വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, November 24, 2009
നസീര്‍ കടിക്കാട്
വീട്ടില്‍ വെച്ച്
കൈയൊന്നു വഴുതി.
കുടിക്കാനെടുത്ത വെള്ളവും
ഗ്ലാസ്സും
ഒന്നിച്ചുടഞ്ഞു.
നാട്ടില്‍ വെച്ച്
പഴുത്തതു നോക്കി ഉന്നംപിടിച്ചു.
ജനല്‍കണ്ണാടിയും
മഴയും
തുള്ളിത്തുള്ളി നിലംപതിച്ചു.
നഗരത്തില്‍ വെച്ച്
പ്രകടനത്തില്‍ പെട്ടു.
ബസ്സുകളുടെ ചില്ലും
ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കണ്ണാടിയും
തവിടുപൊടിയായി.
വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത്തെ
ആരാധനയായി.
കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?
Subscribe to:
Post Comments (Atom)
14 വായന:
കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?
പുത്തന്‍പ്രമേയം!വൈവിധ്യം കൊള്ളാം.
ഈ ചൂട് ഒരിക്കലും,കൈ...വിട്ടുപോവല്ലേ!
aha!
കൈവിട്ട്,
കാല്‍ വിട്ട്,
കവിത മാത്രം മുറെക്കെ പിടിച്ച്
നാം നടക്കുന്ന വഴികള്‍ക്ക് കൂട്ട്
കൈവിട്ട് പോകാതിരിക്കുവാന്‍
ഇന്നൊരു നേര്‍ച്ചയുണ്ട്.
എന്റെ കാലത്തെ കവീ കവീ കവീ
കലക്കിയീ,
പറയാതെ പറച്ചിൽ..
നിന്റെ ചിലകവിതകളിലേയ്ക്ക് ഉന്നം വയ്ക്കാന്‍ വാക്കുകള്‍ കിട്ടാറില്ല.
ഇടങ്കയ്യന്മാരുടെ വലതുകയ്യല്ലേ ഇടതുകൈ?
നിറഞ്ഞു,
ഇന്നിനി മറ്റൊരു വായന വേണ്ട.
kollaam...parayathe parajathentho..
വഴിപോക്കന്റെ കമന്റിനു താഴെ എന്റെയൊരു ഒപ്പ്!
കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?
nannaayi !
MP.HASHIM
"വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത്തെ
ആരാധനയായി."
അത്ര ആരാധന വേണ്ട.
വീട്ടിലെ രണ്ട് ഇടംകൈയ്യന്മാര്‍ പരസ്പരം പൊരുതുമ്പോള്‍ തികച്ചും അപ്രതീക്ഷമായ രീതികളിലാണ് അങ്കം അരങ്ങേറുന്നത്. ഏറുകളുടെ അപാര ഉന്നം
സര്‍വ്വം തകര്‍ത്തു തരിപ്പണമാക്കും. ഒക്കെയായാലും കണ്ടുനില്‍ക്കാനൊരു കൌതുകവും, ശേലുമൊക്കെയുണ്ട്.
പുതുകവിതയില്‍ മുന്‍പു വന്ന കവിതകളുടെ ഉടമസ്ഥരുടെയൊക്കെ പടങ്ങള്‍ ആഘോഷമാക്കിയിട്ട് സ്വയം ഇത്രയും ചെറുതായതെന്താണെന്ന് ഒട്ടും പിടി കിട്ടുന്നില്ല.
കവിത എവിടെയും ഉടഞ്ഞില്ല, നിലം പതിച്ചില്ല, പൊടിയായില്ല.
ആശംസകള്‍.
iam also a left hander...
allangilum kavikal parayunnathu
thanneykkurichu thanney alley?
asmo.
Post a Comment