ഗ്രാഫിറ്റി
ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില് കണ്ട്മുട്ടി
ഒരേ കുലത്തില്‍പ്പെട്ടവരായിട്ടും
കണ്ടു-മുട്ടിയെന്നല്ലാതെ പരസ്പ്പരം
കണ്ട ഭാവമേ നടിച്ചില്ല
വേദനിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ആകാശത്തിലായിരുന്നു
പക്ഷികള്‍ അദ്ദേഹത്തെ
പരിഹസിച്ച് ചിരിക്കുന്നു
മേഘങ്ങളോ
ഞങ്ങളില്ല നിങ്ങളുടെ കൂടെ
എന്നും പറഞ്ഞ്
നിന്ന നില്‍പ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു
ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ഭൂമിയിലായിരുന്നു
മണ്ണിലെ ചെടികള്‍
അദ്ദേഹത്തെ നോക്കി ചിരിക്കുന്നു
പട്ടികളും പൂച്ചകളും കുതിരകളും
ആളുടെ കൂടെ നടക്കാന്‍
മത്സരിക്കുന്നുണ്ടായിരുന്നു
വേദനിക്കുന്നവരുടെ ദൈവം
ആഹ്ലാദിക്കുന്നവരുടെ ദൈവത്തോട് പറഞ്ഞു
സഹോദരാ
എന്നെങ്കിലുമൊരിക്കല്
ഭൂമിയിലോ , ആകാശത്തിലോ
തീവണ്ടിയുടെ ബാത്ത് റൂമിലോ
പിച്ചക്കാരുടെ ബാറിന്റെ ഷെയര് മൂലയിലോ
ഷാര്ജയിലെ ഏതെങ്കിലും ഒരു ഹട്ടയിലോ
ലേബര് ക്യാമ്പിന്റെ അടുക്കളയിലോ
വാടക കൊടുക്കാത്ത വീടിന്റെ മുറിയിലോ
കോടതിയിലോ
മരക്കൊമ്പിന്റെ ബലമുള്ള കൊമ്പിലോ
പണയപ്പണ്ടപ്പീടികയിലോ
കുഞ്ഞുങ്ങള് വണ്ടിയിടിച്ച് മരിക്കുന്ന
നടുറോട്ടിലോ
മന്ത്രവാദപ്പുരയിലോ
എവിടെ വച്ചെങ്കിലും
എന്റെയാളുകള് നിന്നെ കാണും
നീ അവരോട് എന്ത് പറയും
ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള
ഒരു കീഴ്ശ്വാസത്തില്
പ്രപഞ്ചത്തിന് ശ്വാസം മുട്ടി
പുതുക്കെഴുത്ത്
ഹസന്‍
----
ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില് കണ്ട്മുട്ടി
ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിനെ നോക്കി
ചെടികള്‍ ചിരിക്കുന്നു
കുട്ടികള്‍ പാടുന്നു
പട്ടികളും പൂച്ചകളും കുതിരകളും
കൂടെ നടക്കാന്‍
മത്സരിക്കുന്നു
വേദനിക്കുന്നവരുടെ ദൈവത്തിന്റെ കൂടെ
പാര്‍ക്കിലെ വഴി നിരങ്ങി.
ആഹ്ലാദിക്കുന്നവരുടെ ദൈവത്തോട്
വേദനിക്കുന്നവരുടെ ദൈവം
സഹോദരാ
എന്നെങ്കിലുമൊരിക്കല്
ഭൂമിയിലോ , ആകാശത്തിലോ
തീവണ്ടിയുടെ ബാത്ത് റൂമിലോ
പിച്ചക്കാരുടെ ബാറിന്റെ ഷെയര് മൂലയിലോ
ഷാര്ജയിലെ ഏതെങ്കിലും ഒരു ഹട്ടയിലോ
ലേബര് ക്യാമ്പിന്റെ അടുക്കളയിലോ
വാടക കൊടുക്കാത്ത വീടിന്റെ മുറിയിലോ
കോടതിയിലോ
മരക്കൊമ്പിന്റെ ബലമുള്ള കൊമ്പിലോ
പണയപ്പണ്ടപ്പീടികയിലോ
കുഞ്ഞുങ്ങള് വണ്ടിയിടിച്ച് മരിക്കുന്ന
നടുറോട്ടിലോ
മന്ത്രവാദപ്പുരയിലോ
എവിടെ വച്ചെങ്കിലും
എന്റെയാളുകള് നിന്നെ
കണ്ടോളും
എന്ന്
നൂറ്റാണ്ടുകളുടെ നിശ്ശബ്ദത മുറിച്ചപ്പോള്‍
പാര്‍ക്ക് നിശ്ചലമായി.
പേടിച്ചിട്ടായിരിക്കും
ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള
ഒരു കീഴ്ശ്വാസത്തില്
പ്രപഞ്ചത്തിന് ശ്വാസം മുട്ടി.
തിരുത്തെഴുത്ത്
അബ്ദുള്‍ സലാം
ശ്വാസം മുട്ടിയ പ്രപഞ്ചം ഒന്നു പിടച്ചു
ആ പിടച്ചലില്‍
വേദനിക്കുന്നവരുടെ ദൈവത്തിന്റെ
കാഴ്ച തകര്‍ന്നു പോയ്
അന്ധനായ ദൈവത്തെ
ആഹ്ലാദിക്കുന്നവരുടെ ദൈവം
ഇരുട്ടിന്റെ കൂടെ ഭൂമിയിലേക്ക്
നാട് കടത്തുന്നു
അങ്ങ്നെ എനിക്കും
നിനക്കും ഓരോ ദൈവമാവുന്നു.
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
46 വായന:
ഇതെന്താ കുഴൂരേ മൂത്രമൊഴിക്കുവാണോ ???
അൽഭുതം തന്നെ.
ithenthokeyaan. kaitha manassilayi. pinne hilar athe sangathiyil enthokeyo.... avo..../////
വില്‍സാ , എന്താണ് നെറ്റിയില്‍ ഒരു കറുത്ത മറുക് . കവിതയുടെ വക്ക് കൊണ്ട് മുറിഞ്ഞതാണോ ?
വത്സന്‍, മൂത്രം ഒഴിക്കുന്നത് മാത്രമേ കണ്ടുള്ളൂ അല്ലേ ? ബാലചന്ദ്രന്‍ മാഷിനെ അത്ഭുതപ്പെടുത്തിയത് എന്താണെന്ന് മനസ്സിലായില്ല . കാപ്പിലാന്‍ നിങ്ങള്‍ ആ മുറിവ് കണ്ടല്ലോ. നന്ദി.
വിസ്കി ഒഴിച്ചുകൊണ്ടു തന്നെ
ദൈവത്തെ അന്നു ഞങ്ങൾ കണ്ടു.
ഞാനിതുവരെ വിചാരിച്ചിരുന്നത് ഇരട്ടമുഖമുള്ള ഒറ്റ സംഭവമാണു ദൈവമെന്നായിരുന്നു. ഒരു മുഖത്തു ചിരിയും മറുമുഖത്തു കരച്ചിലും. രണ്ടു പേരുണ്ടല്ലേ! നീയെന്നാണ് കണ്ടത്?
ഒന്നിലധികം ശില്പികള്‍ ഒരു ശില്പത്തില്‍ കൊത്തിയാല്‍ കൊത്തുപാടുകള്‍ വേര്‍തിരിച്ചറിയാനാകുമോ? ഹസ്സന്റേയും സലാമിന്റേയും പണികള്‍ ചേര്‍ത്തുവായിക്കാന്‍ നല്ല രസം!
തീര്‍ച്ചയായും കവിതയുടെ ഈ പേജ് കൂട്ടുകാരുടേത് കൂടിയാണ്. കൂട്ടില്ലാതെ എനിക്ക് എന്ത് കവിത.
6 മാസത്തിന് ശേഷം എഴുതിയപ്പോള്‍ നന്നായില്ല എന്ന് തോന്നി. അത് ഹസന് കൊടുത്തു. അവനും ഈ ദൈവത്തിന്റെ ആളാ. അവന്‍ തിരുത്തി. പേരുമിട്ടു. അപ്പോള്‍ തോന്നിയതാ. പിന്നെ പകല്‍കിനാവിന്റെ പടം. അതില്‍ കവിത തോന്നി. നസീറിന്റെ ലേ-ഔട്ടിലും.(ഈ കൂട്ട് അത്ഭുതവും സാധ്യതയുമാണെന്ന് ചുള്ളിക്കാട് മാഷ് പറഞ്ഞു)
എല്ലാവര്‍ക്കും നിറയെ കവിതയുണ്ടാകട്ടെ
Read read read and more reading........good one Wilson
കുഴൂര്‍ കലക്കി. വാക്കിന്റെ കരുത്ത് അടുത്തറിയുന്നതില്‍ സന്തോഷം. നന്ദി.
pl. visit. http:\\kuppaayam.blospot.com
or chandrika daily -weekend
വാണിമേല്‍ മാഷിന്റെ കവിതാ നിരീക്ഷണം നിരന്തരം വായിക്കുന്നു. ഇവിടെ വന്നല്ലോ. സന്തോഷമായി
ഞങ്ങളെയൊക്കെ ഓര്‍ക്കാന്‍ നിമിത്തമായതില്‍ അതിയായ നന്ദി... സന്തോഷം. താങ്കളുടെ ഒരു ഫോട്ടോ എന്റെ ഇ-മെയിലില്‍ തരിക. നവംബര്‍ ആദ്യത്തെ നിബ്ബില്‍ ഉണ്ടാകും. അടുത്ത ആഴ്‌ച കഥകളാവും നിബ്ബിലൂടെ വായിക്കുക.
ഫോണ്‍: 9447336273
എന്തായാലും ഒരു പുതുമയുടെ മണം..........................
ഈ ഹസ്സനല്ലേ ‘ഹ’ എന്ന ബ്ലോഗ്ഗര്‍ ? കക്ഷി ബ്ലോഗും ഡിലീറ്റി നേപ്പാളില്‍ പോയെന്നാണല്ലോ കേട്ടത്? പിന്നെ എപ്പോള്‍ ദൈവങ്ങളെ കൂട്ടി തൊടുവിക്കാന്‍ കൂടെ കൂടി?
കവിതയും തിരുത്തും കൂടി വായിക്കുമ്പോല്‍ ആകെ കൂടി പ്രാന്ത് പിടിക്കുന്നു. ഒരു വരി എത്രയ്ക്കാ ആശയങ്ങളെ മാറ്റി മറിക്കണത് ദൈവങ്ങളേ !
"ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള
ഒരു കീഴ്ശ്വാസത്തില്
പ്രപഞ്ചത്തിന് ശ്വാസം മുട്ടി"
കലക്കി...
Let one's voice sound as music to another's ear..
താങ്കളുടെ കവിതകള്‍ മനോഹരമായി മനസ്സില്‍ കോറിയിട്ടു.
കൌബോയ് കോലത്തില്‍ പൈക്കളുടെ കൂട്ടത്തില്‍ തല കുനിച്ച് നില്‍ക്കുന്ന നില്‍പ്പ് ചിരിയുളവാക്കുന്നൂ.
randu daivangale randu nethakkalayi vayichu nokki.appozhum sari.
nannayi wilsa.
അപ്പൊ വേദനിക്കുന്നവരുടെ ദൈവമാണല്ലേ നല്ലത്!ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള ഒരു കീഴ്ശ്വാസത്തില് പ്രപഞ്ചത്തിന് ശ്വാസം മുട്ടിയാല്‍ എന്തായിരിക്കും അവസ്ഥ!പിന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അല്‍ഭുതപ്പെടുത്തിയത് ദൈവത്തിന്റെ കാര്യങ്ങളായിരിക്കാനാണ് സാധ്യത!
ഒരു കവിതയിൽ മറ്റുള്ളവരെയും ഇടപെടാൻ അനുവദിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ഇതൊരു പരീക്ഷണവും സാദ്ധ്യതയുമാണെന്നു തോന്നുന്നു.ക്രിയാത്മകതയെ ഉണർത്താൻ ഇത്തരം പരീക്ഷണങ്ങൾ സഹായിച്ചെന്നുവരും. ആശംസകൾ.
ആനന്ദ ദൈവവും..സംകട ദൈവവും ..
കുട്ടീം കോലുംകളിച്ചു.
സങ്കടന്‍.. ഭാരതത്തിന്റെ കപ്പിത്താനായി.. .
ആനന്ദന്‍..ഒസ്ട്രലിയായുടെയും
ആനന്ദ ലബ്ടിക്കിനിയെന്തു വേണം
നമുക്ക് 20 ,20 കളി കാണാം
ഹസ്സന്‍റേയും സലാമിന്‍റേയും കൂട്ടെഴുത്തിലെ
കൃത്രിമത്വം ആരും പറയാത്തതിലാ എനിക്ക് അല്‍ഭുതം. സലാം ഒറ്റെക്കെഴുതുന്നതും ഹസ്സന്‍ ഒറ്റക്കെഴുതും വായിച്ച് കൂറാറുള്ള അല്‍ഭുതവും ഇവിടെ വെക്കുന്നു.
കളി കവിതക്കു പുറത്തായോ ഇപ്പോള്‍?
ഇങ്ങനെയുമുണ്ടോ ഒരു സ്നേഹം???
:)
കവിതയോട് സൌമ്യവും തീക്ഷ്ണവുമായി സംവദിച്ച എല്ലാവര്‍ക്കും നന്ദി.ഇവിടെയാണു ബ്ലോഗിന്റെ ജനാധിപത്യം സാധ്യമാവുന്നത്.
കണ്ണ് തുറക്കുന്ന കരയാനറിയുന്ന ദൈവങ്ങള്‍
കവിത
ഇഷ്ടപ്പെട്ടു
പ്രിയ വെള്ളെഴുത്തേ അത് ഹ തന്നെ. എന്‍.എസ് .മാധവന്‍ ഇഷ്ടകവി എന്ന് പറഞ്ഞ ഹസ്സന്‍ തന്നെ. അവനിപ്പോള്‍ ഒളിവിലാണ്. തിരികെ വരും.
ജുപപ്പാ , ആ നിലപ്പ് കൊണ്ട് നിങ്ങളെ ചിരിപ്പിക്കാന്‍ പറ്റിയല്ലോ. പലരും ചിരിക്കാറുണ്ട്.
ഉമ്പാച്ചി ഹസന്‍ എന്റെ കവിത തിരുത്തിയത് മാത്രമാണ്. അപ്പോള്‍ അവന്റെ ഒരിത് കാണില്ല. ക്ഷമിച്ചേക്ക്. കളി എന്ന നിന്റെ പ്രയോഗം വിഷമിപ്പിച്ചു. നീ കവിതയെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല
സ്വന്തം കവിതയ്ക്കും പല ദൈവങ്ങളെ അനുവദിയ്ക്കുന്ന തന്റെ മനസ്സിനോട് എന്തു പറയാനാടോ?
ബാലേട്ടനോടൊപ്പം ഒരു വിസ്മയവും,നിന്റെ കവിളത്ത് ഒരുമ്മയും തന്ന് തിരിച്ചുപോണൂ.
പുതുകവിത എന്ന ബ്ലോഗ് പേരിനോട് ചേർന്നു നിൽക്കുന്ന കവിതയുടെ ഒരുഗ്രൻ കൊളാഷ്.അത് ബ്ലോഗിൽ പ്രസന്റ് ചെയ്തിരിക്കുന്ന രീതിയും പുതുമയുണർത്തുന്നു.കൊള്ളാം.അഭിനന്ദനങ്ങൾ..!
പ്രിയ കവെ, കവിത വായിച്ചു...
ഒരുപാടുനേരം ദൈവത്തോടൊപ്പമിരുന്നു.....
ദൈവത്തോടൊപ്പം ഒരു സഞ്ചാരം സാധ്യമാക്കിയല്ലോ ?
ഇത് അല്‍പം ചിലര്‍ക്കേ കഴിയൂ...
കൂഴൂര്‍...
ബ്ലോഗ് സാധ്യമാക്കുന്നതെന്തെന്ന ചില ചോദ്യങ്ങള്‍ക്ക് പുതു കവിത ഉത്തരം നല്‍കുന്നു എന്നു തോന്നി
തിരുത്തലും കുറുക്കലും കവിതയെ നെഞ്ചോട് ചേര്‍ക്കുന്നൂ..
ഈ ഒരു സാധ്യത പരീക്ഷണം തന്നെ.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
puthukavithaye vellaan malayaala blogil matonnilla.kuzhoorinte kavitha pareekshanam puthuma thonunnu.iniyum nalla kavitha vaayikkaan puthukavithayil varaam.
വളരെ ചിന്തിപ്പിക്കുന്ന കവിത !!
ഗ്രാഫിറ്റി ഒരു വായന ഇവിടെ
ഗ്രഫിറ്റി ഒരു മാവോയിസ്റ്റ് കവിത ആയിരുന്നു എന്നു
നെഗ്രിറ്റ്യൂഡ് പം ക്തിക്കാര്‍ അവകാശപ്പെടാതിരിക്കട്ടെ..
ഈ പന്തിയില്‍ ആര്‍ ക്കും വിളമ്പാം കഴിക്കാം ..
നല്ല സം രം ഭം ....
kavithyaile puthya
thalam, puthya vayana, puthya lokam
kuzhoorinum,hasanum,salaminum
bloginte udayon nazarinum
ashamsakal..
വിത്സൻ , കവിത നന്നായി. പക്ഷേ ഈ പരീക്ഷണത്തിൽ എനിക്ക് വലിയ പുതുമയൊന്നും തോന്നിയില്ല കാരണം ബ്ലോഗ്ഗിൽ ഞാനിതു നിരന്തരം കാണുന്നതാണ്. ഇവിടെ ഒർജിനൽ എഴുതിയ ആളും അതിനെ പിന്തുടർന്ന് പുതുക്കലുകളും ഒരിടത്ത് തന്നെ കാണാൻ കഴിഞ്ഞു സന്തോഷം. എന്നാൽ സാധാരണ കാണുന്നത് ഒരു നല്ല കവിത വന്നാൽ വിവിധ ബ്ലോഗിൽ വിവിധകവിതകളായി രൂപവും ആശയവും പ്രച്ഛന വേഷം കെട്ടുന്നതാണ്. അതിനെ ആക്ഷേപിക്കുക കൂടി ഇതിൽ ലക്ഷ്യം വച്ചിരുന്നോ? നന്നായി. ഭാവുകങ്ങൾ
ന്റെ ദൈവമേ!
കാപ്പിലാന്റെ പഠനമോ!!!
ബാലകൃഷ്ണന്‍ ചുള്ളിക്കാട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനിയനാണോ? (കാപ്പിലാന്‍ അത് തിരുത്തിയിട്ടുണ്ട്) മറ്റൊരു കവിയുടെ വരികള്‍ കവിതയില്‍ ഉപയോഗിക്കുകയും വില്‍സന്‍ അത് സൂചിപ്പിക്കുകയും ചെയ്തിട്ടും മനസ്സിലാക്കാത്തവന്റെ (മനസ്സിലായിട്ടും മിണ്ടാത്തവന്റെ) ഗവിതാപഠനം!
വില്‍സാ വായനക്കാരോടിത് വേണ്ടിയിരുന്നില്ല. താങ്കള്‍ വായിച്ചര്‍മ്മാദിച്ചോളൂ.
സന്തോഷങ്ങളുടെ ദൈവമേ, വില്‍സന്റെ കവിത വായിച്ചതിന്റെ സന്തോഷം നീതന്നെ തിരിച്ചെടുത്തല്ലോ!
അനോണിക്ക് നന്ദി . വിശദാംശങ്ങള്‍ ഞാന്‍ അവിടെ എഴുതിയിട്ടുണ്ട് . തിരുവുള്ളക്കേട് തോന്നുകയില്ലെങ്കില്‍ അവിടെ പോയി വായിച്ചു പ്രസാദിക്കുമല്ലോ. കഴിവതും തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട് . മുന്നോട്ടുള്ള യാത്രയിലും ഇങ്ങനെ കൈപിടിച്ചു നടത്തണം .
താങ്ക്സ് .
സ്വന്തം കവിതയെ മറ്റുള്ളവർക്ക്
പങ്കുവയ്ക്കുക, പലർ ചേർന്ന് അതിന്റെ അന്തസത്ത കളഞ്ഞു കുളിക്കുക..അതൊരുതരം സാഡിസമാണ്. ഭാര്യയെ അന്യപുരുഷന്മാർക്ക് കാഴ്ചവച്ച് കണ്ട് രസിക്കും പോലെ.............
എന്നൊന്നും ഞാൻ പറയില്ല കുഴൂരെ..
പക്ഷെ ഈ പരിപാടി മുൻപേ പലരും തുടങ്ങിയതാണ്.
എനിക്കു കുഴൂരിന്റെ കവിത വളരെ ഇഷ്ടപ്പെട്ടു.
സുനിലേ ഭൂമിയിലെ കൂടപ്പിറപ്പേ,
ഭാര്യയെ കവിതയായി ഉപമപ്പെടുത്തരുത്. അത് ഒരു ദൈവവും പൊറുക്കികില്ല.
സുനിലും കവിത എഴുതാറുണ്ടല്ലോ. അത് നാട്ടുകാര്ക്ക് മുഴുവന്‍ വായിക്കാന്‍ കൊടുക്കാറുണ്ടല്ലോ. അതിനേക്കാള്‍ തിരുത്തുന്നത് നല്ലത് എന്ന് തോന്നുന്നു.
ബുദ്ധന്‍ ആവാനുള്ള തിരിച്ചറിവ് ഇല്ലാത്തതിനാലും ബുദ്ധമതം സ്വീകരിക്കാത്തതിനാലും ഈ മറുപടി.
ഇത് നിന്നെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുന്നു എങ്കില്‍ കവിതയുടെ ഈ പൊതു വേദിയില്‍ നിന്ന് നിന്നോട് പരസ്യമായി മാപ്പ് ചോദിക്കുന്നു
സ്വന്തം കവിതയെ മറ്റുള്ളവർക്ക്
പങ്കുവയ്ക്കുക, പലർ ചേർന്ന് അതിന്റെ അന്തസത്ത കളഞ്ഞു കുളിക്കുക..അതൊരുതരം സാഡിസമാണ്. ഭാര്യയെ അന്യപുരുഷന്മാർക്ക് കാഴ്ചവച്ച് കണ്ട് രസിക്കും പോലെ.............
ഈ കെഴങ്ങനാണോ ബ്ലോഗില്‍ പുതുകവിതയെക്കുറിച്ച് ഗവേഷണം നടത്തുന്നത്?
ബുദ്ധം ശരണം ഗച്ഛാമി എന്നാതാണ് മലയാളത്തിലെ അവസാനകവിത, അതിന്റെ കോടിക്കണക്കിനു കോപ്പികള്‍ വിറ്റുപോയിട്ടുണ്ട് എന്നൊക്കെ മിണ്ടുമ്പൊ മിണ്ടുമ്പൊ വായനക്കാരനെ ഓര്‍മ്മപ്പെടുത്തുന്ന ബുദ്ധന്‍ ഇവരുടെയൊക്കെ കൂടെ കവിതാചര്‍ച്ചകളില്‍ നടത്തുന്ന ഇടപെടലുകളിലെ പരിഹാസ്യത കണ്ടിട്ടയ്യോ! കൂടെച്ചില ഫ്രസ്റ്റ്രേറ്റഡ് കോവാലന്മാരും!!!
ആഹ്ലാദിക്കുന്നവന്റെ ദൈവവും വേദനിക്കുന്നവന്റെ ദൈവവും ഡ്യൂട്ടിസമയം കഴിഞ്ഞ് ബാറിലൊന്നിച്ചപ്പോള്‍ ചര്‍ച്ച ചെയ്തതും ഇതൊക്കെയാവുമോ....?
വിസ്മയം എന്നല്ലാതെന്താ പറയുക..സാക്ഷാല്‍ ചുള്ളിക്കാടിനെ വരെ അത്ഭുതപ്പെടുത്തീല്ലേ ആസ്ഥാനകവി...
ഞാനും അത്ഭുതപ്പെട്ടു ട്ടോ...കൂഴൂരേ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുക...നന്നാവും ..
ചുള്ളിക്കാട് സര്‍ ..താങ്കളുടെ ബ്ലോഗിന് കമന്റ് കുറവാണല്ലോ...എത്രയും വേഗം എന്തെങ്കിലും ചെയ്യണം ..
സാക്ഷാല്‍ ചുള്ളിക്കാടിനെ വരെ അത്ഭുതപ്പെടുത്തീല്ലേ ആസ്ഥാനകവി...
ഉവ്വോ / ഹയ്യോ ഇത് വരെ പുട്ടും വളയും പോലും കിട്ടിയില്ല. അത്ഭുതപ്പെടുത്താന്‍ പോകുന്നേയുള്ളൂ അങ്ങുന്നേ
തകർപ്പൻ! തകർപ്പൻ! ഈ പുത്തൻ പരീക്ഷണത്തിനു പ്രത്യേകം ഭാവുകങ്ങൾ! ഒന്നിലധികം ആളുകൾ ചേർന്നെഴുതുന്ന നാടകം, സിനിമ, നോവൽ ഇതൊക്കെ അനുഭവമുണ്ട്. പക്ഷെ ഒന്നിലധികം പേർ ചേർന്ന് പരസ്പരം പൂരിപ്പിയ്ക്കുന്ന ലഘു കവിത ഈയുള്ളവനു പുത്തൻ അനുഭവം. അഭിനന്ദനങ്ങൾ! ആശംസകൾ!
ചെകുത്താന്റെ വചനം
--------------
കോടാനുകോടി
ആളുകള്‍ക്കും
ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടും
ഒരാള്‍ പോലും
അക്സപ്റ്റ് ചെയ്യാതെ
വിഷാദിച്ചിരിക്കുന്ന
ദൈവത്തോട്
ചെകുത്താന്‍ പറഞ്ഞു:
'എന്നെ കണ്ട് പഠിക്ക്..'!
ആഹ്ലാദിക്കുന്ന ദൈവത്തിന്റെ നിശ്വാസം നിവൃത്തികേട് കൊണ്ടയിരിക്കനാണ് കൂടുതല്‍ സാധ്യത കാരണം എല്ലാവരും കൂടി അധ്യെഹത്ത്തിനു ചാര്‍ത്തി കൊടുത്തതാണ് ഈ പട്ടം
Post a Comment