Friday, January 22, 2010

ഉടല്‍ ഉരിയാടുന്നു

വൃത്തവും ഛന്ദസ്സും തെറ്റിയ ഇന്ദ്രിയങ്ങളുടെ തേരും തെറിയുമുള്ള പ്രകാശനം ഭാഷയുടെ എളുപ്പവഴിയല്ല.അക്രമീകരിക്കപ്പെടുന്ന ഭാഷ ക്രമപ്പെടുത്താന്‍ കഴിയാത്ത ജീവിതത്തിന്റേയും,വാണിഭത്തിന്റേയും
ഔട്ട് ലെറ്റ് തന്നെയാണ്.പരസ്യമായിത്തന്നെ അത് വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.അത്ര വേഗത്തിലാവുകയാണ് ഉടലുകളുടെ കവിതയെഴുത്ത്.
ഒറ്റ ദിവസം കൊണ്ട് അഞ്ച് കവികള്‍ അഞ്ച് ഇന്ദ്രിയങ്ങള്‍ പാക്ക് ചെയ്യുന്നു.


ഏകോപനം:നസീര്‍ കടിക്കാട്
.....................................................

മണം
അന്‍‌വര്‍ അലി
........................................................
വായുവായ വായൂ തോറും
അലഞ്ഞുതളര്‍ന്ന്
ഒരുനാള്‍
പുകപിടിച്ചു പൂതലിച്ച വാതിലില്‍
വന്നു മുട്ടും
ഒരു മുടിയന്‍ മണം

ചങ്കിലെ
ഒടുക്കത്തെ ചോരത്തെളി പാര്‍ന്നുകൊടുത്ത്
ഉടല്‍
ഒന്നു നെടുവീര്‍പ്പിടും

അപ്പോള്‍
ഉള്ളിലേക്ക് ഇരച്ചുകയറും
പുറപ്പെട്ടുപോയ എല്ലാ മണങ്ങളുടേയും
ചാവുമണം ചുമന്ന്
കാറ്റിന്റെ ഒരു ചാവേറുവണ്ടി.
........................................................................

പല ഭാഷകളില്‍ ഒരു വായ്
പി.എന്‍.ഗോപീകൃഷ്ണന്‍

.......................................................
വായിലും
വയറ്റിലുമായിരുന്നു
അമ്മൂമ്മയുടെ മറവി.
തിന്നത്
അപ്പോള്‍ തന്നെ മറക്കും.
മറവിയും ദഹനമാണെന്ന്
എന്നെ പഠിപ്പിച്ചത് അമ്മൂമ്മ

ഉമ്മറത്തെ ചാരുകസേരയില്‍
നീണ്ടുറങ്ങുമ്പോള്‍
അമ്മൂമ്മയുടെ വായ്
അമ്മൂമ്മയിലേക്ക് തന്നെയുള്ള
ഗുഹാകവാടം.
ഒരു പകല്‍ മുഴുവന്‍
അതിലൂടെ കടന്നുപോയ്
പോരാതെ ഒരുച്ചയും.
ഈ അമ്മൂമ്മ ആരുടേയും അമ്മൂമ്മയല്ല
സമയത്തെ തിന്നുന്ന പിശാചിനി.

അന്ന്
സ്വപ്നത്തില്‍ വന്നപ്പോള്‍
അമ്മൂമ്മയോട് ഞാന്‍ ചോദിച്ചു
പിശാചിനീ,പിശാചിനീ
സമയത്തിന്റെ രുചിയെന്താണ്?
എങ്ങനെ സമയത്തെ തിന്നാം?
എല്ലാവരും സമയം തിന്നുതീര്‍ത്താല്‍
ബാക്കിയെന്താണുണ്ടാകുക?
സമയം ദഹിക്കുന്നത്
എങ്ങിനെയാണ്?
വിസര്‍ജ്ജ്യമായ സമയത്തെ
എന്തു വിളിക്കും?

മുകളിലത്തേയും
താഴത്തേയും നിര
പല്ലുകള്‍ കാട്ടി
പിശാചിനി ചിരിച്ചു.

മുകളിലത്തെ നിര ഓര്‍മ്മയാണ്
താഴത്തേത് മറവിയും
രണ്ടുവാചകങ്ങള്‍ കേട്ടപ്പോഴേയ്ക്കും
ഞാന്‍ ഞെട്ടാതെയുണര്‍ന്നു

ഉണര്‍ന്നിരിക്കുന്ന ടി.വി.യ്ക്കു മുന്നില്‍
ഉറങ്ങിയിരിക്കുന്നവരെ
ഞാന്‍ കണ്ടിട്ടുണ്ട്.
അതില്‍
ടി.വിയാണോ മുകളിലത്തെ നിര?
ഉറങ്ങുന്നവര്‍ താഴത്തെ നിരയാണോ?
അറിയില്ല,പക്ഷേ
അവ്യ്ക്കിടയില്‍ നനഞ്ഞുകുതിര്‍ന്ന്
ഒരിക്കലും ശമിക്കാത്ത നാവ്.
അത്
ലോകത്തെ നക്കി നക്കി തീര്‍ക്കുന്നു.

ഇപ്പോള്‍ മനസ്സിലായി അമ്മൂമ്മേ
ലോകം ഒരു യന്ത്രമാണ്
പല്‍‌ച്ചക്രങ്ങളും നാടകളും
ഉള്ള യന്ത്രമല്ല
ഇടിച്ചു പൊടിക്കാന്‍ പല്ലുകളും
നക്കിയെടുക്കാന്‍ നാവുമുള്ള
ഒരു വായ്

അത് പല ഭാഷകളില്‍
പല പേരില്‍ അറിയപ്പെടുന്നു.
ജപ്പാനില്‍ നോക്കിയ.
യു.എസില്‍ വിന്‍ഡോസ്.
ഇന്ത്യയില്‍ മാരുതി.
കൊറിയയില്‍ എല്‍.ജി
ഭൂമിയില്‍ പ്ലാസ്റ്റിക്ക്
ബഹിരാകാശത്ത് നാസ.

വളരെ
വളരെ
അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍
മരണം.
..............................................................

എന്റെ കണ്ണേ
ടി.പി.അനില്‍കുമാര്‍
...................................................
ഇളംപച്ചയെന്നാല്‍
ഇതല്ലേയെന്ന്
കണ്ണു കാണാത്തൊരു
പെണ്‍കുട്ടി
തളിര്‍വിരല്‍ നട്ട്
ചെടി മുളപ്പിയ്ക്കുന്നു

എന്റെ കണ്ണേ
എന്റെ കണ്ണേയെന്ന്
അവളുമ്മവയ്ക്കുമ്പോള്‍
ചെടിയില്‍
തൊട്ടറിയാനാവുന്ന
പൂക്കളുണ്ടാകുന്നു

പൂക്കളില്‍ അവള്‍
നിറങ്ങളെ തൊടുന്നു
നീല നീല നീല
മഞ്ഞ മഞ്ഞ മഞ്ഞ

അന്ധതയും
ഒരിന്ദ്രിയമാണ്!
..................................................................

വാര്‍ത്താവായനക്കാരന്‍
കുഴൂര്‍ വിത്സണ്‍
.....................................................................
കടമറ്റത്തെ അച്ചന്‍ ചോദിച്ചു
ഇഷ്ടപ്പെട്ട പൂവേതാണ്
ശം ഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാര്‍ഗിയുടെ കവിത ഓര്ത്തായിരുന്നില്ല

അപ്പോളതെവിടെ നിന്നു വിരിഞ്ഞൂ
ശം ഖ് പുഷ്പമെന്ന് പിന്നെ പല കുറി പുകഞ്ഞു

ഗാര്ഗി മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയില്‍ ഗാര്ഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴല്‍ കണ്ടിട്ടുമുണ്ട്

എന്നാല്‍ ഗാര്‍ഗിയുടെ ഒരു കവിതയില്‍
ശം ഖ് പുഷ്പം പെണ്‍ യോനിയാണ്
"നമ്മുടെ അമ്മമാര്‍ നമ്മെ
നോക്കി ചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശം ഖ് പുഷ്പം ഒരു കാതായി തോന്നുന്നു

ശംഖ് പുഷ്പം = യോനി
ശംഖ് പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകള്‍ ആവാമല്ലോ

അങ്ങനെയെങ്കില്‍ ഈ രാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായ സ്വപ്നം
ഇത് വായിക്കുന്നവര്‍ കണ്ടാല്‍ ഉത്തരവാദി ഞാനുമല്ല

കാതിലൂടെയാണ്‍ ഞാന്‍ ജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും

........
* ഗാര്‍ഗിയുടെ കവിതയില്‍ നിന്ന്
............................................................................................

തൊട്ടേ...
അനൂപ് ചന്ദ്രന്‍
....................................................................................
മുറുകെപ്പിടിച്ച
കൈയ്യയക്കുവാനിത്തിരി
ആയാസപ്പെട്ടു
അറിയില്ലായിരുന്നു
വിരലുകള്‍ പറഞ്ഞില്ലായിരുന്നു
നിലക്കാന്‍ പോകും മിടിപ്പുകളെക്കുറിച്ചപ്പോള്‍

ഇപ്പോള്‍
തണുത്തു നിവര്‍ന്ന കൈപ്പടം
ഊര്‍ന്നുപോയ സ്നേഹത്തെക്കുറിച്ച്
പറയുന്നതെനിക്കു കേള്‍ക്കാം
പറയാത്തവാക്കുകള്‍ വിരലുകളായ്
തൊടുന്നതറിയുന്നു ഞാന്‍

66 വായന:

ഏറുമാടം മാസിക said...

ഒറ്റ ദിവസം കൊണ്ട് അഞ്ച് കവികള്‍ അഞ്ച് ഇന്ദ്രിയങ്ങള്‍ പാക്ക് ചെയ്യുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

!!!!!
അഭിനന്ദനങ്ങള്‍!

Unknown said...

ആശംസകള്‍..ഒപ്പം അഭിനന്ദനങ്ങളും...

Sapna Anu B.George said...

Congrats to all, great poetry

Mini PS Nair said...

nannayirikkunnu...kaathil jeevikkunavarude lokamaanithu

gramasree said...

വരികള്‍ക്കിടയില്‍
ചില'വര'കളും കാണാം...

അഭിനന്ദനങ്ങള്‍

സജീവ് കടവനാട് said...

അഞ്ചിന്ദ്രിയങ്ങളും ഉഗ്രന്‍, കണ്ണും കാതും കാണാത്തവയേയും കേള്‍ക്കാത്തവയേയും കൂടി കൊതിപ്പിച്ചു.

ശ്രീകുമാര്‍ കരിയാട്‌ said...

IT IS A VERY GOOD EFFORT.

POETRY TRIES TO RUN OFF FROM THE OLD MOULDS AND EXPERIENCES.
MALAYALI EVERYWHERE BEARS HIS HUMOUR AND IRONY.

Unknown said...

The five poets and the co-ordinator Mr.Naseer deserve all praise. All the poems are brilliant--but those by Anvar and Kuzhur Wilson stand apart. I'm looking forward to the day when the blogosphere takes over Malayalam poetry, rendering the traditional ink-on-paper world, and opinionated editors, obsolete.

Ranjith chemmad / ചെമ്മാടൻ said...

പുകയുന്ന വായന!!

kichu / കിച്ചു said...

അഞ്ച് കവികള്‍ അഞ്ച് വായനകളും :)

ചന്ദ്രകാന്തം said...

അഞ്ചല്ല; എണ്ണിപ്പറയാനാവാത്ത ഇന്ദ്രിയാനുഭവങ്ങളില്‍ കുടിപാര്പ്പുകാരാവുന്നു ഈ കവിതകള്‍.

Mano Artist said...

i like the page layout and creations... Congratulations dear Nazeer...

Unknown said...

manoharamaaya kavithakal..!vry good..!

റ്റിജോ ഇല്ലിക്കല്‍ said...

aaraam indriyam kaattithannu,t.p

unni ji said...

ശംഖുപുഷ്പം ശകുന്തളയേ ഓർമ്മിപ്പിച്ചു വയലാറിന്‌; ഗാർഗ്ഗിയ്ക്കു മാതൃത്വത്തെ;വിത്സന് കാതിനേയും. കാതിൽ ജനിച്ച്,ജീവിച്ചു,മരിക്കണം വിൽസന്. ഗാർഗ്ഗി കണ്ടതു കണ്ടാൽ വിത്സന്റെ അഭിലാഷം നിറവേറും; പക്ഷെ, അതൊരു പഴഞ്ചൻ പരിപാടിയാണ്. പുതിയതു ആർദ്രസ്വപ്നവും.

ഫാസില്‍ said...

നല്ല കവിതകള്‍്.
നന്ദി.

പാവപ്പെട്ടവൻ said...

അഭിനന്ദനങ്ങള്‍!

നിഷാർ ആലാട്ട് said...

അഭിനന്ദനങ്ങള്‍!


:)

santhoshhrishikesh said...

വേറിട്ട ശ്രമം. സമയം നിയാമകമല്ലെങ്കിലും. അന്‍വര്‍ ശരിക്കും കസറി. ഗോപീകൃഷ്ണന്‍ പരന്നൊലിച്ചുവോ?

illias elambilakode || ഇരുട്ടിലെ പാട്ടുകാരന്‍ said...

നന്ദി
ഇനിയും പ്രതീക്ഷിക്കുന്നു

റോഷ്|RosH said...

പിന്നെ, മണങ്ങളില്ലാത്ത മാനത്ത്
മണങ്ങളെ പോലെ മറഞ്ഞു പറക്കും.
*******************
എന്റെ കണ്ണേ,
അന്ധതയും ഒരിന്ദ്രിയം,
ഇരുട്ടിന്റെ മതിലില്ലാത്ത കണ്ണ്.
**********************
ചെവിയിലാണ് രതിയെന്നും,
എല്ലാ ചെവികളും വേശ്യകളാണെന്നും
ആരോ 'ഭോഗിച്ചു'.
അതോ,
ജന്മാന്തരങ്ങള്‍ സ്വകാര്യം പറയുന്ന ചെവിയാണോ?
****************************

PPRamachandran said...

ഇന്ദ്രിയജാലം എന്നു പറയാം. പുത്തന്‍ അനുഭവം. വ്യത്യസ്തമായ ഒരു കൂട്ടുരചന. ആവര്‍ത്തിച്ചാല്‍ അപചയപ്പെട്ടേക്കുമെന്ന മുന്‍കരുതല്‍ നന്ന്. അഭിനന്ദനങ്ങള്‍! കവികള്‍ക്കും സംഘാടകനും.
നന്ദി,
പി പി രാമചന്ദ്രന്‍

old malayalam songs said...

ഈ പഞ്ചേന്ദ്രിയങ്ങള്‍ക്കു എന്റെ അഭിനന്ദനങ്ങള്‍.....

Vinodkumar Thallasseri said...

തന്നിലേക്ക്‌ തന്നെ നോക്കുന്ന കവിതകള്‍. ആ നോട്ടം തരുന്നത്‌ സുഖമുള്ള കാഴ്ചകളല്ല തന്നെ. പുതിയ ശ്രമം നന്നായിരിക്കുന്നു, നസീര്‍. അഭിനന്ദനങ്ങള്‍.

മനോഹര്‍ മാണിക്കത്ത് said...

ഒറ്റ ദിവസം കൊണ്ട് അഞ്ച് കവികള്‍
അനേകം ഇന്ദ്രിയങ്ങള്‍...

അണിയറയിലുള്ള നാസറിന്
അഭിനന്ദനങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അതെ, ഇന്ദ്രിയജാലം!

SAJAN S said...

അഭിനന്ദനങ്ങള്‍!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നസീര്‍ കടിക്കാടിന്റെ സഫലമായ മറ്റൊരു പരിശ്രമം കൂടി.
അഭിനന്ദനങ്ങള്‍..

SHYLAN said...

இது வெறும் சர்க்கச்சாணு,,
இது போலுள்ள உடாயிப்புகள்
ஆவர்திக்காதிரிக்குக..
ஹ..ஹஹா.. ஹஹஅஹா...

SHYLAN said...

പ്രധാനപ്പെട്ട പല
ഇന്ദ്രിയങ്ങളും
ഇനിയും ബാക്കി കിടക്കുകയും
ചെയ്യുന്നു...

joshi said...

valare nannayi....

Pramod.KM said...

നല്ല പുതുമ,സംരംഭത്തിന്.

Kaithamullu said...

ഇന്ദ്രിയയങ്ങളുടെ വ്യത്യസ്തത പോലെ കവിതകളും!
അന്‍വര്‍ അലി അടിച്ച് കേറിയപ്പോള്‍ ഗോളടിക്കുന്നത് അനില്‍. അത് തടുത്തത് നിര്‍ത്തുന്നത് വിത്സന്‍.

നസീര്‍, സഫലമായ ശ്രമം.
അഭിനന്ദനങ്ങള്‍!

സജീവ് കടവനാട് said...

കൈതമുള്ളിന്റെ കമന്റിനൊരു സലാം :)

ശൈലന്റെ കമന്റിന്റെ ട്രാന്‍സ്ലിറ്ററേഷന്‍
இது வெறும் சர்க்கச்சாணு,,
இது போலுள்ள உடாயிப்புகள்
ஆவர்திக்காதிரிக்குக..
ஹ..ஹஹா.. ஹஹஅஹா...

ഇതു വെറും സര്‍ക്കസ്സാണു,
ഇതു പോലുള്ള ഉടായിപ്പുകള്‍
ആവര്‍ത്തിക്കാതിരിക്കുക..
ഹ..ഹഹാ..ഹഹ‌ആഹാ

പുതുകവിത ബ്ലോഗിലെ ചില ഉടായിപ്പുകളെക്കുറിച്ചാണെങ്കില്‍ ഒരു സപ്പോര്‍ട്ട് തുറന്നു പറയുന്ന ഗുണ്ടാത്മകന്. പ്രസിദ്ധീകരിച്ച കവിതകള്‍ ഉടായിപ്പുകളില്‍ പെടുത്തിയെങ്കില്‍ ശൈലന്റെ നോട്ടത്തിന്റെ തകരാ‍റാണെന്നു കൂടി പറയാതെ വയ്യ.

Kuzhur Wilson said...

ശൈലന് അക്കാര്യം മലയാളത്തില്‍ പറയാമായിരുന്നു. കവിത ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും മാത്രമല്ല സര്‍ക്കസ് കൂടിയാണെന്ന് മനസ്സിലാക്കുന്ന , അനുഭവിക്കുന്ന ഒരു കവിയാണ് ശൈലന്‍ എന്നാണ് കരുതിയിരുന്നത് / അത് തെറ്റിയോ ?

സര്‍ക്കസ് അത്ര എളുപ്പമല്ല സര്‍ (കവിതയിലും)

ടെന്റിലാണ് ജീവിതമെങ്കിലും

സജീവ് കടവനാട് said...

തെറ്റിയിട്ടുണ്ടാകണം. അല്ല, ഉണ്ട്. ചില സംശയങ്ങള്‍ പലരിലുമുണ്ട്. വ്യക്തതക്കു വേണ്ടിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സൂക്ഷിച്ച് ‘പദ്യവ്യാധികള്‍’ വന്ന് കരണ്ടുതിന്നാതെയാണെങ്കില്‍ അത് ചില സങ്കല്‍പ്പങ്ങളെയൊക്കെ വ്യക്തമാക്കിയേനെ...

കുളക്കടക്കാലം said...

തളിര്‍‌വിരല്‍‌ സ്പര്‍‌ശം‌കൊണ്ട് പ്രിയ അനില്‍‌, താങ്കള്‍‌ മനോഹരമായ പൂക്കളുടെ ഒരു ഉദ്യാനം തീര്‍ക്കുന്നു.പൂമ്പാറ്റകള്‍ പാറിപ്പറക്കുന്നുണ്ട് ഈ പൂക്കള്‍ക്കുചുറ്റും‌.
അനൂപേ,
വേദനകൊണ്ട് പിടഞ്ഞ അവസാനനിമിഷങ്ങളെ സഹിക്കാനാകാതെ എന്നെ കെട്ടിപ്പിടിച്ചിരുന്നു മരിച്ചുപോയ എന്റെ അമ്മയെ വേര്‍പെടുത്തുമ്പോള്‍‌ ഞാനറിഞ്ഞിരുന്നു,തണുത്തുറഞ്ഞ വിരലുകളാല്‍‌ പറയാത്ത സ്നേഹം‌.

SHYLAN said...

സോറി വില്‍സാ..
കവിതകളെ കുറിച്ചല്ല സര്‍ക്കസ് എന്ന് പറഞ്ഞത്..
ഇങ്ങനെ വിഷയം കൊടുത്തു യുവജനോത്സവം സ്റ്റൈലില്‍
കവിത എഴുതിപ്പിക്കുന്ന ഉടായിപ്പിനെയാണ്‌ പറഞ്ഞത്...
അത് ബോറു തന്നെയാണ്..
പ്രതികള്‍ കടിക്കാടും കൂടാളിയും ആണ്..
അത് ഏത് ഭാഷയിലും ഞാന്‍ തുറന്നു പറയാം
തല്ലി തീരുമാനിക്കനമെങ്കില്‍
ബീമാനം കേറി വരാം..

നസീര്‍ കടിക്കാട്‌ said...

നാസര്‍ കൂടാളിയെ വെറുതെ വിട്ടേക്കുക.പ്രതി ഞാന്‍ മാത്രമാണ്.പ്രണയത്തെക്കുറിച്ച് നൂറ്റൊന്ന് തവണ കവിയെക്കൊണ്ട് ഇമ്പോസിഷന്‍ എഴുതിക്കുന്ന കവിതാസമൂഹത്തോട് ഞാന്‍ ചെയ്ത തെറ്റ് സ്വയം ഏറ്റെടുക്കുന്നു.ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാര്‍

Anonymous said...

പ്രധാനപ്പെട്ട പല
ഇന്ദ്രിയങ്ങളും
ഇനിയും ബാക്കി കിടക്കുകയും
ചെയ്യുന്നു...
ശൈലനോട് യോജിക്കുന്നു...
ബാകിയുള്ള പല ഇന്ദ്രിയങ്ങളും വിത്സണ്ടെ കവിതയിലുണ്ടല്ലോ..
ശൈലണ്ടെ ഭാഷയില്‍ പറഞാല്‍ ഇത്തരം ഉടായിപ്പുക്കളെ വായനക്കാരന്‍ തിരിച്ചറിയേന്ടിയിരിക്കുന്നു.വിഖ്യാത നിരൂപകന്‍ രാജു ഇരിങല്‍ ഈ ലക്കത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളെന്നും എഴുതിയില്ലെ...

എം.ആര്‍.വിബിന്‍ said...
This comment has been removed by the author.
സെറീന said...

പുതുമയുള്ള കാവ്യാനുഭവം.
കവിതകള്‍ ഓരോന്നും ഇന്ദ്രിയങ്ങള്‍
പോലെ താരതമ്യം വേണ്ടാതെ
അനുഭവത്തോട്‌ ചേര്‍ന്ന് നില്‍ക്കുന്നു
അഭിനന്ദനങ്ങള്‍!!

സെറീന said...
This comment has been removed by the author.
നന്ദന said...

ശൈലന്റെ 'സുതാര്യം ' എന്ന കവിത
എവിടെ/ എങ്ങനെ കിട്ടും

Anonymous said...

ella kavithakalum vaayichu.chila udaayippukal maathram ....wilsonte kavithakl enthuvaa athu..enhtoke ezhuthiyaalum kavbithayaavumo.adutha indriyathekurichezhuthaa vilsaa kolmayirkollunnu.

സുകന്യ said...

എന്റെ കണ്ണേ എന്റെ കണ്ണേ എന്നു ചേര്‍ത്ത് പിടിച്ച് ഉമ്മ വക്കുന്നു അനിലന്റെ കവിതയെ..:)

വാര്‍ത്താ വായനക്കാരാ ഏകപക്ഷീയമായിപ്പോയോ ചിന്തകള്‍ ?രസിച്ചു വായിച്ചു എങ്കിലും.

അന്‍വര്‍ ജി പ്രണാമം..( പുളിമരം നിന്നതീ വരള്‍ നദിക്കരയിലാണ്അതു വഴി പോകേണ്ട അച്ഛന്‍ വിളിച്ചേക്കും അമ്മ വിളക്കുമായി പിന്നാലേ വന്നേക്കും എന്ന് പണ്ടെന്നോ വായിച്ചൊരു കവിത ഇപ്പോഴും ഉണ്ട് നാവിന്‍ തുമ്പില്‍..)

ഓഫ്:

ശൈലന്‍,ഏതു വിഷയം കിട്ടിയാലും എഴുതി ഫലിപ്പിക്കുക എന്നതല്ലെ.മലയാളം കവിതകള്‍ക്ക് തമിഴില്‍( തമിഴാണോ എന്തോ അല്ലെങ്കില്‍ ക്ഷമിച്ചേക്കുക) കമെന്റ് ഇടുന്നതിനേക്കള്‍ പരിഹാസ്യമായി മറ്റെന്താണ് ഉള്ളത് :)

ഇട്ടിമാളു അഗ്നിമിത്ര said...

അനൂപ് ചന്ദ്രന്റെ കവിത കല്പറ്റയുടെ “ദുർ‌വാശ്ശി” യെ ഓർമ്മിപ്പിച്ചു

എം പി.ഹാഷിം said...

kavithakalum eshdamaayi
anvarkkayude prathyegichu

ദേവസേന said...

അഞ്ചു കവികള്‍ക്കും ആശംസകള്‍.

ഒറ്റ വായനയില്‍ എന്റെ കണ്ണേയെന്ന് വിളിച്ച് ഉമ്മവെയ്ക്കുന്നുണ്ട് അനിലന്‍

കൈപ്പടത്തിനുള്ളില്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്ന വാക്കുകളും സ്നേഹവും.
ഒരു തൊടലില്‍ കൂടി എന്തെല്ലാം പറഞ്ഞു തന്നിരിക്കുന്നു അനൂപ്.

മുലയെന്നും യോനിയെന്നും കേട്ടാല്‍ ഞെട്ടിത്തരിച്ചുപോകുന്നവരുടെ ചെവിക്കു പിടിച്ചിരിക്കുന്നു വിത്സന്‍. നിന്റെ ജനനം ചെവിയില്‍കൂടിത്തന്നെ കര്‍ണ്ണാ. കുന്തീദേവിയുടെ കടിഞ്ഞൂല്‍ക്കനിക്ക്, കാവ്യാത്മകതയുടെ കുണ്ഡലങ്ങള്‍ നിനക്കു സ്വന്തം.

നസീറിനും, നാസറിനും (പ്രയത്നത്തിനു) പ്രത്യേക ആശംസകള്‍

പ്രസവ സേന said...

നസീറു പ്രസവിച്ചെന്നോ?
ഈ ദേവച്ചേച്ചി എന്തൊക്കെ പറഞ്ഞു വെക്കുന്നു???

പ്രസവ സേന said...

നസീറു പ്രസവിച്ചെന്നോ?
ഈ ദേവച്ചേച്ചി എന്തൊക്കെ പറഞ്ഞു വെക്കുന്നു???

SHYLAN said...

ഇനി പരിഹാസ്യരാവാം എന്ന മോഹവും വച്ചു
ആരും സിംഹത്തിന്റെ മടയില്‍ ചെന്ന് പെടെണ്ടാ..
അതിന്റെ കുത്തകാവകാശന്‍ ഈയുള്ളവനാകുന്നു...





സന്തോഷമായി സുകന്യ മാഡം,,,,

എം.ആര്‍.വിബിന്‍ said...

പുതിയ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് തന്നെ ...പക്ഷെ ശൈലന്‍ പറഞ്ഞതിനോട് യോജിക്കാതെ വയ്യ..വിഷയം കൊടുത്ത്‌ എഴുതിച്ചു കവിയുടെ ഭാവനയെയും അനുഭവത്തെയും ഒരു ഇന്ദ്രിയത്തില്‍ മാത്രമായി തളച്ചിടെണ്ടായിരുന്നു ..അതിന്റെ പോരായ്മ കവിതകളില്‍ കാണുകയും ചെയ്തു ...കവിതയില്‍ എന്നും ഉണ്ടായിട്ടുള്ളത് പോലെ വേറിട്ട ചില ശ്രമങ്ങള്‍ എന്നതല്ലാതെ കവിതകള്‍ക്ക് ഉയര്ച്ചയില്ലാതെ പോയത് പോലെ തോന്നി ...

കവിതയില്‍ മണത്തെ 'തൊട്ടു' നോക്കാന്‍ കഴിയേണ്ടതല്ലേ ?
കാഴ്ചയെ 'രുചിച്ചു' നോക്കാന്‍ കഴിയേണ്ടതല്ലേ ..?
അത്തരത്തില്‍ ഒരു അനുഭവം വരികളില്‍ കൊണ്ടു വരാന്‍കഴിവുള്ള ഈ കവികള്‍ക്ക് ,ഇങ്ങനെ ഒരു ഇന്ദ്രിയത്തെ കുറിച്ച് മാത്രം എഴുതേണ്ടി വന്നപ്പോള്‍ ഒരു ലക്ഷ്മണ രേഖ ഉണ്ടായിടില്ലേ എന്ന് സംശയം...കുഴൂര്‍ കുറച്ചു കൂടി ആ ലക്ഷ്മണ രേഖ ഭേദിച്ചു എന്ന് തോന്നി ....
പുതിയ ശ്രമങ്ങള്‍ക്ക് പുതുകവിത ഇനിയും വേദിയാകട്ടെ...നല്ല ചര്‍ച്ചകള്‍കും അത് വഴി നല്ല കാവ്യാനുഭവങ്ങള്‍ക്കും .....

എസ്‌.കലേഷ്‌ said...

വിഷയം കൊടുത്ത് എഴുതിച്ചതില്‍ തെറ്റുകാണുന്നില്ല.
എന്നാല്‍ എന്റെ പരിമിതമായ സംവേദനക്ഷമതയില്‍ അതില്‍ കവിത ഒന്നും കാണാനായില്ല. ഇന്ദ്രിയങ്ങളുടെ തളങ്ങളില്‍ കവിതയേ ഒതുക്കണോ എന്ന് എഴുതുന്ന കവി തീരുമാനിക്കട്ടെ. വായനയില്‍ ഒരു ഫീലും ഉണ്ടാക്കാനാകാത്ത കുറെ കവിതകള്‍. മണം എന്ന കവിത മാത്രമാണ് കുറച്ചെങ്കിലും ഭേദമെന്ന് തോന്നിയത്. പലഭാഷകളില്‍ വായ് ഗോപീകൃഷ്ണന്‍മാഷിന്റെ തന്നെ മുന്‍ കവിതകളുടെ ആവര്‍ത്തനമായി തോന്നി. കുഴൂരിന്റെ കവിത ഗാര്‍ഗിയുടെ പിന്നാലെ പോയി. ഏറ്റവും കൂടുതല്‍ മടുപ്പിച്ചത് ഈ കവിതയാണ്. എല്ലാ കവികളുടെയും മനോഹരമായ ഫോട്ടോ ഒരുമിച്ച് കാണാനായതില്‍ സന്തോഷം. ഇവരുടെ ഫോട്ടോയുടെ പ്രസരിപ്പ് ഈ കവിതകള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് തീവ്രമായി ആഗ്രഹിക്കുന്നു...

Anonymous said...

ശൈലാ...
ബുലോകത്ത് വന്ന് ആണും പെണ്ണും കെട്ട ഇവറ്റകളോട് മറുപടി പറയുന്നതില്‍ വല്ലാത്ത സങ്കടം തോന്നി.പെണ്‍ പേരില്‍ എഴുതുന്ന മിക്കവാരും ആണ്‍ ഹിജഡകളാണത്രേ...മൂന്‍പ് നമ്മുടെ ഹരികുമാര്‍ ചേട്ടനെ ബുലോകത്ത് നിന്നു കല്ലെറിഞ്ഞ് ഓടിച്ചത് ഇവറ്റകളാണത്രെ...അതു കൊണ്ട് മേലിലെങിലും ഇത്തരം കുഷ്മാന്‍ഡന്മാരോട് സംസാരിക്കുന്നത് നിര്‍ത്തുക.ആരോഗ്യപരമായ ചര്‍ച്ച്കള്‍ ബുലോഗത്തു നടക്കാറില്ല.അത് കമന്റുകള്‍ കണ്ടാല്‍ മനസ്സിലാവും.എല്ലാവരും പരസ്പരം നക്കികൊടുക്കാറാണ് പതിവ്.ബുലോഗത്ത് കവിതയുടെ വിപ്ലവം ഒന്നു നടകാന്‍ പോവുകയൊന്ന് സ്വപ്നവും കാണെണ്ടാ...ആയതിനാല്‍ നല്ല നാല് കവിതകളുമെഴുതി ഏതെങിലും പ്ത്രാധിപന്മാര്‍ക്ക് അയച്ച് കൊടുക്ക്.ഇവിടെത്തെ ചര്‍ച്ചകള്‍ നാഷണല്‍ വേസ്റ്റ് ആണ്...ജാഗ്രതൈ...

Anonymous said...

നസീറും,നാസറും,വേലിയില്‍ കിടന്ന പാമ്പിനെ തലയില്‍ വെച്ചതു പോലായി....

kattilanji said...

ശൈലന്റെ കവിതകളും കമന്റുകളും വരുമ്പോള്‍ പുതുകവിത യിലെ ചര്‍ച്ചകള്‍ എപ്പോഴും ചൂട് പിടിക്കുന്നുണ്ട്.. അദ്ദേഹം സ്വന്തമായി ബ്ലോഗ്‌ തുടങ്ങതത് എന്താണാവോ? പുതുകവിതയില്‍ മുന്‍പ് വന്ന ശൈലന്റെ " സുതാര്യം" എന്നാ കവിത ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉദ്ടരിചിട്ടുണ്ട്. ഇപ്പോള്‍ നോക്കുമ്പോള്‍ പുതുകവിതയില്‍ ആ കവിത കാണുന്നില്ല . പഴയ പോസ്റ്റുകള്‍ കാണാനുള്ള സംവിധാനം ഉണ്ടാക്കണം.

ഏറുമാടം മാസിക said...

പഴയ രചനകള്‍ അടുത്ത ലക്കം മുതല്‍ പുതുകവിതയില്‍ കണിക്കാം.

Panikkoorkka said...

പാക്കേജ് ഏജ് ആണല്ലോ എവിടെയും. പിന്നെ കവിതയില് മാത്രം അതുണ്ടാവാണ്ടിരിക്കേണ്ട. ഏതായാലും ഗാറ്ഗിയുടെ കവിതയും വാറ്ത്തയാക്കി.. അല്ലേ?

naakila said...

എന്തൊക്കെയായാലും
കവി/കവിതകളെ ഒരുമിപ്പിച്ച ഈ ശ്രമം അഭിനന്ദനീയം
ശൈലമഹാകവേ ... അങ്ങയുടെ മറുപടികളും

കാപ്പിലാന്‍ said...

പുതുകവിതക്കൊരു ചിന്ന സമ്മാനം .
http://kaappilan.blogspot.com/2010/02/blog-post_02.html

മൂത്ത കൊരണ്ടി said...

ടോ കൊരണ്ടിക്കോപ്പിലാനെ തനിക്കായിരുന്നല്ലേ ഇത്ര മുട്ട്,ഇത്ര നാളിരുന്ന് മുക്കിയിട്ട് ഇത്തിരി അപ്പി വന്നു പോലും!അതു കാണിക്കാനാണു ലിങ്കിട്ടിരിക്കുന്നത്. അതു കോരി അങ്ങേരുടെ തൊള്ളയിലൊഴി പുതു കവിതേ.

എളേ കൊരണ്ടി said...

പോടാ പട്ടിപ്പുണ്ടക്കൊരണ്ടി..
നിന്റമ്മേട തൊള്ളേലോട്ടു ഒഴിച്ചുകൊട്‌..

ശ്രീജിത്ത് അരിയല്ലൂര്‍ said...

pora makkale...pora...!!!

veliyan said...

തുങ്ങമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതകകിങ്ങിണി
സൌഗന്ധിക സ്വര്‍ണമായ് തീരും മുന്‍പേ....
എല്ലാ ഇന്ദ്രിയോം ഒന്നിച്ച്ചെടുത്തോ....

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ - പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
  • വ്യാജസ്ഥാൻ - ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ് അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP