Tuesday, May 11, 2010

ശ്രീജിത്ത്‌ അരിയല്ലൂര്‍




ഉടലിലെ
ദ്വീപാണ് മറുക്...

കവികളും കാമുകന്മാരും
കലാകാരന്മാരുമൊക്കെയേ
സാധാരണയായി
ഇവിടെ
കുടിയേറിപ്പാര്‍ക്കാറുള്ളൂ...

ഒരു വേള,
ഈ പാവം തുരുത്തില്‍
വാറ്റ് ചാരായം വരെ കാച്ചാറുണ്ടെന്നു
ലക്ഷണശാസ്ത്ര പ്രകാരം
ചിലര്‍ ആരോപിച്ചു കളയാറുണ്ട്...
എന്തിന്,
അവിടെ വെള്ളമോ വെളിച്ചമോ വായുവോ
വാര്‍ത്തയോ വോട്ടോ വരെ
വൈകിയാണ് എത്താറ്...

അവിടുത്തെ ആണ്‍കുട്ടികള്‍ ചൂണ്ടയിടുകയും
പാവാടക്കാരികള്‍
തുന്നല്‍ പഠിക്കാന്‍ പോവുകയും
ആണുങ്ങള്‍ പന്നിമലര്‍ത്തല്‍ കളിക്കുകയും
പെണ്ണുങ്ങള്‍ കമ്പിപ്പുസ്തകം വായിക്കുകയും
വേലിക്കല്‍ നിന്നും അമര്‍ത്തിച്ചിരിക്കുകയും
ഒരു ഇറച്ചിക്കറി മണംകൊണ്ട്
എല്ലാ വീടുകളിലേയും കുഞ്ഞുങ്ങള്‍ക്ക്‌
ഓരോ ഉരുള ചോറ്
ഒരുമിച്ചു വാരിക്കൊടുക്കുകയും
വെയിലാറുമ്പോള്‍
ഒന്നിന് പിറകെ ഒന്നൊന്നായിരുന്നു
പേന്‍ നോക്കുകയും
ഒരുത്തി മാത്രം അടുക്കള വാതിലില്‍
ആരെയോ കാത്തു നില്‍ക്കുകയും വരെ ചെയ്യാറുണ്ട്...

മഴ വരുമ്പോള്‍
ഒരു വീട്ടിലെ അയലില്‍ നിന്നും
അടുത്ത വീട്ടിലെ ടീ ഷര്‍ട്ടും
അതിനടുത്ത വീട്ടിലെ ചുരിദാര്‍ ഷാളും
ഒരുമിച്ചോടിപ്പോയി
വേറേതോ വീട്ടിലെ
തേയിലപ്പെട്ടിയില്‍
ഒരുമിച്ചു പുണര്‍ന്നു കിടന്നീര്‍പ്പം മാറുകയും ചെയ്യാറുണ്ട്...

വെയിലു വരുമ്പോള്‍
ഓരോ ഉണക്കമീനിനും ഒരു പാടു പൂച്ചകള്‍
കാവലിരിക്കാറുണ്ട്...

മഞ്ഞുകാലത്ത് കരിയിലകള്‍
പിന്നാമ്പുറത്ത് കത്തിയെരിയുകയും
എല്ലാ കുട്ടികളുടെയും ചുണ്ടുകള്‍
വിണ്ടു കീറുകയും
എല്ലാ വീട്ടിലും വെളിച്ചെണ്ണ കട്ടയാവുകയും
വേനല്‍ക്കാലത്ത്
ഓരോ പെണ്ണിന്റെയും വിയര്‍പ്പ് മണം
ഓരോരോ സുഗന്ധമായി,
വിരുന്നുവന്ന
അമ്മാവിയുടെ മകനെയോ
അക്കചിയുടെ ഇളയച്ചനെയോ വരെ
വിടാതിരിക്കുകയും വരെ ചെയ്യാറുണ്ട്...

ആരേലും മരിച്ചാല്‍
റേഡിയോ പാട്ടും പരസ്യവും ചേര്‍ത്ത്
ഓരോന്നോക്കെപ്പറഞ്ഞു കാലാട്ടിയിരിക്കാരുണ്ട്...

ആര്‍ക്കേലും പ്രസവ വേദന വന്നാല്‍
എല്ലാവരും ഒരേ തോണിക്കാരന് വേണ്ടി
കൂവി വിളിക്കുകയും
ഓരോ കൂവലും അക്കരെപ്പോയി
ഇക്കരേക്ക് തിരിച്ചു വന്ന്
വിളക്കൂതിക്കെടുതുകയും വരെ ചെയാറുണ്ട്...

ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല...!!!

41 വായന:

ഏറുമാടം മാസിക said...

ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല...!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ലൊരു വായന തന്നു

നജൂസ്‌ said...

ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല...!!!

Unknown said...

നല്ല വരികൾ

എം പി.ഹാഷിം said...

ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല.

ജസ്റ്റിന്‍ said...

സത്യത്തില്‍ എന്താണ് ഈ മറുകിന്റെ ഉദ്ദേശം??!.

ഈ മറുകില്‍ ആരൊക്കെയാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് ഇപ്പോള്‍ എന്റെ സംശയം.

ഈ ദീപ് സ്വയം സൃഷ്ടിക്കപ്പെടുന്നതോ അതോ സ്വയം ഭൂ‍ ആയതോ.

എന്റെ സംശയങ്ങള്‍ തീരുന്നില്ല.

Ranjith chemmad / ചെമ്മാടൻ said...

വായനയുടെ ഒറ്റപ്പെട്ട തുരുത്തില്‍ ചെന്നു പെട്ടു;
നിന്റെ ഈ കവിതയിലൂടെ...

Raghu Korambath said...

Ethoru vayana thanne, kavithakku kavya bangiyillengil pinnenthu kavitha, sachithanadano guru staniyan. Asayam kollam.

Anonymous said...

പ്രിയ ശ്രീജിത്ത്
കവിത വായിച്ചു.കഴിഞ്ഞ ലക്കത്തിലെ പ്രതികരണവും.തമ്മില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ മലയാള കവിതയുടെ ഭാവിയെക്കുറിച്ച് ആശങ്ക തോന്നി.ഇത്രയും ചൂടു പിടിക്കാന്‍ മാത്രം മലയാള കവിതയിലെ പുതു തലമുറ എന്തു സംഭാവനയാണു പുതുകവിതയ്ക്കു നല്കിയത്.ശ്രീജിത്ത് പറയുന്ന വിത്സണും,ശ്രീഹരിയും,കുറൂരും(കുറച്ച് പ്രതിഭയുണ്ട്)..എന്തു സംഭാവനയാണു നല്കിയത്.ഉറക്കം ഒരു കന്യാസ്ത്രീ ക്കു ശേഷം കുഴൂര് വിത്സണ് നല്ല കവിതകള്‍ എഴുതിയിട്ടുണ്ടോ?
ശ്രീഹരിയാകട്ടെ വൈറ്റ് കോളര്‍ ജോബിന്റെ കേറോഫില്‍ പ്രത്യയ ശാസ്ത്രത്തിന്റെ ബാറ്റണും പീടിച്ചോടിയതല്ലാതെ എന്തു സംഭാവനയാണു നല്കിയത്.ഞാന്‍ എന്തിനു എഴുതുന്നു എന്ന കാലഹരണപ്പെട്ടചോദ്യത്തിനു മുന്‍പില്‍ പുതു കവികള്‍ പകച്ചു നില്‍ക്കുന്നില്ലേ..
ഒരു വായനക്കാരന്‍

രാജേഷ്‌ ചിത്തിര said...

മറുക്........

:)

മനോഹര്‍ മാണിക്കത്ത് said...

നല്ല വായന തരുന്നതിനോടൊപ്പം
നല്ല നല്ല ഓര്‍മ്മകളും ...
ഓര്‍മ്മിപ്പിക്കുന്നു ഈ കവിത

cp aboobacker said...

ii kavitha Sariyallaattha vichaarangaLuteyum, vikaarangaLuteyum aagrahangaLuteyum prabandhamaaNu.

ശ്രീജിത്ത് അരിയല്ലൂര്‍ said...

peru velippetuthaatha chetto...oru samvaadhathil panketukkumbol swantham peru velippetuthunnathu oru nalla gunamalle...???puthiya kavikal avarute rachanakalil nirbhayamaayum sankochamillaatheyum itapetunnathu thankal kaanunnille...??prakrithiyeyum,jeevachaalangaleyum,prathyekichu manushyaneyum,samoohatheyum avan vethyasthamaayi vaayikkunnathu thankal kaanunnille...???ore samayam sthoola raashtreeyavum,sookshma raashtreeyavum upaadhi rahithamaayi aavishkarikkunnathum prathirodha raashtreeyathe munnottu nayikkunnathum thankal ariyunnille...???pinne sreehari...ayaalkku joli kittiyathaanu ayaalute ezhuthine thalarthiyathu ennu njaan viswasikkunnilla...ororutharkkum oro time ille...???kavithayil enthinaanu nithya haritha prem naseerukal...???itapetumbol maari nillkukayum maarinilkkumbol keri ningalevite ennu chodhikkukayum cheyyunnathu kavikallkku oru paadamaanalle...???kavikalirikkenditathu kavikalirunnillel ningaleppolullaver kayari irikkumennum veruthe oriyitumennum manasilaayi...nandri...!!!

കവിതാകൊല്ലി said...

മലയാള കവിതയില്ല്ലെങ്കിലും
മലയാള സിനിമയില്ലെങ്കിലും (മലയാള സിനിമയില്ലെങ്കില്‍ കുറച്ചുപേര്‍ പട്ടിണികിടക്കേണ്ടിവരും), എന്നാല്‍ കവിതയില്ലെങ്കില്‍ അതിന്റെ ഉല്പാദകര്‍ പട്ടിണികിടക്കില്ല
അടച്ചു പൂട്ടുക കവിതനിര്‍മ്മിക്കുന്ന ഫാക്ടറികള്‍
മലയാളത്തില്‍ എഴുതുന്ന എല്ലാ കവികളും കാവ്യകൃഷി നിര്‍ത്തി നെല്ല് വിതക്കാന്‍ തുടങ്ങിയാല്‍
കേരളം പട്ടിണികിടക്കാതെ കാക്കാം.
അല്ലേല്‍ ചുമ്മാ അടുത്തുള്ള കുളമോ പാടമോ വൃത്തിയാക്കാന്‍ നോക്കൂ... കാവ്യബുദ്ധരേ വേറെ വഴിയില്ല കേരളത്തെ രക്ഷിക്കാന്‍
നമുക്ക് അങ്ങനെ ചിന്തിച്ചുകൂടെ
ഫാംവില്ലെക്കപ്പുറം വീട്ടിലെ അല്ലെങ്കില്‍ അയല്‍ത്തൊടിയില്‍ ഒരു മാവു നട്ടുകൂടെ
ബാന്‍ ചെയ്യുക മലയാള സിനിമ , കവിത ചര്‍ച്ചകള്‍
രണ്ടും ഒരേതോണിയില്‍
അതിനപ്പുറത്തേക്ക് ചിന്തിക്കുക
ഉണരുക കവികളേ
കലപ്പയേന്തൂ..
തൂമ്പയെടുക്കൂ

paarppidam said...

nannaayirikkunnu...

Anonymous said...

പ്രിയ ശ്രീജിത്ത്....
അവനവന്‍ പ്രസാധകനും,എഡിറ്ററും ആവുന്ന ബ്ലോഗേര്‍സിന് ഭാഷയേയും കവിതയേയുംമറികടക്കാനാവുമൊ? എഴുതിത്തുടങ്ങുന്ന ഓരോ കവിയും അച്ചടി മഷി പുരണ്ട് കണാനാഗ്രഹിക്കുന്നതിനോടപ്പം അവന്റെ ഇടം കൂടെ ഇത്തരം ഓരിയിടലുകളിലൂടെ(ക്ഷമിക്കണം...കവി ഉപയോഗിച്ച വാക്ക് കടമെടുക്കേണ്ടിവന്നതില്‍)കണ്ടെത്താനുള്ള വൃഥാ ശ്രമം കൂടി നടത്തുന്നു എന്നുള്ളതില്‍ സങ്കടമുണ്ട്.ബ്ലൊഗില്‍ ഇനിയുള്ള കാലം സാദ്ധ്യതയുടേതാണെന്നു വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ സുരക്ഷിതമായ മറ്റൊരു ഓരിയിടല്‍ മാത്രമായെ ഇത്തരം പ്രതികരണത്തെ കാണാനാവുകയുള്ളൂ...അവനവന്റെ കവിതയ്ക്കു കൂടുതല്‍ കൂവല്‍ കിട്ടാനുള്ള ശ്രമങ്ങള്‍...

ജസ്റ്റിന്‍ said...

സ്വന്തം പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ എന്തിനാ വായില്‍ കൊള്ളാത്ത അഭിപ്രായങ്ങളുമായി ഇറങ്ങുന്നത് എന്ന് മനസ്സിലാകുന്നില്ല. പിന്നെ കവികളെ തൂമ്പയേന്തു എന്ന കൊല്ലിയുടെ ആഹ്വാനം എനിക്ക് വളരെ ഇഷ്ടമായി.

Anonymous said...

പ്രിയ ശ്രീജിത്ത്....
അവനവന്‍ പ്രസാധകനും,എഡിറ്ററും ആവുന്ന ബ്ലോഗേര്‍സിന് ഭാഷയേയും കവിതയേയുംമറികടക്കാനാവുമൊ? എഴുതിത്തുടങ്ങുന്ന ഓരോ കവിയും അച്ചടി മഷി പുരണ്ട് കണാനാഗ്രഹിക്കുന്നതിനോടപ്പം അവന്റെ ഇടം കൂടെ ഇത്തരം ഓരിയിടലുകളിലൂടെ(ക്ഷമിക്കണം...കവി ഉപയോഗിച്ച വാക്ക് കടമെടുക്കേണ്ടിവന്നതില്‍)കണ്ടെത്താനുള്ള വൃഥാ ശ്രമം കൂടി നടത്തുന്നു എന്നുള്ളതില്‍ സങ്കടമുണ്ട്.ബ്ലൊഗില്‍ ഇനിയുള്ള കാലം സാദ്ധ്യതയുടേതാണെന്നു വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ സുരക്ഷിതമായ മറ്റൊരു ഓരിയിടല്‍ മാത്രമായെ ഇത്തരം പ്രതികരണത്തെ കാണാനാവുകയുള്ളൂ...അവനവന്റെ കവിതയ്ക്കു കൂടുതല്‍ കൂവല്‍ കിട്ടാനുള്ള ശ്രമങ്ങള്‍...
അതേ വായനക്കരന്‍.

നസീര്‍ കടിക്കാട്‌ said...

അവനവന്‍ പ്രസാധകനും എഡിറ്ററുമെന്ന രീതിയില്‍ മലയാളകവിതയുടെ ആധുനിക+ഉത്തര (ചോദ്യക്കടലാസുകളെ പേടിക്കുന്ന കവിതകളല്ല) കവിതയുടെ ആ ആളെന്ന് അവനവന്‍ പ്രകാശനം ചെയ്യുമ്പോള്‍ ചോദ്യക്കടലാസുണ്ടാക്കി പരീക്ഷക്കിരുത്തല്ലേ ഏടുമാഷേ.....

സ്ക്കൂള്‍ ചുവരില്‍ എന്തൊക്കെ
കരിയക്ഷരത്തിലിനി കാണേണ്ടിവരും!

cp aboobacker said...

njaan pEru veLippetutthiyittuNtu. cp aboobacker

Anonymous said...

C p sir.buloga kavitayile kootikodupukark peru velipeduthikodukenta aavashyamilla.

ശ്രീജിത്ത് അരിയല്ലൂര്‍ said...

kavithakkolleee...thankal jinesh matappalli,noora,k.murali,vimeesh maniyoor,m.r.vibin ennivarute kavitha samaahaarangal neram kittiyaal onnu vaayikkanam...kaalathotu,jeevithathotu ettumuttunna avarute kavithakale kandillenu natikkaruthu...!!!velichennayitta vaakkukalil ingane thoombaayetukkaanokke aahwaanikkum mumbu kurachaathmaarthamaayi puthu kavithye sameepikku...!!!

mukthaRionism said...

എനിക്കിനി വയ്യ..


ന്റെ കുറേ..
ഇഷ്ടായി..
പെരുതിഷ്ടായി..


ചില വരികള്‍ നന്നായി ആസ്വദിക്കുകയും ചെയ്തു...


ഭാവുകങ്ങള്‍..
ഒന്നല്ലാ നൂറായിരമല്ല...
ആ എത്രയെങ്കിലും!

Anonymous said...

കടിക്കാട്...
സ്വയം മനസ്സാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണത്.പരീക്ഷക്കിരുത്താനും,പേടിപ്പിക്കാനുമല്ല ആധുനീക+ഉത്തര കവിതകള്‍.സധാരണ ബ്ലാക് ബോര്‍ഡില്‍ വെളുത്ത ചോക്കു കോണ്ടാണെഴുതാറ്.നസീറിന്റെ കവിത വായിച്ചാലൊരു തരം അലസമായ എഴുത്തിനെ കണ്ടെത്തനാവും...സ്വയം എഴുതി പഠിക്കൂ.എന്നിട്ടു മറ്റുള്ളവരെ പടിപ്പിക്കൂ..കൂവിത്തെളിയാനുള്ള സമയമായി...
ഒരു ദുഫായ്ക്കാരന്‍.

ജസ്റ്റിന്‍ said...

പേര്‍ വെളിപ്പെടുത്താന്‍ കഴിവില്ലാത്ത അജ്ഞാതനോട് ഒരു വാക്ക്. കവികുലത്തിലെ പുലിയാണ് താങ്കള്‍ എന്ന് മനസ്സിലായിക്കഴിഞ്ഞു. ഒളിച്ചിരുന്ന് കവിതയെഴുതുന്നതാണ് താങ്കളുടെ ഹോബി എന്നും മനസ്സിലായി. അല്ലപ്പനെ എന്താ ഇപ്പം ഇങ്ങളുടെ ഉദ്ദേശം. ഭൂലോക കവിതയെ പുനരുദ്ധാനം ചെയ്യിക്കുക എന്നതാണോ. അതോ ഒളിച്ചിരുന്ന് ചുമ്മാ പുലഭ്യം പറയുക എന്നതാണോ.

Anonymous said...

അരിയല്ലൂരേ..മടപ്പള്ളിമുതല്‍ മണിയൂര്‍ വരെ യെത്തി നില്‍ക്കുന്ന മലയാളകവിതയില്‍ താങ്ങളുടെ സ്ഥാനം മുക്കോടിയില്‍ എത്രയാണാവോ?ഇവര്‍ക്കുമപ്പുറം കവിതയെ സ്നേഹിക്കുന്ന എത്രൊയോ വായനാക്കാര്‍ ഉണ്ടെന്നു മനസ്സിലാക്കുക.അവരൊ‍ക്കെ എഴുതാന്‍ തുടങ്ങിയാല്‍ മലയാള കവിത അല‍ക്കി വെളുപ്പിക്കും അപ്പോള്‍ താങ്ങളെപ്പോലുള്ള കവികളുടെ സ്ഥാനം മുക്കോടിക്കുമപ്പുറം ആയിരിക്കും.ആര്‍ക്കും മേഞ്ഞ് നടക്കാവുന്ന ഇടമായിരിക്കുന്നു മലയാളകവിത.അത് കൊണ്ടായിരിക്കും എളുപ്പ പണിയെന്ന നിലയില്‍ പ്രഭാകരാഥി കഥാകൃത്തുക്കള്‍ ഒക്കെ മേഞ്ഞ് നടക്കുന്നത്.

K G Suraj said...

" ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല...!!! "

- കവിതേ, നീ സത്യമാകുന്നു ... -

Anonymous said...

കവിത വായിച്ച് കമന്‍റും വായിച്ചു. മുലകുടി മാറാത്ത കുട്ടികള്‍ കിടന്ന് കടിപിടികൂടുന്നു. മലയാള കവിതയിലെ ഭാവി വാഗ്ദാനങ്ങള്‍.!!!
എവിടെയാണ് സാര്‍ ഈ കവിതയില്‍ അലകും പിടിയും..? ശ്രീജിത്ത് അദ്ദേഹത്തിന് കഴിയുന്നതൊക്കെ എഴുതി വച്ചിട്ടുണ്ട്. എന്നു കരുതി അത് മഹത്തരമാണെന്ന് അദ്ദേഹം തന്നെ ഇങ്ങനെ ഉരുളയ്ക്ക് ഉപ്പോരി ഇടണോ? ഇതൊക്കെ വച്ചാണൊ മലയാള കവിതയുടെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കേണ്ടത്?
അനോണി പറഞ്ഞ ചോദ്യം വീണ്ടും ചോദിക്കാനാഗ്രഹിക്കുന്നു. ഇന്നത്തെ കവി എന്തിനാണ് എഴുതുന്നതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമാത്രമേ ഉണ്ടാവൂ. അസ്ഥിത്വമൊ, പാലായനമോ അല്ല നമ്മുടെ പ്രശ്നം എന്ന തിരിച്ചറിവെങ്കിലും വേണ്ടേ ഈ കുട്ടികള്‍ക്കെന്ന് ആരെങ്കിലും ചോദിച്ചാല്‍ ശരിയല്ല്ലെന്ന് പറയാനുള്ള ബോധമെങ്കിലുമുണ്ടെങ്കില്‍ ഇത്തരം വാചക കസര്‍ത്ത് കമന്‍ റ് നടക്കുമൊ?
ശ്രീജിത്ത് “puthiya kavikal avarute rachanakalil nirbhayamaayum sankochamillaatheyum itapetunnathu thankal kaanunnille...??“
താങ്കള്‍ ഈ പറഞ്ഞ നിര്‍ഭയം എവിടെ താങ്കളുടെ കവിതകളില്‍? താങ്കള്‍ ഈ പറഞ്ഞ സങ്കോചമില്ലായ്മ എവിടെ? എവിടെയാണ് വായനക്കാരന് താങ്കളുടെ ഇത്തരം കാഴ്ചപ്പാടുകള്‍ പിടികിട്ടാത്തത്...?
മനുഷ്യനെ നോക്കിക്കാണുന്നതില്‍ പുതിയ കവിതകള്‍ ഏത് നിലപാടാണ് സ്വീകരിക്കുന്നത്? ജീവജാലങ്ങളെ നോക്കിക്കാണുന്നതില്‍ എന്ത് കവിത്വഭാവനയാണ് പുതുകവിതകള്‍ മുന്നോട്ട് വച്ചിട്ടുള്ളത്?
ഹഹഹ താങ്കളുടെ വാചകകസര്‍ത്ഥു കണ്ടിട്ട് ചിരിക്കാന്‍ പോലും പറ്റാതെ ആവുന്നു ശ്രീജിത്ത്?
“ഒരേ സമയം സ്ഥൂല രാഷ്ട്രീയവും, സൂക്ഷ്മ രാഷ്ട്രീയവും.....“
നിത്യ ഹരിത പ്രേം നസീറുകളല്ല , കാഴ്ചയെ കണ്ടെത്തുന്നവനാണ് കവി എന്ന ബാലപാഠമെങ്കിലും മറന്നു പോയോ ശ്രീജിത്ത്?

(ജസ്റ്റിന്‍:-സ്വന്തം പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ എന്തിനാ വായില്‍ കൊള്ളാത്ത അഭിപ്രായങ്ങളുമായി ഇറങ്ങുന്നത് എന്ന് മനസ്സിലാകുന്നില്ല - അത് മനസ്സിലാവണെങ്കില്‍ താങ്കള്‍ ആദ്യം കവിത എന്തെന്നറിയണം. ചില വാചക കസര്‍ത്തുകവിതകളില്‍ നിന്ന് മുക്തി നേടി ജീവിതമെന്തെന്ന കവിതയില്‍ കൂടി സഞ്ചരിക്കാന്‍ താങ്കള്‍ക്ക് സാധിക്കണം)

ശ്രീജിത്ത്: - “jinesh matappalli,noora,k.murali,vimeesh maniyoor,m.r.vibin ennivarute kavitha samaahaarangal neram kittiyaal onnu vaayikkanam...kaalathotu,jeevithathotu ettumuttunna avarute kavithakale kandillenu natikkaruthu...!!!velichennayitta vaakkukalil ingane thoombaayetukkaanokke aahwaanikkum mumbu kurachaathmaarthamaayi puthu kavithye sameepikku...!!!“
മുകളില്‍ പറഞ്ഞ ആളുകളൊക്കെയാണോ നാളെയുടെ മഹാകവികള്‍? മലയാളത്തില്‍ പുതു കവിതയുടെ സുഗന്ധം പരത്തുന്നതാണോ ഈ പറഞ്ഞ ദേഹങ്ങളുടെ കവിതകള്‍. താങ്കളുടെ ഈ കമന്‍ റ് വായിച്ച് ജിനേഷിനേയും മുരളിയേയും വിമീഷിനേയും ഒക്കെ വായിച്ചു. അപ്പോല്‍ എനിക്ക് തോന്നിയത് പൊട്ടക്കുളത്തിലെ തവള അതാണ് ലോകമെന്ന് വിചാരിക്കുന്നതില്‍ തെറ്റില്ലെന്ന് തന്നെയാണ്. എന്നാല്‍ കരയ്ക്കുള്ള ചിലരെങ്കിലും വിളിച്ച് പറയുന്നത് കേട്ടില്ലെന്ന് നടിക്കരുത്. ലോകം വലുതാണ് ചെറുതല്ലെന്ന ബോധമെങ്കിലും ചെറു ബാല്യം വിടാത്ത ചെറുപ്പക്കാരനായ കവീ മറക്കരുത്.

ജസ്റ്റിന്‍ said...

അത് മനസ്സിലാവണെങ്കില്‍ താങ്കള്‍ ആദ്യം കവിത എന്തെന്നറിയണം. ചില വാചക കസര്‍ത്തുകവിതകളില്‍ നിന്ന് മുക്തി നേടി ജീവിതമെന്തെന്ന കവിതയില്‍ കൂടി സഞ്ചരിക്കാന്‍ താങ്കള്‍ക്ക് സാധിക്കണം

അജ്ഞാതന്‍ സാറെ,

ഇതു പറഞ്ഞു തന്നതിനു നന്ദി. കവിത എന്താണെന്ന് അറിയണം എന്ന് എഴുതിയത് മനസ്സിലായില്ല.

വാചക കസര്‍ത്തുകളില്‍ നിന്ന് മുക്തി നേടിയാല്‍ ജീവിതം എന്ന കവിത ആസ്വദിക്കാനെ പറ്റില്ല എന്ന സത്യം മനസ്സിലാക്കുക.

നസീര്‍ കടിക്കാട്‌ said...

സന്തോഷായി.
കൂവാനും തെളിയാനുമുള്ള സമ്മതം കിട്ടിയല്ലൊ.

Anonymous said...

അപക്വമായ മനസ്സിലേ ജീവിതത്തെകുറിച്ച് അപക്വമായ ചിന്തയുണ്ടാവുകയുള്ളൂ. കവിതയെ എങ്ങിനെ അറിയാം എന്നതിന് ഒരു ക്ലാസ്സിന്‍ റെ ആവശ്യമൊന്നും ഇല്ല തന്നെ. രണ്ട് തരത്തില്‍ കവിതയെ അറിയാം.
1. നല്ല കവിതകള്‍ വായിക്കുകയും മനസ്സിരുത്തി മനസ്സിലാക്കാനുള്ള ശ്രമമെങ്കിലും ഉണ്ടാവണം. കവിത ജീവിതത്തിന്‍ റെ ഭാഗമാവണം. ജീവിതത്തില്‍ കവിത കണ്ടെത്തുക തന്നെ വേണം. എങ്കില്‍ താങ്കള്‍ക്ക് ജീവിതവും കവിതയുമെന്തെന്നും മനസ്സിലാകും
2. രണ്ടാമത്തെ വഴി വളരെ ലളിതം . കവിതയെ അറിയണമെങ്കില്‍ അടുത്ത വീട്ടിലൊ നാട്ടിലൊ ഉള്ള കവിത എന്ന പെണ്‍ കുട്ടിയെ അറിഞ്ഞാല്‍ മതി.
പക്ഷെ രണ്ടാമത്തെ അറിവ് കേവലമായ അറിവായി തീരാന്‍ സാധ്യത ഏറെയാണ്.

അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തതകത്താളില്‍ നിന്നും താങ്കള്‍ വായിക്കുന്ന രീതിയിലുള്ള വാചക കസര്‍ത്തല്ല ജീവിതം. കവിതയെന്തെന്നറിയണമെങ്കില്‍ മഴയും വെയിലും മഞ്ഞും കൊള്ളുന്ന രാവും പകലുമറിയണം, പ്രണയവും വിരഹവും ഉള്ള മനസ്സുകളെ താങ്കളറിയണം. ഉപ്പും മുളകും കൂട്ടിയരക്കുന്ന ജീവിതത്തിന്‍ റെ രുചി യറിയണം ‍. താങ്കള്‍ പറഞ്ഞില്ലെ വാചക കസര്‍ത്തുകളില്‍ ജീവിതമുണ്ടെന്ന്..കവിത എഴുതി എഴുതി ഊര്‍ജ്ജം വമിക്കുന്ന മനസ്സുള്ള എ അയ്യപ്പനെ പോലുള്ളവരുടേയും പവിത്രന്‍ തിക്കുനിയെ പോലുള്ളവരുടേയും പി കുഞ്ഞിരാമന്‍ നായരുടെയും ജീവിതമറിയണം. അല്ലാതെ ശ്രീജിത്ത് അരീക്കുറ്റിയെ പോലുള്ളവരുടെ ഉപരിപ്ലവത വായിച്ച് ഉദാത്ത കവിത എന്നു പറഞ്ഞ് മലയാളിയെ ഉദ്ദരിക്കാതിരിക്കണമെങ്കില്‍ സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാ‍ാണം സെന്‍സിറ്റിവിറ്റി ഉണ്ടാവണം.

ജസ്റ്റിന്‍ said...

അജ്ഞാതനോട് വീണ്ടും.

എന്തായാലും അയലത്തെ കവിതയെ കണ്ട് കവിത മനസ്സിലാക്കുന്ന താങ്കളുടെ സംസ്കാരം എനിക്കില്ല. ഒളിഞ്ഞിരുന്ന് “അമ്പ്” എയ്യുന്ന പരുപാടിയും. എന്തും തുറന്ന് പറയാനുള്ള ചങ്കൂറ്റം ഉണ്ട് താനും. വളരെ വിഷമിച്ച് ഒളിച്ചിരുന്ന് വേദാന്തമോതുന്ന താങ്കളെപ്പോലെയുള്ളവരാണ് ഈ ലോകത്തിന്റെ തന്നെ ശാപം. വെറുതെ കുറെ കവിമാരുടെ പേരെഴുതി സ്വയം സുഖിച്ച് താങ്കള്‍ വളരെ വലിയ എന്തോ ആണെന്ന് സ്വയം ധരിച്ച് മറ്റുള്ളവരെ ധരിപ്പിക്കാന്ന് സ്രമിച്ച് എന്തിനാ സുഹൃത്തെ ഇങ്ങനെ കഷ്ടപ്പെടുന്നെ.

ശ്രീജിത്ത് ആണ് ആഗോള കവി എന്നൊന്നും ഞാന്‍ പറഞ്ഞില്ല. ഇനി ഇപ്പോള്‍ പറഞ്ഞ രണ്ട് മൂന്ന് പേര്‍ അവരാണ് കവികുല ചക്രവര്‍ത്തിമാര്‍ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. വാചകം അടിക്കാനുള്ള എന്റെ കഴിവില്‍ താങ്കള്‍ അസൂയപ്പെടുകയോ സഹതപിക്കുകയോ വേണ്ട. താങ്കള്‍ എന്നെ ഇനി ഒരു വായനക്കാരനായിപ്പോലും എന്നെ അംഗീകരിക്കുകയും വേണ്ട.

കവിത വായിചു പടിച്ച് പ്രബന്ധം ഒന്നും ഞാന്‍ ഇനി എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ല. നല്ലത് കണ്ടാല്‍ നല്ലത് എന്ന് പറയാന്‍ അല്ലെങ്കില്‍ ചവര്‍ കണ്ടാല്‍ ചവര്‍ എന്നു പറയാന്‍ എനിക്ക് ആരുടെയും ചീട്ട് ആവശ്യമില്ല.

ഇതിന്റെ മറുപടിയായി ഇനി ഒരു ഒളിവെഴുത്ത് നടത്താതെ മുഖാമുഖം സംസാരിക്കു. എന്താ സ്വയം വെളിപ്പെടുത്തിയാല്‍ നിങ്ങളുടെ കവിതകളെ എല്ലാവരും പൊളിച്ചടുക്കിയെങ്കിലോ എന്ന് പേടിയുണ്ടോ. അതോ താങ്കളുടെ പാവന കവിതകളെ ആരും അറിയാതിരിക്കാനോ. അതോ എന്നെപ്പോലെ വെറും വാചകമടി മാത്രമെയുള്ളോ.

കവിതാകൊല്ലി said...
This comment has been removed by the author.
XXX said...

'ഉടലിലെ
ദ്വീപാണ് മറുക്...'

ആദ്യ വരികളില്‍ തന്നെ ഉറവപൊട്ടുന്ന കവിത,അഭിനന്ദനങ്ങള്‍ ശ്രീജിത്ത് ഒരു പാടു നാളുകള്‍ക്കു ശേഷം ബൂലോകത്തുപെയ്തൊരു ഇടമഴയാണ് ഈ കവിത.

മലയാളകവിതയെ അലക്കി വെളുപ്പിക്കാന്‍ അവകാശം പാടുന്ന നാട്ടുമണ്ണാന്മാരോട് പാട്ട് നല്ലവണ്ണം പാടിപ്പഠിച്ചിട്ടു വരാന്‍ പറ.

കവിതക്കൊല്ലന്‍ said...

നന്നായി പണികൊടുക്കാനറിയുന്നവനും വല്ലപ്പോഴുമൊക്കെ കവിത കുറിക്കുന്നവനുമായ ഒരാളുടെ കൈച്ചൂട് ഒരിക്കല്‍ അറിഞ്ഞയാളാണ് കവിതക്കൊല്ലി. മുഖമടച്ച് കിട്ടിയതിന്റെ വേദന വരുമ്പോള്‍ എഴുതിപ്പോകുന്നതാണ്, അല്ലാതെ മലയാളകവിതയോടുള്ള അടങ്ങാത്ത മറ്റേതുകൊണ്ടൊന്നുമല്ല. ആ പാവത്തിനോടു സഹതപിക്കൂ.

ശ്രീജിത്ത് അരിയല്ലൂര്‍ said...

olichirunnu oru maathiri polayaatitharam vilambaathirikkoo ajnaathare...matappalliyute "kachi thurumbum",vimeeshinte clas diary"um vaayichaal manasilaavum matappalli muthal maniyoor vare ulla dhooram thankalkku alannu theerkkaanaavillennu...!!!ente ee kavitha oru sambavamaanennu njaan paranjittilla...!!!oru pakshe ee kavitha oru matiyum kootaathe upekshikkaan polum njaan thayyaaraanu...kaaranam ithu enikku thanne bhodhyappetaatha oru nerathe thonnalaanu...!!!njaan kurachu kooti nerittu itapetunna kavithakal ezhuthaan aagrahikkunna oraalaanu...ithu oru pareekshanam maatram...!!!enkilum oru saraasari nilavaaram sookshikkaan njaan sramichittundu...!!!vimeeshum jineshum mahaa kavikalaanennu aarevite paranju...???avar polum parayaathathu thnkal aropichaal onnum cheyyaan pattilla...!!!njaan aadyamaayaanu oru kavitha post cheyyunnathu,mumbu chilathu koottukaar kotuthathaayi paranjirunnu...!!!ippolaanu ithokke padichu thutangiyathu...njaan vichaarichirunnu blog nattellullavarute itamaayirikkumennu...pakshe ee "olipporaalikale" vaayikkumbol, oh...bhudhi jeevi chamayaan ororutharu kaattunna copraayangale...!!!ivanokke kambiyaayaal swantham thallaye vare pannum...!!!

Anonymous said...

സത്യമായിട്ടും
മലയാളകവിതയോടോ
മലയാള സാഹിത്യത്തിനോടോ
അടങ്ങാത്ത മറ്റേതായി ഒന്നുമില്ല കേട്ടോ

ശ്രീജിത്ത്
നിങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം എഴുതപ്പെട്ട
മലയാള കവിതകള്‍ എടുത്ത് വായിക്കുക
എന്നിട്ട് സ്വയം നിര്‍ണ്ണയിക്കുക
എവിടെയാണ് തന്റെ സ്ഥാനം എന്നു
പിന്നെയും സമയം കിട്ടുമ്പോള്‍ ഇന്ത്യന്‍ കവിതകള്‍ വായിക്കുക
എന്നിട്ട് നിര്‍ണ്ണയിക്കൂ നിങ്ങള്‍ എവിടെയാണപ്പോള്‍ എന്ന്
പിന്നെയും സമയം കിട്ടുമ്പോള്‍ ലോക കവിതകള്‍ അറിയാന്‍ ശ്രമിക്കുക
എന്നിട്ട് അടയാളപ്പെടുത്തൂ താന്‍ എവിടെയെന്ന്
അപ്പോഴേക്കും മനസ്സിലായിക്കോളും
നിങ്ങള്‍ പറഞ്ഞ കവികളും ഇപ്പോള്‍ എഴുതുന്ന കോടാനുകോടി കവികളും എവിടെ എവിടെയായ് സ്പേസ് ചെയ്യപ്പെട്ടുവെന്ന്
ആ വിനയത്തിന്റെ വെളിച്ചത്തില്‍
നിങ്ങളുടെ തുടര്‍ന്നുള്ള എഴുത്ത് (ആത്മധൈര്യമുണ്ടെങ്കില്‍) സ്ഫടികരൂപമായേക്കാം
ചിലപ്പോള്‍
തോന്നിപ്പിക്കും എഴുതാതിരിക്കുന്നതും കവിതയെന്ന്
നിശ്ശബ്ദ്ധതയും സംഗീതമാണെന്ന് പറയും പോലെ.
അവിടേക്കുള്ള അന്വേഷണത്തിന് ഇടക്ക്
റില്‍കേയുടെ കത്തുകള്‍ ബൈബിള്‍ പോലെ വായിക്കൂ..

നമുക്കു ചുറ്റും നാമും ചവറുകളായി കൊണ്ടിരിക്കുന്ന
മലയാള ജീവിതത്തിലിരുന്ന്
ചവറുകള്‍ എഴുതാതിരിക്കുക ആണ് ഓരോ കവിയുടെയും പ്രാഥമിക ധര്‍മ്മമെന്ന് അടിയന്‍ വിശ്വസിക്കുന്നു.
കേരളത്തിന്റെ ഭീക്ഷണി മാലിന്യമാണ്
എവിടെ സംസ്ക്കരിക്കും എന്നറിയാതെ നീറുന്ന
ഒരു നാട്ടില്‍
കലയും സാഹിത്യവും മറ്റൊന്നുമാകാതെ തരമില്ലല്ലോ
സാഹിത്യത്തിലും ആവശ്യമുണ്ട്
ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റ്
അതുകൊണ്ട്
എഴുതാതിരിക്കല്‍ ഒരു മഹാ സാഹിത്യ പ്രകിയ ആയി കരുതിക്കൂടെ
അതാ‍വട്ടെ മാനിഫെസ്റ്റോ
‘സങ്കടി‘ക്കുവിന്‍ മഹാകവികളേ

കവിതാകൊല്ലി said...

മേല്‍പ്പറഞ്ഞ കമന്റ് കവിതകൊല്ലിയുടേതാകുന്നു

വേറൊരു അനോണി said...

അനോണിയുടെ കമന്റില്‍ നിന്നു പഠിച്ച പാഠങ്ങള്‍
പാഠം ഒന്ന്.
സ്ഥാനം നിര്‍ണയിച്ച ശേഷമേ കവിത എഴുതാന്‍ പാടുള്ളൂ.
രണ്ട്
റില്‍കേയുടെ കത്തുകള്‍ വായിക്കാത്തവന്‍ കവിയല്ല
മൂന്ന്
കവിതകള്‍ സ്ഫടികരൂപമായിരിക്കണം

ഭീഷണി (ഭീക്ഷണി!) എന്ന് എഴുതാന്‍ പോലുമറിയാത്ത ഒരു കവിതാ നിരൂപകന്‍ വന്നിരിക്കുന്നു.
ത്ഫൂ!

Anonymous said...

Chila janthu vargathinu koovanum oriyidaanum padipichu vidanam.athu kontaanavar neram thetiya nerathoke apasabdangal purapeduvikkunnath.orikkalum koovitheliyathavare malayalakavithakaavashyamunto.;-) dakidak

Anonymous said...

ivanokke kambiyaayaal swantham thallaye vare pannum...!!!


ശ്രീജിത്ത് അരീക്കുറ്റിയുടെ ഏറ്റവും നല്ല വരികള്‍ മുകളിലെ കമന്റില്‍ നിന്നും ഞാന്‍ കണ്ടെത്തി.
സംസ്കാര സമ്പന്നനായ കവി

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP