Tuesday, November 24, 2009

നസീര്‍ കടിക്കാട്
വീട്ടില്‍ വെച്ച്
കൈയൊന്നു വഴുതി.
കുടിക്കാനെടുത്ത വെള്ളവും
ഗ്ലാസ്സും
ഒന്നിച്ചുടഞ്ഞു.

നാട്ടില്‍ വെച്ച്
പഴുത്തതു നോക്കി ഉന്നം‌പിടിച്ചു.
ജനല്‍‌കണ്ണാടിയും
മഴയും
തുള്ളിത്തുള്ളി നിലം‌പതിച്ചു.

നഗരത്തില്‍ വെച്ച്
പ്രകടനത്തില്‍ പെട്ടു.
ബസ്സുകളുടെ ചില്ലും
ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കണ്ണാടിയും
തവിടുപൊടിയായി.

വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത്തെ
ആരാധനയായി.

കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?

14 വായന:

പുതു കവിത said...

കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?

ഒരു നുറുങ്ങ് said...

പുത്തന്‍പ്രമേയം!വൈവിധ്യം കൊള്ളാം.
ഈ ചൂട് ഒരിക്കലും,കൈ...വിട്ടുപോവല്ലേ!

Melethil said...

aha!

കുഴൂര്‍ വില്‍‌സണ്‍ said...

കൈവിട്ട്,
കാല്‍ വിട്ട്,
കവിത മാത്രം മുറെക്കെ പിടിച്ച്
നാം നടക്കുന്ന വഴികള്‍ക്ക് കൂട്ട്

കൈവിട്ട് പോകാതിരിക്കുവാന്‍
ഇന്നൊരു നേര്‍ച്ചയുണ്ട്.

എന്റെ കാലത്തെ കവീ കവീ കവീ

കെ ജി സൂരജ് said...

കലക്കിയീ,
പറയാതെ പറച്ചിൽ..

അനിലന്‍ said...

നിന്റെ ചിലകവിതകളിലേയ്ക്ക് ഉന്നം വയ്ക്കാന്‍ വാക്കുകള്‍ കിട്ടാറില്ല.

ഇടങ്കയ്യന്മാരുടെ വലതുകയ്യല്ലേ ഇടതുകൈ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നിറഞ്ഞു,
ഇന്നിനി മറ്റൊരു വായന വേണ്ട.

lekshmi said...

kollaam...parayathe parajathentho..

ഭായി said...

വഴിപോക്കന്റെ കമന്റിനു താഴെ എന്റെയൊരു ഒപ്പ്!

ഭായി said...
This comment has been removed by the author.
Anonymous said...

കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?

nannaayi !
MP.HASHIM

ദേവസേന said...

"വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത്തെ
ആരാധനയായി."

അത്ര ആരാധന വേണ്ട.

വീട്ടിലെ രണ്ട് ഇടംകൈയ്യന്മാര്‍ പരസ്പരം പൊരുതുമ്പോള്‍ തികച്ചും അപ്രതീക്ഷമായ രീതികളിലാണ് അങ്കം അരങ്ങേറുന്നത്. ഏറുകളുടെ അപാര ഉന്നം
സര്‍വ്വം തകര്‍ത്തു തരിപ്പണമാക്കും. ഒക്കെയായാലും കണ്ടുനില്‍ക്കാനൊരു കൌതുകവും, ശേലുമൊക്കെയുണ്ട്.

പുതുകവിതയില്‍ മുന്‍പു വന്ന കവിതകളുടെ ഉടമസ്ഥരുടെയൊക്കെ പടങ്ങള്‍ ആഘോഷമാക്കിയിട്ട് സ്വയം ഇത്രയും ചെറുതായതെന്താണെന്ന് ഒട്ടും പിടി കിട്ടുന്നില്ല.

കവിത എവിടെയും ഉടഞ്ഞില്ല, നിലം പതിച്ചില്ല, പൊടിയായില്ല.

ആശംസകള്‍.

Unni Sreedalam said...

iam also a left hander...

asmo said...

allangilum kavikal parayunnathu
thanneykkurichu thanney alley?
asmo.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP