വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Saturday, November 21, 2009
ബിനു എം പള്ളിപ്പാട്
പഠിച്ച സ്കൂളില്‍
ഞങ്ങള്‍
താമസിച്ചിട്ടുണ്ട്
ചിലപ്പോഴൊക്കെ
അറിവ്
ഒരഭയമാവുന്നതപോലെ.
പഠിച്ച സ്കൂളില്‍
രാത്രിയാവുമ്പോള്‍
ഏതോ ക്ലാസ്സില്‍ നിന്ന്
സന്ധ്യാ നാമം വന്ന്
നരകിച്ചിട്ടുണ്ട്.
കലത്തിനുള്ളിലെ
നനഞ്ഞ പുസ്തകം
ഇരുട്ടിലിരിക്കുമ്പോള്‍
ഇടിമുഴങ്ങി
വിളക്കിനേ കാറ്റ്
വിരട്ടുമ്പോള്‍
തിളങ്ങും കൊള്ളിയാന്‍
വെട്ടത്തില്‍
ഞങ്ങള്‍ക്കൊരു
കുടുംബ പോട്ടോയുണ്ട്.
പഴങ്കഥകൊണ്ട്
പുതച്ച അപ്പൂപ്പന്
മിടുക്കന്മ്മാരുടെ
ബെഞ്ചിലിരുന്ന്
പകലളക്കുമ്പോള്‍
പാടത്തെ വീട്
തലകുനിഞ്ഞ
ഒരു കഴുത.
കൂടെ പഠിച്ച ഉണ്ണികള്‍
നടന്നു പോവുമ്പോള്‍
വരാന്തയില്‍ നിന്ന്
മാഞ്ഞ് പോയിയിട്ടുണ്ട്.
ഉപ്പുമാവമ്മ
വിയര്‍ത്ത് പുരയ്ക്കുള്ളില്‍
അഛന്മാരിരുന്ന്
റാണിയെ വെട്ടുമ്പോള്‍
റേഷന്‍ കഞ്ഞിയിലേക്ക്
ഓമക്കയും ചക്കയും ചേര്‍ത്ത
ചളിച്ച കറി വന്ന് വീഴും.
പഠിച്ച സ്ക്കൂളിണ്ടെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്ക്കും
വെള്ളത്തിലും
ഒരു സ്കൂള്‍.
Subscribe to:
Post Comments (Atom)
6 വായന:
പഠിച്ച സ്ക്കൂളിണ്ടെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്ക്കും
വെള്ളത്തിലും
ഒരു സ്കൂള്‍.
Ishtaayi!
ഇനി പഠിച്ച കോളേജിന്റെ
കവിതകൂടി പോരട്ടെ..
ഒക്കെ നന്നായി.
ജനാലയിലിരുന്ന് തൂറിയതു മാത്രം മനസ്സിലായില്ല...
മലയാളകവിതയ്ക്ക് സ്കൂളില്‍ നിന്ന് മോചനമില്ലേ...?
കൊള്ളാം , ലളിതമായ ഈ പ്രയോഗങ്ങള്‍ ...
Post a Comment