Monday, May 31, 2010

പി.എ.അനിഷ്





























രിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ

കൈയ്യിലിരുന്നൊരു
ചില്ലറത്തുട്ട്
അവര്‍ക്കുനേരെ നീട്ടി
ക്കൊണ്ടുറക്കെപ്പറഞ്ഞു
പോ...പോ...
കുട്ടികളുമുറക്കെച്ചിരിച്ചു പറഞ്ഞു

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.

31 വായന:

ഏറുമാടം മാസിക said...

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു

ജസ്റ്റിന്‍ said...

മനസ്സിനെ തൊട്ടു അനീഷ്.
കുറെ നാളുകള്‍ കൂടിയാണ് മനസ്സിനെ തൊടുന്ന ഒരു കവിത വായിച്ചത്. സന്തോഷം. ഒരേ സമയം കാരണവും കാര്യവും നമ്മെ വേദനിപ്പുക്കുന്നു.

നന്ദി

എം പി.ഹാഷിം said...

പി . എ . അനീഷ്‌ എളനാടിന്റെ കവിത
പുതുകവിതയില്‍ ആദ്യമായാണ്‌ വായിക്കുന്നത്
വളരെ മികവുറ്റ ഒന്ന് !
ആ ഴത്തിലേക്ക് നീറിപ്പിടിക്കുന്ന ഒരുപിടി
കനല്‍ കോരിയെറിഞ്ഞു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു

മുഫാദ്‌/\mufad said...

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു
"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."


ശരിക്കും കാണാന്‍ കഴിഞ്ഞു ആ കുഞ്ഞു വിരല്‍..ആ അമ്മയെ..
ഹൃദയത്തില്‍ തൊട്ട കവിത

ചിത്രഭാനു Chithrabhanu said...

ഇത്.... വേദനിപ്പിക്കുന്നുണ്ട്...

ഏ.ആര്‍. നജീം said...

ചില സിനിമകളിലൊക്കെ നായകന്‍ / നായികയുടെ വിഷമം കണ്ടു സങ്കടപ്പെടുന്ന നമ്മള്‍ അതിലും എത്രയോ ഹൃദയഭേദകമായ വാര്‍ത്തകള്‍ രാവിലെ ഒരു ചൂട് കട്ടന്‍കാപ്പിയുമായി കസേരയില്‍ കാലും നീട്ടി ഇരുന്നു വെറുതെ വായിച്ചു തള്ളുന്നു..!
വെറും വിഷമത്തോടെ ഈ കവിത വായിച്ചു മറക്കാതെ ഇതുപോലെ ഒരമ്മയെ എവിടെയെങ്കിലും എന്നെങ്കിലും കാണാന്‍ ഇടവന്നാല്‍ ഒരു സഹതാപം ആ മനസ്സില്‍ കടന്നു വന്നാല്‍ അവിടെ ഈ കവിത വിജയിക്കും..

അഭിനന്ദനങ്ങള്‍ അനീഷ്‌..

ഇന്ദിരാബാലന്‍ said...

nannaayirikkunnu aneesh...sherikkum manassil thatti......

രാജേഷ്‌ ചിത്തിര said...

ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍...

M.R.Anilan -എം. ആര്‍.അനിലന്‍ said...

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.
-അനീഷ് നന്നായിട്ടുണ്ട് കവിത. ചിലപ്പോൾ നമ്മുടെ വികസന സങ്കല്പങ്ങളുടെ തിമിരം ഇങ്ങനെ വന്ന് നമ്മുടെ കണ്ണുപൊത്തുകയും യാഥാർത്ഥ്യം കണ്ണടിച്ചു പൊട്ടിച്ചു കൊണ്ട് കടന്നുവരികയും ചെയ്യും.

rEbEl said...

കണ്ണു നനഞ്ഞു....

Anonymous said...

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്. ‍" 'നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു'

ജീവിതം പലപ്പോഴും ഇങ്ങനെയുമാണെന്ന് ഓറ്മിപ്പിക്കുന്നു ഈ വരികള്‍ . ശരിക്കും  മനസ്സിലുടക്കി.

Anonymous said...

പ്രിയ അനീഷ്
ഇക്കാലത്ത് ഇത്തരം കവിതകളുടെ സാദ്ധ്യത കൂടി മനസ്സിലാക്കുക.അതുണ്ടോ ഒന്നു കൂടി അറിയുക.അയ്യപ്പനും അതിനു ശേഷമുള്ള ഒട്ടേറേ കവികള്‍ ഇത്തരം വിഷയങ്ങളുമായ് മലയാള കവിതയില്‍ കൊണ്ടാടപ്പെട്ടിട്ടുണ്ട്.ആശയ ദാരിദ്ര്യയവും writers blockum എക്കാലത്തും ഉണ്ടാവുന്നതാണു.അതിനെ മറികടക്കുകയാണ് എഴുത്തുകാരന്‍ ചെയ്യേണ്ടത്.അനീഷിന്റെ കവിതകളെ ദൂരെ നിന്നു നിരീകഷിക്കുന്ന ഒരാളെന്ന നിലയില്‍ നല്ല കവിതകള്‍ ഉണ്ടാവുമെന്നു ഇനിയും പ്രതീക്ഷിക്കുന്നു
ഒരു വായനക്കാരന്‍

Anonymous said...

മേല്‍പ്പറഞ്ഞ അനോണി ഒരു മണ്ടനാണെന്നാണ് എനിക്കു തോന്നുന്നത്.ഇത് നല്ല കവിതയായി തോന്നി.ഇത്തരം വിഷയങ്ങളുമായ് വന്ന അയ്യപ്പന്റെ ഏതു കവിതയാണുളളത്. അതിനു ശേഷം വന്നവരുടേയോ ? ഇത് അപൂര്‍വമായ ഒരനുഭവമാണെന്നു തോന്നുന്നു. അത് അനീഷ് നന്നായി ആവിഷ്കരിച്ചിട്ടുമുണ്ട്.പുതുകവിതയിലെ മികച്ച കവിതകളിലൊന്ന്.

Anonymous said...

പ്രിയ അനീഷ് ,
താങ്കളുടെ കവിത മനസിരുത്തി ഒന്നു വായിച്ചപ്പോള്‍ നെഞ്ചിനകത്തുകൂടി ഒരു മിന്നല്‍ പാഞ്ഞു ശരിക്കും .ഒരു ശ്വാസമുട്ടല്‍ പോലെ..ഒരു നീറ്റലെന്തോ ഒന്നു മനസ്സില്‍ തോന്നി..അത് വേദനയുടെ ഉറവയാണെന്നു പിന്നെ മനസിലായി.ഇതൊരു തിരിച്ചറിവ് നല്‍കുന്നുണ്ട്.ഒരു പാട് മക്കള്‍ക്കുള്ള ഒരു നല്ല പാഠം .ഏച്ചു കെട്ടലില്ലാതെ കവി അത് സത്യസന്ധമായി മനുജ ഹൃദയങ്ങളീലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നിടത്താണു്‌ കവിയുടെ വിജയം വിഹരിക്കുന്നത്.ഞാന്‍ എന്ന ബിംബത്തിലൂടെ അഹത്തേയും ഉത്തരാധുനിക വ്യവസ്ഥിതിയിലെ ചില മൃഗങ്ങളേയും ആവിഷ്കരിച്ചിരിക്കുന്നു ഈ കവിതയില്‍ ...ആ ആട്ടിപായിക്കലില്‍ ഇത്തരം അമ്മമാര്‍ പിച്ചക്കാര്‍ ആയി ചിത്രീകരിക്കപെടുക സ്വാഭാവികം ..അവിടെയാണു്‌ കവി താക്കീതിന്റെ അസ്ത്രം തൊടുക്കുന്നത്..നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍ ഇരുട്ടിലാഴ്ന്നു പോകുന്ന അന്ത:രംഗത്തിന്റെ തോന്നലില്‍ വരുന്ന വാണികള്‍ ദൈവത്തിനു്‌ വേണ്ടത്താണെന്നു കവിക്ക് അറിയാം ! ഇതൊരു വലിയ പാഠവും തിരിച്ചറിവും ആണീ പരിഷ്കൃത സമൂഹത്തിനു്‌ .നന്ദി അനീഷ്..തുടരുക.

ഷാജി അമ്പലത്ത് said...

അനീഷ്‌ നീ എന്നെ
സങ്കടപെടുത്തി കളഞ്ഞല്ലോ

Pranavam Ravikumar said...

Adunikalokathoru Adyanubhavam....

Anonymous said...

ആരാടാ സോണ ജി -യുടെ കമന്റ് അതു പോലെ ഫോട്ടോകോപ്പി എടുത്ത് അതിനു്‌ താഴെ ഇട്ടത്...? ച്ഛേ..മ്ളേച്ഛം ആണീ പ്രവര്‍ത്തി.

Mahesh Palode said...

കുറച്ചുകാലം ബ്ലോഗുകള്‍ വായിക്കാനും കമന്റുകള്‍ ഇടാനും കഴിയാത്ത അവസ്ഥയിലായിരുന്നു. പുതുകവിതയാണ് ആദ്യമായി നോക്കിയത്.ശരിക്കും കണ്ണും മനസ്സും നിറഞ്ഞു.അനുഭവത്തെ, അത് കവിയുടെ വ്യക്തി പരമായാലും അല്ലെങ്കിലും അത്രയും ശില്പചാരുതയോടെ, ശില്പഭദ്രതയോടെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാന്‍ കവിയ്ക്കു കഴിഞ്ഞിരിക്കുന്നു.അനീഷിന്റെ കവിത മുന്‍പും വായിച്ചിട്ടുണ്ട്, ബൂലോകകവിതയിലും മറ്റും.ശ്രദ്ധിയ്ക്കേണ്ട കവിയാണ് അനീഷ് എന്ന് അന്നും തോന്നിയിട്ടുണ്ട്.കുറേ മുന്‍പ് അനീഷിന്റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതായി ഓര്‍ക്കുന്നു.ബ്ലോഗുകളിലൂടെ നല്ല എഴുത്തുകാര്‍ തിരിച്ചറിയപ്പെടുന്നതില്‍ അഭിമാനിക്കാം.ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു അനീഷ്.ആശംസകള്‍ ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മാഷെ...

Anonymous said...

nalla kavitha anish

Unknown said...

Very Nice and Heart Touching
Aneesh

Anonymous said...

superbbbbbbbbbbbbbb

kavanad said...

ഹൃദയത്തിനെ തൊട്ടുനില്‍ക്കുന്ന, ജീവനുള്ളകവിത. വീണ്ടും വീണ്ടുമുള്ള വായനയില്‍ കൂടുതല്‍തെളിച്ചംതരുന്നുണ്ടിത്. അതിഭാവുകത്വംകലരാത്ത ആഖ്യാനശൈലി കൊണ്ടും ആശയശുദ്ധികൊണ്ടും വളരെയേറെ ഇഷ്ടപ്പെടുത്തി.

ഭാവുകങ്ങള്‍ സുഹൃത്തേ.!!!

Muyyam Rajan said...

Karalil Thottu..Bhavukangal !

naakila said...

കവിതയ്ക്ക് വിമര്‍ശനവും അംഗീകാരവും തന്ന പ്രിയ
നാസ്സര്‍ കൂടാളി
ജസ്റ്റിന്‍
എം.പി.ഹാഷിം
മുഫാദ്
ചിത്രഭാനു
നജീം
ഇന്ദിരാബാലന്‍
രാജേഷ് ചിത്തിര
എം.ആര്‍. അനിലന്‍
റെബെ
അഞ്ജു
സോണ
ഷാജി അമ്പലത്ത്
പ്രണവം
കിച്ചു
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
കാവനാട്
മുയ്യം രാജന്‍
Don't say you love me
അനോണി സുഹൃത്തുക്കള്‍ക്ക്

ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കട്ടെ

ഷാജി അമ്പലത്ത് said...

ജനതയെക്കുറിച്ചു മാത്രമല്ല, അവരോടു സംവദിക്കാനുപയോഗിക്കുന്ന ഭാഷാരീതിയെ കുറിച്ചും കവികള്‍ സര്‍ഗാത്മകമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നുകൂടി ഈ കവിത സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ജീവിത നിരീക്ഷണത്തെയും കവിതാ സമീപനത്തെയും പറ്റിയുള്ള നല്ല സൂചനയാണ് ഈ കവിത നല്‍കുന്നത്. മലയാളകവിതയുടെ പുതിയ അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരമൊരു ജീവിത നിരീക്ഷണം ആവശ്യമാണ്‌ താനും. വര്‍ത്തമാന ജീവിതത്തോടുള്ള ഏറ്റവും പുതിയ പ്രതികരണമാണ് ഈ കവിത എന്നാണ് എനിക്ക് തോന്നുന്നത്. വെറും കാഴ്ചക്കാരായി മാറിയ സമൂഹത്തോട് കലഹിക്കാതെ ചേര്‍ന്ന് നില്‍ക്കുന്ന കവികളെ ഇന്ന് ആവശ്യമില്ല. പൊതുസമൂഹവും കവികളും തമ്മില്‍ വ്യത്യാസമില്ലെങ്കില്‍ അത്തരമൊരു വിഭാഗത്തിനു എന്താണ് പ്രസക്തി? തങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രമല്ലാതെ കാഴ്ചയുടെ നോവിനെ വായനക്കാരിലേക്ക് എത്തിക്കാന്‍ ഈ കവിയ്ക്കും കവിതയ്ക്കും കഴിയുന്നുണ്ട്.അമിതമായ ലാളിത്യമാണ് ഇന്നത്തെ കവിതയുടെ സ്വഭാവമെങ്കില്‍ക്കൂടി സങ്കീര്‍ണ്ണമായ ജീവിതത്തെ ഏറ്റവും അടുപ്പത്തോടെ സംവദിക്കാവുന്ന രീതിയില്‍ ഈ കവിത വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ഇന്നത്തെ പുതുകവിതകളില്‍ ജീവിത സങ്കീര്‍ണ്ണതയുടെ തരിമ്പ് പോലും കാണുന്നില്ല എന്നുള്ളതില്‍ നിന്നു വ്യത്യസ്തമാണ് ഈ രചന.

ഇന്നത്തെ ജീവിതത്തെ സത്യസന്ധമായി തിരിച്ചറിഞ്ഞതിന്റെ ശക്തമായ ആവിഷ്കാരമാണ് ഈ കവിത. ബ്ലോഗും കംമ്യൂണിറ്റികളും ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ വന്നിട്ടുള്ള ഏറ്റവും നല്ല കവിതകളുടെ കൂട്ടത്തില്‍ തന്നെയാണ് ഈ കവിത എന്നാണെന്റെ പക്ഷം.നന്ദി.. കവിയ്ക്കും കവിതയ്ക്കും

naakila said...

എന്റെ കവിതയ്ക്കു കിട്ടിയ വലിയ അംഗീകാരമായി ഷാജി അമ്പലത്തിന്റെ അഭിപ്രായത്തെ കണക്കാക്കുന്നു.നന്ദി മാഷേ ഈ അമൂല്യമായ വാക്കുകള്‍ക്ക്
സ്നേഹത്തോടെ

വിജയലക്ഷ്മി said...

mone,novinaal manassine thottunartthiya varikalkku -enthuttharam nalkum njan?
manoharam athimanoharam

ധന്യാദാസ്. said...

അടുത്തയിടെ വായിച്ച കവിതകളില്‍ മനസ്സില്‍ തട്ടിയ കവിതകളില്‍ ഒന്നാണ് ഇത്.. സംസാരഭാഷയ്ക്കും നാട്ടുകാഴ്ച്ചകള്‍ക്കും കവിതകളില്‍ ഉള്ള സ്വാധീനം, വളരെ നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു.
വായനയ്ക്കിപ്പുറം വല്ലാത്ത നോവുമായി കവിതയില്‍ നിന്ന് കണ്ണെടുക്കേണ്ടി വരുന്നു..

നന്ദി.. കവിയ്ക്കും കവിതയ്ക്കും..

naakila said...

നന്ദി പ്രിയ
ധന്യാദാസ്
വിജയലക്ഷ്മി ചേച്ചി

സസ്നേഹം

പകല്‍കിനാവന്‍ | daYdreaMer said...

വായിക്കാന്‍ വൈകി അനീഷ്‌ ,, നല്ല കവിത

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP