ച് ആണോ
‘ലോ പിച്ചാ‘ണോ; ‘ലോപിഛ്‘..

എന്തോന്ന് ചൂര്....‘ഐതിഹ്യച്ചൂര്‍?’

അമ്മച്ചീ നീ എന്നെ അങ്ങ് കോന്നാളാ..

“.അക്ഷരമേ മുളയാത്ത“

അക്ഷരം എവിടണ്ണാ മുളയുന്നത്?..

വളയും, തിരിയും.. ഈമുളയലെന്തെണ്ണാ....

ഇതിലൊക്കെ എന്തരോ...സംഗതികളുടെ കുറവ്.. അതൊക്കെ തിരുത്തി അടുത്ത തവണ നന്നാക്ക് ... അണ്ണന്‍ പോട്ട്....
മാര്‍ക്ക് 15 ഔട്ട് ഓഫ് 40.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

അനിലൻ said...

രാജൂ,
ബഹറിനിലൊക്കെ ഇപ്പൊ എത്ര ഡിഗ്രിയാ 'ചൂട്'?

ജസ്റ്റിന്‍ said...

ശൈലന്‍ സ്റ്റൈലന്‍ കവിത.

SHYLAN said...

താങ്ക്സ് ഇരിങ്ങല്‍..
അഭിപ്രായത്തെ മാനിക്കുന്നു..
അക്ഷരതെറ്റുകള്‍ക്ക്
എന്നെ ഉത്തരവാദിയാക്കരുത്.. .
ബാക്കിയൊക്കെ എന്റെ
ബാല്യകാലഅനുഭവങ്ങള്‍ തന്നെയാണ്..
തീര്‍ച്ചയായും!
അത് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയാതെ
പോയത് എന്റെ മാത്രം
കുറ്റമാണോ എന്ന് അറിയില്ല..
കഴിയുമെങ്കില്‍ പുല്‍പ്പററയില്‍ വന്നു
എന്റെയൊപ്പം അന്നത്തെ കാലത്ത്
പിറക്കാന്‍ ശ്രമിച്ചു നോക്കുക..
ആടുകളെയും മറ്റു സെറ്റ്അപ്പുകളെയും ഒക്കെ
നമുക്ക് ഏര്‍പ്പാടാക്കാം..
(മയിലുകള്‍ ഇപ്പോള്‍ പോലും
തിമിര്‍ക്കുന്നുണ്ട്
തുറസ്സുകളില്‍..)
ഇടക്കൊക്കെ ഞാനും ഒന്നു
nostalgic ആയിക്കൊള്ളട്ടെ ഭായ്..
കവിതയിലെ എല്ലാ അക്ഷരങ്ങളും
നിഘണ്ടുക്കളില്‍ നിന്നല്ല ഒരുകാലത്തും
ഞാന്‍ സ്വീകരിച്ചിട്ടുള്ളത്..
അതിനു വേണമെങ്കില്‍
ഒരു (വേള്‍ഡ്) മാപ്പ്..!!!

എസ്‌.കലേഷ്‌ said...

iringale
achadi baashayilum, sreekandeshswarathinte
sabda taaravali prakaram ulla baashayilum mathrame kavitha ezhuthan paadullu ennu niyamam vallathum undo??

enthu sangathy kuravanu iringal kandethunnathu?

എസ്‌.കലേഷ്‌ said...
This comment has been removed by the author.
എസ്‌.കലേഷ്‌ said...
This comment has been removed by the author.
ഞാന്‍ ഇരിങ്ങല്‍ said...

ഒരു മറുപടി ആവശ്യമില്ലെങ്കില്‍ പോലും പറയാം.
ബഹറൈനില്‍ താരതമ്യേന ’ചൂട്’ കുറവാണ്. ഡിഗ്രി അളക്കുന്ന തെര്‍മോമീറ്റര്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കിട്ടിയാല്‍ പറയാം.
അക്ഷരതെറ്റുകള്‍ക്ക് നാസര്‍ കൂടാളിയുടെ ചെവിക്ക് പിടിക്കാം. ശൈലനെ വിട്ടു..
ബാല്യകാല അനുഭവങ്ങള്‍ തന്നെ അണ്ണാ.. ഒന്നും അല്ലെന്ന് പറയുന്നില്ല.
“അത് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയാതെ
പോയത് എന്റെ മാത്രം
കുറ്റമാണോ എന്ന് അറിയില്ല..“
അതൊരു വല്ലാത്ത ജാമ്യം ആയിപ്പോയല്ലോ സ്റ്റൈലന്‍ ചേട്ടാ‍ാ...
വായനക്കാരനെ കുറ്റം പറയുന്നത് കണ്ണാടിയെ കുറ്റം പറയുമ്പോലെയാണെന്ന് ഞാന്‍ കരുതുന്നു.
ശൈലന്‍ റെ സ്റ്റൈലന്‍ കവിതകള്‍ വായിച്ചിട്ടുണ്ട് പലപ്പോഴും അത്കൊണ്ട് ഈ സ്റ്റൈല്‍ എനിക്ക് പുതുമയല്ല. വായനക്കാരനെ അന്നത്തെ കാലത്തേക്ക് കൂട്ടികൊണ്ട് പോകേണ്ടത് കവിതയാണ്. അവിടെ വായനക്കാരന്‍ ജനിക്കേണ്ടതും വളരേണ്ടതും ഉണ്ണേണ്ടതും കവിതയിലൂടെയാണ്. കുറ്റം പറയുന്നതല്ല ഇതിലും നന്നായി അനുഭവിപ്പിച്ചവനില്‍ നിന്ന് കൂടുതല്‍ ‘സുഖം’ പ്രതീക്ഷിക്കുന്നത് ഒരു സുഖമല്ലേ..
സെറ്റപ്പിനായി വരാം താമസിയാതെതന്നെ.
നിഘണ്ടുവില്‍ നിന്ന് പദാവലികളെടുക്കണമെന്ന് ആരു പറഞ്ഞു ഭായ്...ഏത് വാക്കെടുത്താലും ഒരു ‘സുഖ’മൊക്കെ വേണ്ടേ ഭായ്.. അതിന് വേള്‍ഡ് മാപ്പെടുത്ത് വച്ചിട്ട് ഇന്ത്യയുടെ ഭൂപടമിതാന്ന് പറഞ്ഞാല്‍ ഇന്ത്യയാകുമോ ഭായ്...അതു കൊണ്ട് ആ മാപ്പ് നമുക്ക് വേണ്ട...
കലേഷേ... എന്നെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലാതെ....സംഗതിയെ കുറിച്ച് കൂടുതലറിയാന്‍ നമ്മുടെ ശരത്തിനോട് ഒന്ന് ചോദിച്ചാല്‍ അങ്ങേര് പറഞ്ഞു തരും..
ശൈലാ.. മറക്കേണ്ടാ... സമകാലികരെ സൂക്ഷിച്ചോ...

SHYLAN said...

കലേഷേ...

പോട്ടെടാ..

ഇരിങ്ങല്‍ 15 മാര്‍ക്കെങ്കിലും നല്‍കിയല്ലോ..
മറ്റു പല അണ്ണന്മാരും ഒന്നും തരുന്നേയില്ലല്ലോ..

ഹഹഹ...

nazar koodali said...

രാജു അണ്ണാ...
എവിടെയാണ് അക്ഷരത്തെറ്റ്.ഒന്ന് കാണിച്ച് തരാമോ?
നമ്മുക്കിതില്‍ അറിവ് കുറവാ.ട്യൂഷന്‍ എടുത്ത് തരാമോ?ഇടക്ക് ചെവിക്കും പിടിക്കാലോ.മസ്കറ്റില്‍ ഇപ്പോള്‍ ഇത്തിരി ചൂട് കുറവാ ....പോരുന്നോ?
നാസ്സര്‍ കൂടാളി

ജസ്റ്റിന്‍ said...

ഇതില്‍ ഒന്നു രണ്ട് സ്റ്റൈലന്‍ മറുപടികള്‍ ഉണ്ടായിരുന്നല്ലോ. അതാരാ ഡിലീറ്റിയത്.

ശൈലന്‍ ചേട്ടാ ഞാന്‍ 25 മാര്‍ക്ക് തരുന്നു. ഇനി നീ ആരാടാ എനിക്ക് മാര്‍ക്കിടാന്‍, നിന്റെയൊന്നും മാര്‍ക്ക് എനിക്കു വേണ്ട എന്നൊന്നും പറയല്ലെ പ്പ്ലീസ്.

SHYLAN said...
This comment has been removed by the author.
എസ്‌.കലേഷ്‌ said...

iringale
rathri pani aayathu kondu
sarathettanete paripadi tudarachayai kanan pattyittilla. pinne pulliye eniku parachayom illa.

sarathinu shyalante kavithumayi entha bandam? valla bandom undo?
ini undayi kkodannum illalloo?

iringale
puthya kavitha ezhuthatte shyalan
veruthe mutta nyayam paranju
kuzhappam undakkathe..

അര്‍ജന്റീന said...

ഇരിങ്ങല്‍
* ബഹറൈനില്‍ താരതമ്യേന ’ചൂട്’ കുറവാണ്. ഡിഗ്രി അളക്കുന്ന തെര്‍മോമീറ്റര്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
തെര്‍മോമീറ്റര്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നു മതിയായിരുന്നു.
**അക്ഷരതെറ്റുകള്‍ക്ക് നാസര്‍ കൂടാളിയുടെ...
അക്ഷരത്തെറ്റ് എന്നെഴുതണം
***ശൈലന്‍ റെ സ്റ്റൈലന്‍ കവിതകള്‍ വായിച്ചിട്ടുണ്ട് പലപ്പോഴും അത്കൊണ്ട് ഈ സ്റ്റൈല്‍ എനിക്ക് പുതുമയല്ല.
ഇതിലൊരു കോമയ്ക്ക് സാധ്യതയുണ്ടായിരുന്നു. (പലപ്പോഴും അത്കൊണ്ട്) ബ്രാക്കറ്റിലെഴുതിയത് ആ വാക്യത്തില്‍ ചേരുന്നില്ല
**** അതിന് വേള്‍ഡ് മാപ്പെടുത്ത് വച്ചിട്ട് ഇന്ത്യയുടെ ഭൂപടമിതാന്ന് പറഞ്ഞാല്‍ ഇന്ത്യയാകുമോ ഭായ്..
വേള്‍ഡ് മാപ്പെടുത്ത് വച്ചിട്ട്... എന്നു തുടങ്ങിയാല്‍ പോരേ?

പ്രയോഗവൈകല്യങ്ങള്‍ മുഴുവന്‍ കാണിക്കാനാണെങ്കില്‍ വാക്കുവാക്കായി മുറിക്കേണ്ടിവരും.
ഇത്രയുമെഴുതിയത് ഇരിങ്ങലിന്റെ വികലഭാഷ പരിശോധിക്കാനല്ല. കവിത വായിച്ചാല്‍ മനസ്സിലാവാനും ഇഷ്ടപ്പെടാനും, ഇഷ്ടാപ്പെടാതിരിക്കാനും ഒരു വായനക്കാരന്‍ എത്രമാത്രം തന്നെ പ്രാപ്തനാക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനാണ്.

Anonymous said...

കലേഷേ,ശൈലാ,അര്‍ജന്റീനാ...
രജുവിന്റെ വായനയില്‍ നിന്നുള്ള കാര്യങ്ങള്‍ ആണ് അയാള്‍ പറഞ്ഞത്.ഒരു കവിത പലര്‍ക്കും പല വിധത്തിലാണ് സംവദിക്കാനാവുക.വിമര്‍ശനങ്ങള്‍ പോസറ്റിവായി എടുക്കാനുള്ള വിവേചന ബുദ്ധി കൂടി കാണുക.ശൈലന്റെ കവിതയില്‍ കാവ്യ നീതി പുലര്‍ത്തുന്നുണ്ടോ എന്നാവും രാജുവിനു സംശയം.അവനവന്‍ എഡിറ്ററും പബ്ലിഷറും ആയതിനാല്‍ തോന്നും പോലെ എഴുതാം...മലയാള കവിത പൊതുവെ വരള്‍ച്ചയുടെ കാലത്തുകൂടിയാണ് കടന്നു പോവുന്നത്.സ്വയം അനുകരണമല്ലാതെ മറ്റൊന്നുമില്ല.ശൈലന്റെ ചില കവിതകളെ മഹത്തരം എന്ന് രാജു ഇവിടെ പറഞ്ഞു കണ്ടിട്ടുണ്ട്.പണ്ടെങ്ങോ കഴിഞ്ഞു പോയ ഗൃഹാതുര സ്മരണകള്‍ പുതീയ കാലത്തിലേക്ക് വരച്ചു വെക്കുമ്പോള്‍ ഉണ്ടാവുന്ന ചില പ്രശ്നങ്ങള്‍..അത് പുതിയ തലമുറക്കു എത്രത്തോളം അപ്രാപ്ര്യമായിക്കാണാന്‍ കഴിയും എന്നു കൂടി കവി ബോധവാനാവണം.ഇന്നു അവനവന് മാത്രം സംതൃപതമാവാനുള്ളതല്ല കവിത എന്നു കൂടി മനസ്സിലാക്കണം.കലേഷിന്റെ ജോലി പ്രൈവറ്റ് ബുസ്റ്റാന്റിലോ,പത്ര ഓഫീസിലോ എവിടെയ്യോ ആയിക്കൊള്ളട്ടെ .നല്ല കവിതകള്‍ കാലത്തെ അതിജീവിക്കും.തീര്‍ച്ച....
സ്നേഹപൂര്‍വ്വം
അസലുവിന്റെ ഇത്ത.

Anonymous said...

അസലുവിന്റെ ഇത്ത്യായാലും അമ്മായിയായാലും വിവരദോഷം പറയരുത്. അവനവന്‍ എഡിറ്റര്‍ ഉം publisher ഉം ആയുള്ള ഊപ്പകള്‍ മാത്രമേ ബ്ലോഗില്‍ ഉണ്ടാവൂ എന്നത് വികല ധാരണയാണ്. ശൈലന്റെ കവിതകള്‍ തലതിരിഞ്ഞതോ വാല് തിരിഞ്ഞതോ ആയിക്കോട്ടെ , അവ പലപ്പോഴും പ്രധാന വാരികകളില്‍ തന്നെ അച്ചടിച്ചു വന്നിട്ടുള്ളതായി കണ്ടിട്ടുണ്ട്. മൊകളില്‍ കൊടുത്തിട്ടുള്ള കവിത പോലും മുന്പേതോ മുഖ്യധാര പ്രസിദ്ധീകരണത്തില്‍ വന്നതായി തോന്നുന്നുണ്ട്. ഇതൊന്നുമറിയാതെ ബ്ലോഗിലെ സ്കെയില് വച്ചു വെറും രാജു ഇരിങ്ങല് ചമയരുത്. വായിച്ചിട്ടുള്ളവര്‍ വെളിപ്പെടുത്തട്ടെ സത്യം. കലേഷിനെന്താ പണി കൂട്ടിക്കൊടുപ്പാണോ?

Anonymous said...

എന്തിനാനു്‌ നിങ്ങളൊക്കെ ബഹളം കൂട്ടുന്നത്.???

Manoraj said...

സത്യത്തിൽ കവിതയിൽ നിന്നും തെന്നിമാറി രാഷ്ട്രീയക്കാരെപോലെ പരസ്പരം പുലഭ്യം പറയുന്ന തേർഡ് റേറ്റ് ബ്ലോഗിങ്ങിലേക്ക് പോകാതെ കാര്യങ്ങളെ നല്ല രീതിയിൽ സമീപിക്കു. എനിക്ക് വലിയ വിവരമോ അറിവോ ഇല്ല. പ്രത്യേകിച്ച് കവിതയുടെ കാര്യത്തിൽ. ഇവിടെ കലേഷിനും അനിലനുമെല്ലാം ഇഷ്ടപ്പെട്ടത് ഒരു പക്ഷെ ഇരിങ്ങലിനു് ഇഷ്ടപ്പെട്ടില്ലായിരിക്കാം. ഇരിങ്ങലിന് ഇഷ്ടപ്പെടാത്തത് മറ്റുള്ളവർക്കും ഇഷ്ടമാവരുത് എന്ന് പറയുന്നത് എന്തോ ശരിയായി തോന്നിയില്ല. സത്യത്തിൽ ഇവിടെ കണ്ട പല അനോണി കമന്റുകാരും ശൈലന്റെ ഈ കവിത വായിച്ചിട്ട് തന്നെയുണ്ടാവില്ല എന്ന് അറിയാം. നമ്മുടെ കോംപ്ലെക്സുകളുടെ ഭാണ്ഡക്കെട്ടുകൾ ഇറക്കിവെക്കാനുള്ള വേദിയാക്കരുത് ബ്ലോഗ്. ഇനിയിപ്പോൾ ഇതൊക്കെ പറയാൻ ഇവനാരെടാ എന്ന് പറഞ്ഞ് നിങ്ങൾ എല്ലാം കൂടി സംഘം ചേർന്ന് എന്നെ ആക്രമിക്കാൻ വന്ന് സമയം മെനക്കെടുത്തണ്ട. ഞാൻ വിട്ടു.
ശൈലൻ മാഷേ.. ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക്ക് കവിതയിഷ്ടമായി. അത്രമാത്രം. പക്ഷെ ഇടക്ക് ഓർക്കൂട്ടിൽ വിരിയാറുള്ള ആ ശൈല വസന്തം കിട്ടിയില്ല കവിതയിൽ എന്ന അഭിപ്രായവുമുണ്ട്.

ജസ്റ്റിന്‍ said...
This comment has been removed by the author.
ജസ്റ്റിന്‍ said...
This comment has been removed by the author.
ജസ്റ്റിന്‍ said...

മനോരാജ് ചേട്ടാ നമസ്ക്കാരം

Neena Sabarish said...

പാറമുകളിലും ആ വിത്തുമുളച്ചു....പതിയെ പെരുകിപ്പെരുകി പുതിയൊരു കാടായി......മനോഹരം.

Anonymous said...

കലേഷിന്റെ കൂട്ടിക്കൊടുപ്പ് മനസ്സിലാവും...രാജുവിനു പറ്റിയ പണി ഇതു തന്നെയാണ്.കൃത്യ്മായി വായിക്കുന്ന ഒരാളാണ് രാജു.പിന്നെന്തിനാ എല്ലരും കൂടെ പൂള്ളീടെ മേക്കിട്ട് കേറുന്നത്.

Anonymous said...

ഇവനാരടാ കൃമി....ആണോ പെണ്ണോ...
പോയ് കവിതയെഴുതിപ്പഠിക്കെടാ..പൊന്നുരുക്കൂന്നേടുത്ത് പൂച്ചയ്ക്കെന്താ കാര്യം...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കളിപ്പാട്ടങ്ങള്‍ തെരഞ്ഞു
ചെറുപ്പത്തില്‍
കാട്ടിലേക്ക് ചെന്ന്
പുലിക്കുട്ടികള്‍ പല്ലു-
മിനുക്കുന്നിടത്ത് എത്തിയിട്ടുണ്ട്..

മഴക്കാറു ചുമന്നു-
കൊണ്ടു വന്നു
മയിലുകള്‍ തിമിര്‍ക്കുന്ന
തുറസ്സായിരുന്നു മധ്യത്തില്‍..

ആടു മേയുമ്പോള്‍
കുറ്റിപ്പൊന്തയിലെ
വഴി തെറ്റിപ്പോയി
നരി മടയില്‍
ഇരുട്ടിയിരുന്നിട്ടുണ്ട്...

മുള്ളന്റെ കോലുകൊണ്ടു
വാതില്‍ക്കല്‍
കുത്തി വച്ചു
ഒരു രക്ഷ..


'ചോപ്പത്തി'എന്ന
തള്ളയാടിനെ
കുറുക്കനും നായ്ക്കളും
ചേര്‍ന്ന് പങ്കുവെക്കുമ്പോള്‍
ഒച്ചവെക്കാതെ കൊയ്യപ്പഴം തിന്നു..

കഴുതപ്പുലിയുടെ
മൃഗീത മാലയില്‍
ഒരു വിദൂരത തൊട്ടു..

പുലി പെറ്റുകിടന്നു
ലോപിച്ച് 'പുല്‍പ്പറ്റ'എന്ന
ഐതിഹ്യച്ചൂര്
നെരൂദയെ വായിക്കാതെയറിഞ്ഞു..

.അക്ഷരമേ മുളയാത്ത
ആദ്യത്തെ പാറപ്പുറത്ത്
അന്ന് വീണു പൊട്ടിപ്പടര്‍ന്ന
കവിതയുടെ വിത്ത്..

കാട്ടുതീയിനി
കാലഹരണപ്പെട്ടു പോവാനുള്ളതെന്നു
മെല്ലെക്കുറിച്ചുപോയീ
അന്നത്തെ കാറ്റ് ..

അവസാനത്തെ
കവിതയെഴുതാനിരിക്കുമ്പോള്‍
ഇപ്പോള്‍, ദേ ഓര്‍മ്മകളെ ചവുട്ടി
എന്റെയാടുകളെ ചവുട്ടി
ചോലകളെ ചവുട്ടി
നിരപ്പിലൂടെ
സ്വാശ്രയപെണ്‍കിടാങ്ങളെ തേടിപ്പോണ്
കോളേജ് വേനല്‍
പോസ്റ്റ് ചെയ്തത്

ഈ തല്ലു കൂടുന്നവര്‍ക്ക് ഈ കവിത ഒന്നും കൂടി വായിക്കണം എന്നു തോന്നുന്നുവെന്ന് എനിക്കു തോന്നി,അതിന്നാല്‍ മുന്നോട്ടും പിന്നോട്ടും പോയി കഷടപ്പെടാതിരിക്കാനായി ഞാന്‍ ഈ കവിത ഇവിടെ റീപോസ്റ്റ് ചെയ്യുന്നു

Anonymous said...

ഈ ചോപ്പാത്തിയാണ് ഇതിന്നെല്ലാം കാരണം!അല്ലെങ്കില്‍ ഇങ്ങനെ ഒരു കവിത ഈ ശൈലന്‍ എഴുതോ?

Anonymous said...

ഒരു സ്റ്റെയിലനും, ഒരു ശൈലനും, പിന്നെ കവിതയും ഒപ്പം കുറേ കവികളും കപികളും നടക്കട്ടെ മക്കളെ നടക്കട്ടെ!.

Anonymous said...

ആരാടാ അത്..? നീയൊക്കെ കവിതയെകുറിച്ചു ചര്‍ച്ച ചെയ്യാനാണോ വന്നത്....??

Richu ,
alain.

Anonymous said...

മോനേ,റിച്ചു വേണ്ട നീ പൊയ്ക്കേ,അല്ലേല്‍ എല്ലാവരും കൂടി നിന്റെ മെക്കട്ടുകേറും!

Anonymous said...

പണ്ടാരമേ...കവിത വായിച്ചല്ലോ...മതി അല്ലെ. ഇനി മരിച്ചാലും മതി.അനോണികള്‍ക്കെന്തിനാ തന്തമാര്.അവര്‍ ആകാശത്ത് നിന്നു പൊട്ടിമുളച്ചതല്ലേ..
കവിതാ ചര്‍ച്ച്യ്ക്കു വന്നിട്ട് തന്ത്യ്ക്കാണോ വിളിക്കുന്നത്.
കുര്യന്‍

Anonymous said...

ഇവിടെ ഇപ്പോള്‍ കവിതക്ക് കമന്റ് ഇടുന്നതിനു പകരം തന്തക്ക് വിളിയായോ.

ജസ്റ്റിന്‍ said...

ഇവിടെ ഇപ്പോള്‍ കവിതക്ക് കമന്റ് ഇടുന്നതിനു പകരം തന്തക്ക് വിളിയായോ.

ജസ്റ്റിന്‍ said...

ഞാന്‍ ഒരു കമന്റ് ഇട്ടതും അനോണിയില്‍ തന്നെ പോയോ. നാസറെ എന്താ ബ്ലോഗില്‍ കമന്റ് അനോണിമസ് മാത്രമെ പോകു എന്ന് വല്ല Default System ചെയ്തിട്ടുണ്ടോ

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ said...

അമ്പതാമന്‍ ഞാന്‍,പിന്നെ കുര്യേട്ടാ സ്ഥലം കവിതാ ചര്‍ച്ചയിപ്പോയി!.

Anonymous said...

ആഹാ എന്തൊരു സുഖം മറഞ്ഞു നിന്നു ഓളിവിലെ ഓര്‍മ്മകള്‍ എഴുതാ‍ന്‍.

പക്ഷെ സംഭവം വളവില്‍ ആയിപ്പോയി

kattilanji said...

മഴക്കാറു ചുമന്നു-
കൊണ്ടു വന്നു
മയിലുകള്‍ തിമിര്‍ക്കുന്ന
തുറസ്സായിരുന്നു മധ്യത്തില്‍..

ആടു മേയുമ്പോള്‍
കുറ്റിപ്പൊന്തയിലെ
വഴി തെറ്റിപ്പോയി
നരി മടയില്‍
ഇരുട്ടിയിരുന്നിട്ടുണ്ട്...

great

ശ്രീകുമാര്‍ കരിയാട്‌ said...

അനോണി മാഷ് ആരാ ?

kattilanji said...

മഴക്കാറു ചുമന്നു-
കൊണ്ടു വന്നു
മയിലുകള്‍ തിമിര്‍ക്കുന്ന
തുറസ്സായിരുന്നു മധ്യത്തില്‍..

ആടു മേയുമ്പോള്‍
കുറ്റിപ്പൊന്തയിലെ
വഴി തെറ്റിപ്പോയി
നരി മടയില്‍
ഇരുട്ടിയിരുന്നിട്ടുണ്ട്...

great

സന്തോഷ്‌ പല്ലശ്ശന said...

ആഖ്യാനത്തില്‍ കവി ബോധപുര്‍വ്വം നടത്തുന്ന ഇടപെടലുകളാണ് ചില കവിതകളെ രണ്ടാവായനക്ക് കൊണ്ടെത്തിക്കുന്നതിന്റെ ഒരു കാരണം. ഇവിടെ ബോധാപുര്‍വ്വമെങ്കിലും ശൈലന്‍ അപ്പ്രോച് നന്നായി എന്നുവേണം പറയാന്‍.

കളിപ്പാട്ടങ്ങള്‍ തെരഞ്ഞു
ചെറുപ്പത്തില്‍
കാട്ടിലേക്ക് ചെന്ന്
പുലിക്കുട്ടികള്‍ പല്ലു-
മിനുക്കുന്നിടത്ത് എത്തിയിട്ടുണ്ട്..

മഴക്കാറു ചുമന്നു-
കൊണ്ടു വന്നു
മയിലുകള്‍ തിമിര്‍ക്കുന്ന
തുറസ്സായിരുന്നു മധ്യത്തില്‍..

ആടു മേയുമ്പോള്‍
കുറ്റിപ്പൊന്തയിലെ
വഴി തെറ്റിപ്പോയി
നരി മടയില്‍
ഇരുട്ടിയിരുന്നിട്ടുണ്ട്... ..
.....
ചോപ്പത്തി'എന്ന
തള്ളയാടിനെ
കുറുക്കനും നായ്ക്കളും
ചേര്‍ന്ന് പങ്കുവെക്കുമ്പോള്‍
ഒച്ചവെക്കാതെ കൊയ്യപ്പഴം തിന്നു..

ഇവിടെയൊക്കെ കവിതയ്ക്ക് സ്വാഭാവികമായ നല്ല ഒഴുക്കുണ്ട്...

കഴുതപ്പുലിയുടെ
മൃഗീത മാലയില്‍
ഒരു വിദൂരത തൊട്ടു....
തുടങ്ങിയ ചില പ്രയോഗങ്ങളാണ് ആസ്വാദനത്തിനു കല്ലുകടിയുണ്ടാക്കുന്നത് ...

Anonymous said...
This comment has been removed by a blog administrator.
ഏറുമാടം മാസിക said...

ചര്‍ച്ചകള്‍ ആരോഗ്യകരമായി നടക്കട്ടെ.ചില കമന്റുകള്‍ ഒഴിവാക്കുന്നു.ക്ഷമിക്കുക.

Unknown said...

ചുരുക്കം ചില എഴുത്തുകാരില്‍ പ്രതിഭയുള്ള എഴുത്തുകാരനാണ് ശൈലന്‍.കാവ്യസങ്കേതത്തിലും പദ വിന്യാസത്തിലും ആധുനികത അടയാള്‍പ്പെടുത്തുന്ന കവിതകള്‍.ഇക്കവിത മികറ്റതെന്ന് ശൈലന്‍ അവ്കാശപ്പെടില്ല.ശരാശരി നിലവാരത്തില്‍ ഒതുങ്ങിപ്പോയ കവിത.
കഴുതപ്പുലിയുടെ
മൃഗീത മാലയില്‍
ഒരു വിദൂരത തൊട്ടു..
ഈ വരികള്‍ കവിതയില്‍ നിന്നും ഘടനാപരമായി മാറിപ്പോയി എന്നു തോന്നിച്ചു.എന്നാല്‍ ഈ വരികളൊഴിച്ചാല്‍ ഒരു ഛായാഗ്രഹന്റെ ദൃശ്യങ്ങള്‍ പോലെ അപ്പടി മനസ്സില്‍ പതിപ്പിച്ചു വെക്കുന്നു.

Vineeth Rajan said...
This comment has been removed by the author.
Vineeth Rajan said...

തനിക്കൊപ്പം താലോലിക്കപ്പെട്ട ഓര്‍മ്മകളില്‍ ഒരല്പം സ്വപ്നാവസ്ഥ കലര്‍ത്തിയിട്ടുണ്ട് ശൈലന്‍. ജീവിതത്തിന് മരണവും, പകലിന് രാത്രിയും എന്ന പോലെയാണ് ശൈലന് സ്വപ്നാവസ്ഥ. ആ ഒരു അവസ്ഥയുടെ ഉപാസകന്‍ കൂടിയാണ് ശൈലനെന്ന് അയാളുടെ മുന്‍കാല കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏത് സ്വപ്നവും പൊലിയാന്‍ വിധിക്കപ്പെട്ടതാണ്. അത്തരം ഒരു സ്നിഗ്ദഭാവത്തെക്കുറിച്ചുള്ള എഴുത്ത് മാത്രമാണ് ഈ കവിത. പ്രാദേശിക ഭാഷാപ്രയോഗങ്ങള്‍ കൊണ്ടുവന്നതിലൂടെ കവിതയുടെ സ്ഥലകാലബോധം വായനക്കാരനിലേക്കെത്തിക്കാന്‍ ഇവിടെ ശൈലന് കഴിഞ്ഞിട്ടുണ്ട്.

"കഴുതപ്പുലിയുടെ
മൃഗീത മാലയില്‍
ഒരു വിദൂരത തൊട്ടു.."

ഈ വരികള്‍ കവിതയിലെ ഒരു കല്ലുകടിയായി മാറിയത് ശൈലന്‍ കാണിച്ച ഒരു അതിബുദ്ധികൊണ്ട് മാത്രമാണ്. 'മൃഗീതം' എന്ന ഒരു പദം മലയാളഭാഷയില്‍ നിലവിലില്ല. കഴുതപ്പുലിയുടെ കരച്ചിലിനെ ഉപമിക്കാന്‍ ശൈലന്‍ സ്വയം മെനെഞ്ഞെടുത്ത ഒരു പദമായിരിക്കണം അത്.

"പുലി പെറ്റുകിടന്നു
ലോപിച്ച് 'പുല്‍പ്പറ്റ'എന്ന
ഐതിഹ്യച്ചൂര്
നെരൂദയെ വായിക്കാതെയറിഞ്ഞു.. "

ഈ വരികളെ ആരോ മുകളില്‍ കുറ്റം പറഞ്ഞത് കണ്ടു. ഇതില്‍ തന്റെ സ്വന്തം ഗ്രാമത്തിന്റെ ചരിത്രത്തെയാണ് ശൈലന്‍ ആവിഷ്കരിച്ചിരിക്കുന്നത്. രൂക്ഷമായ അനുഭവബോധത്തിലാവാം നെരൂദയെ കൂടെക്കൂട്ടാന്‍ ശൈലന്‍ തീരുമാനിച്ചത്.

ശൈലന്‍ ടച്ചിലൂടെ വന്ന കവിത, അവസാനമെത്തുമ്പോഴേക്കും ഘടനാപരമായി മാറിപ്പോയോ എന്ന് തോന്നിക്കുന്നു.

"അക്ഷരമേ മുളയാത്ത
ആദ്യത്തെ പാറപ്പുറത്ത്
അന്ന് വീണു പൊട്ടിപ്പടര്‍ന്ന
കവിതയുടെ വിത്ത്"

അസ്ഥാനത്തായിപ്പോയ ഈ വരികള്‍ ഒരു പരിധിവരെ കവിതയുടെ പരാജയമായി മാറിയിട്ടുണ്ട്. എല്ലാം ചേര്‍ത്തെടുത്ത് വായിക്കുമ്പോള്‍ കവിത നിലാവരം പുലര്‍ത്തുന്നു എന്ന് മാത്രമേ പറയാനാവൂ. തക്ക സമയത്ത് തന്നെ അവസാനിച്ചത് വഴി കവിതക്ക് അതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. അല്ലാത്ത പക്ഷം 'ഓര്‍മ്മക്കാടുമേയല്‍' വികലമായ ഭാഷാസങ്കേതത്താല്‍ ഒരു രക്തസാക്ഷിയായി മാറുമായിരുന്നു.

ജസ്റ്റിന്‍ said...

vinu

താങ്കളുടെ മറുപടി വളരെ അര്‍ത്ഥവത്തായി.

Unknown said...

ഇതുപൊലുള്ള വിമര്ശനങ്ങള്‍ പോരട്ടെ...

SHYLAN said...

"പുലി പെറ്റുകിടന്നു
ലോപിച്ച് 'പുല്‍പ്പറ്റ'എന്ന
ഐതിഹ്യച്ചൂര്
നെരൂദയെ വായിക്കാതെയറിഞ്ഞു.."

എന്ന വരികളില്‍ "ലോപിച്ച്" എന്നതിന് പകരം "ലോപിച്ച" എന്നായിരുന്നു! അത് നേരത്തെ തിരുത്താത്ത്തത് എന്റെ പിഴ.. അങ്ങനെ വായിച്ചു നോക്കുമ്പോള്‍ കുറച്ചും കൂടി കാര്യം മനസിലാവുമെന്ന് തോന്നുന്നു.

നെരൂദ', സത്യം പറഞ്ഞാല്‍ ,
ഇവിടെ പുല്‍പ്പറ്റയില്‍ എവിടെയോ തന്നെ ഉണ്ട് എനിക്ക്!
പുസ്തകത്തില്‍ അല്ലാതെ !

SHYLAN said...

HYENA എന്ന മൃഗത്തിന്റെ പാതിരാഗാനവും ഇക്കിളിച്ച്ചിരികളും ഇരുട്ടിന്റെ വിദൂരതയില്‍ ചെന്ന് തൊട്ടു, പ്രതിബിംബിച്ച്ചു ചിതറി, ഉറക്കത്തിലേക്ക് വന്നു തൊടുന്ന ഒരു ബാല്യകാലം നിങ്ങളുടെ പോയ ഏതെങ്കിലും ജന്മത്തില്‍ ഉണ്ടായിരുന്നിരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു!

...: അപ്പുക്കിളി :... said...

ഇത്രേം ഒച്ചപ്പാടുണ്ടാക്കാന്‍ നീ എന്തു കോപ്പാണ് ഷൈലാ ഇതില്‍ എഴുതി വെച്ചിട്ടുള്ളത്‌...? വേണ്ടവരു വായിച്ചോട്ടെ, വേണ്ടാത്തവര് വായിക്കേണ്ട. അഭിനവകൃഷ്ണന്‍ നായരുമാര് കളിക്കല്ലേ... ഷൈലാ.. ഇനിയെങ്ങാനും നീ കവിത എഴുതിന്നു കേട്ടാല്‍ ഞാന്‍ ടിക്കെറ്റ് എടുത്തു വന്നു നിന്നെ തല്ലും. (ഡാ... ഇത്രേം മതിയോ...? പോരെങ്കില്‍ പറ ഇനിയും തരാം )

Unknown said...

Don't shackle poetry with your definitions. Poetry is not a frail and cerebral old woman, you know. Poetry is stronger than you think. Poetry is imagination and will break those chains faster than you can say "Harlem Renaissance."

To borrow a phrase, poetry is a riddle wrapped in an enigma swathed in a cardigan sweater… or something like that. It doesn't like your definitions and will shirk them at every turn. If you really want to know what poetry is, read it. Read it carefully. Pay attention. Read it out loud. Now read it again.

There's your definition of poetry. Because defining poetry is like grasping at the wind - once you catch it, it's no longer wind.

Unknown said...

i think,shylan's poem is beyond discriptions.dont try to define it. it's not 'blaabllooo' blogwriting. it's a visual,poetic extravagenza. simply feel it.

t.a.sasi said...

ചോപ്പത്തി'എന്ന
തള്ളയാടിനെ
കുറുക്കനും നായ്ക്കളും
ചേര്‍ന്ന് പങ്കുവെക്കുമ്പോള്‍
ഒച്ചവെക്കാതെ കൊയ്യപ്പഴം തിന്നു..

കൊയ്യപ്പഴം..കൊയ്യപ്പഴം

Unknown said...

Hi Appukkili thayoli, ninakku mariyadekku vayikkamenkil vayichal mathi kavitha ellankil poda purimone ninne kunnakondu adikkum nan vannu

Unknown said...

Cu Ihnsb t\cn-«-dn-bn-Ã.
Ihn-bpsS PohnXw s]mÅ-bm-sW-¦n Cu IhnX \ndw ]nSn¸n¨ shdpw \pW-bm-Wv. AsÃ-¦n CsXmcp bm{X-bm-Wv.
Hcp Im«n Hcn-¡-se-¦nepw hgn-sX-än-t¸m-b-hÀ¡v ad-¡m³ Ign-bm¯ H¶v.
C½nWn _ey H¶v.

Ifn-¸m-«-§Ä sXcªv Im«n Ib-dnb Hcp Ip«n-bn \n¶pw \nc-¸nse, s]¬In-Sm-§-sf Im¯n-cn-¡p¶ th\-en \n¶v buh-\-¯n-te-¡pÅ, Ihn-X-bn-te-¡pÅ bm{X. Pohn-X-bm-{X.
Ahsâ shÅ-¡-S-em-kn BZyw ]Ãn-dp-½n-bXv ]pen-¡p-«n-I-fm-Wv. ]ns¶ abnepw \cnbpw apÅ\pw H«-\-h[n t]c-dn-bm¯ Im«p arK-§fpw B«n³¸-ä-hpw.
apÅsâ tImev hmXn¡ Ip¯n-sh-¡p-¶Xv Hcp Xncn-¨-dn-hm-Wv. ImS-dn-hm-Wv.
tNm¸-¯n-sb¶ kz´w XÅ-bm-Sns\ Ipdp-¡\pw \mbv¡fpw Xn¶p-t¼mÄ `b-¯n-sâtbm Zb-\o-b-X-bp-sStbm Hcp IWn-I-t]m-ep-an-ÃmsX t]cbv¡ Xn¶p-hm-\pÅ Im«p a\-Êv. Ihn-sbmcp Im«m-f-\m-bn.
arKoX F¶ hm¡v ae-bm-f-¯n-en-Ã. ]t£ arKnX F¶ hm¡mWv ChnsS Dt±-in-¨Xv amÀ¤Ww sN¿-s¸«, th«-bm-S-s¸« Igp-X-¸p-en. XÅ-bm-Sns\ \mbv¡fv Xn¶p-t¼mÄ t]cbv¡ Xn¶v AXp-I­v ckn¡p¶ Im«mf\v Igp-X-¸p-en-bpsS s]mfnª ico-c-¯n Hc-¼-c¸pw CÃm-¯-Xn\v AÛp-X-an-Ã.
Ihn-X-bpsS BZy-hn¯v arKob hmk-\-I-fn \n¶v, GIm-´-X-bn \n¶v, `b-¯n \n¶v A£cw apf-bv¡m¯ lrZ-b-¯n s]m«n-¸-SÀ¶p.

""Im«p-Xo-bn\n
Ime-l-c-W-s¸«p t]mhm-\p-Å-sX¶p
sasÃ-¡p-dn¨p t]mbn
A¶s¯ Imäv.''

Ime-l-c-W-s¸-Sm-Xn-cn-¡p¶ HmÀ½-I-fn B \nc-¸n F{X-t\cw thW-sa-¦nepw "kzm{ib' s]¬In-Sm-§sf th\-en-s\m¸w Im¯n-cp-t¶m-fq. Im«m-fsâ a\Êv \jvS-s¸-Sp-¶-Xnsâ XpS-¡-am-Wn-Xv.
ad-¡-cpXv CSbv¡v ]gb N§m-Xnsb, s\cp-Zsb. ]pev¸-ä-bnse GsX-¦nepw t]mtÌm-^o-knsâ Xn®-bn-ep-­m-hpw.

Rms\mcp t»mK-d-Ã. hÃ-t¸mgpw HmÀ¡p«v Iq«m-bva-bn t\cw sImÃm³ am{Xw Ib-dp-s¶m-cmÄ. CS-bv¡n-Xp-hgn ]pXp Ihn-X-bn h¶-t¸mÄ Hs¶-gp-Xm³ tXm¶n. A{X-am-{Xw.

Unknown said...

nannayirikkunnu kavitha.coments chilathu asahyam.

Unknown said...

puthukavithayil iniyum ithupolulla nalla kavithakal pratheekshikkunnu. nalla kavithakal varumpolaanu puthukavitha sajeevamakunnath.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP