വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Saturday, October 10, 2009
ലതീഷ് മോഹന്‍
- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍ ഉണ്ടല്ലോ,
സ്നേഹത്തിന്റെ ഞരമ്പുകള്‍
ഉറുമ്പുജാഥയില്‍ നിന്ന് കുതറി
മറ്റെല്ലാം മറന്നുപോകുന്ന
ദിവസങ്ങള്‍
അത്തരം ദിവസങ്ങളെ
മാത്രമെടുക്കുക
എണ്ണമില്ലാത്തത്ര വണ്ടികള്‍
വന്നുപോകുന്ന
എതെങ്കിലുമൊരു
തീവണ്ടിനിലയത്തിലെ
റിസര്‍വേഷന്‍ കൌണ്ടറില്‍
കൊണ്ടുചെന്നിരുത്തുക
ടോക്കണ്‍നമ്പര്‍ വരുന്നതുവരെ
ഒന്നും ചെയ്യാനില്ലായ്മയിലേക്ക്
മോചിപ്പിക്കുക
അപ്പോള്‍ ചിലപ്പോള്‍
ദൂരെമാറിനിന്ന്
വേറെയൊരു നോവലിലെ
ഉപപാഠങ്ങള്‍ എഴുതിത്തുടങ്ങും
അപ്രസക്ത - - -
അവളുടെ കുറിപ്പുകള്‍
!
1,200 ആണ് ഉറങ്ങിക്കിടക്കുന്ന ഒന്നാമന്റെ ടോക്കണ്‍ നമ്പര്‍
തൊട്ടടുത്തിരുന്ന് ഏകാന്തതയുടെ 1,988 ടോക്കണുകള്‍ എന്ന
എഴുതപ്പെടാനിടയുള്ള പുസ്തകം വായിച്ചുതള്ളുന്ന
രണ്ടാമന്റെ ടോക്കണ്‍ നമ്പര്‍ ഊഹിക്കാവുന്നവിധം ലളിതം
മൂന്നാമന് എല്ലായ്പ്പോഴുമെന്നപോലെ പിടിതരുന്നില്ല
അയാളുടെ ചെവിയില്‍ ഏതോ വിദൂരനഗരത്തിലെ പാട്ടുകാരി
അത്യുച്ചത്തില്‍ തിമിര്‍ക്കുന്നു
അവളിലെക്കെത്താന്‍ അവള് പാടിമറയുന്നതില്‍
നിന്നത്രയോപേര്‍ അവരവരിലേക്കെത്തുന്നു,
ശൈത്യോഷ്ണകാലങ്ങളില്‍
!!
അപ്രസക്ത ഒരു നഗരം
അഴുക്കുചാലുകളവളുടെ
കുതിപ്പുകള്‍, ധമനികള്‍
അവള് പാടുന്നു : -
എന്റെ , എന്റേതുപോലത്തെ പരവേശമേ
എത്രവിശുദ്ധയുദ്ധങ്ങള്‍ നിന്റെ നി(രാ)ശകള്
!!!
അപ്രസക്ത ഒരു ഗിത്താര്‍
ഗിത്താര്‍ ഒരവയവം
വിരല്‍കൊണ്ടു തൊടുമ്പോള്‍
ഗിത്താര്‍ ഒരേഒരവയവം
അവള് പറയുന്നു :
ഉപേക്ഷിക്കപ്പെട്ട
സൂക്ഷ്മജീവികളെ
ശരീരത്തില്‍ സൂക്ഷിക്കുക,
പനിച്ചുപനിച്ച് പണിതു തീര്‍ക്കുക
സൂക്ഷ്മാണുക്കളുടെ വൃദ്ധമന്ദിരം
ഇണചേര്‍ന്ന് പെരുകട്ടെ
മറ്റൊരു നാഗരികത
പരവേശകൂടുതലിന്റെ
മൃഗശാലകളില്‍,
നമ്മളില്‍
അതിനിടയില്‍, ഞെട്ടിയുണര്‍ന്ന്
ഒന്നാമനില്‍ നിന്ന് രണ്ടാമന്
രണ്ടാമനില്‍ നിന്ന് മൂന്നാമന്
മൂന്നാമനില്‍ നിന്ന് നാലാമന്
എല്ലാവരും
പരസ്പരം ചോദിക്കുന്നു
ആരാണിപ്പോള്‍ പാടിയത്
എവിടെ നിന്നാണത് കേട്ടത്?
- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍
ഉണ്ടല്ലോ
അത്തരം ദിവസങ്ങളെ മാത്രമെടുക്കരുത്,
കലാപങ്ങളിലല്ല കമ്പമെങ്കില്‍ - - -
Subscribe to:
Post Comments (Atom)
11 വായന:
അത്തരം ദിവസങ്ങളെ മാത്രമെടുക്കരുത്,
കലാപങ്ങളിലല്ല കമ്പമെങ്കില്‍ - - -
ലതീഷേ... നീ മലയാളത്തിലും കവിതയെഴുതാന്‍ തുടങ്ങിയോ? താങ്ങളുടെ ചില ഇംഗ്ലീഷ് രചനകള്‍ വല്ലപ്പോഴും ഞാന്‍ വായിക്കാറുണ്ടായിരുന്നു. :)
- - - എല്ലാ ദിവസവും
കണ്ടുകൊണ്ടിരിക്കുന്ന
ശരീരത്തോട്
ചില ദിവസങ്ങളില്‍
വെറുതേ തോന്നുന്ന
പരവേശക്കൂടുതല്‍
ഉണ്ടല്ലോ......
kollam.
സങ്കടങ്ങളട്ടിയിട്ട്
പൂട്ടിത്താക്കോലുപോയ
ഒരു വാഗണ്‍ വന്നുനിന്ന്
കിതയ്ക്കുന്നു
തല കുടയുന്നു
തല കടയുന്നു!
ആരാണിപ്പോള്‍ പാടിയത്
എവിടെ നിന്നാണത് കേട്ടത്?
മലയാളത്തില്‍ നിന്റെ മാത്രം മാജിക്ക് /
അത് പറ
ആരാണിപ്പോള്‍ പാടിയത്/
ഞാനത് കേട്ടിരിന്നുവെങ്കിലും /
എന്നെ അനുഗ്രഹിക്കെടാ അനുഗ്രഹിക്ക്
(കുഞ്ഞിരാമന് മോഡല്‍)
സേതുലക്ഷ്മീ, എല്ലാം ബാലചാപല്യങ്ങളാണ്, ക്ഷമിക്കണം. പരിചയമുള്ള ആരോ ആണ്, അല്ലേ?
അനിലോ: തലയല്ലേ? ശരിയാകില്ല :)
വിത്സാ: തലയില്‍ കൈവയ്ക്കുന്നതില്‍ രണ്ടു പ്രവര്‍ത്തി ഒരുമിച്ച് അടങ്ങിയിട്ടുള്ളതിനാല്‍ അനുഗ്രഹം ആദ്യം :)
നീരജയ്ക്കും നാസറിനും നന്ദി.
വായിച്ചു തീര്‍ന്നപ്പോള്‍ ഒരു കഞ്ചാവ് തെറുത്ത ബീഡി വലിച്ച സുഖം...
കഞ്ചാവ് വലിക്കാറുണ്ടോന്നോ അവസാനമായി വലിച്ചെതെന്നാണന്നോ ആരും ചോദിക്കല്ലേയെന്നപേക്ഷ...
great..
കലാപങ്ങളിൽ തീരെ കമ്പമില്ല:)
മറ്റു ദിവസങ്ങളെപ്പറ്റി ആലോചിക്കട്ടെ.
ആരാണിപ്പോള്‍ പാടിയത്
എവിടെ നിന്നാണത് കേട്ടത്?
വാക്കുകളുടെ മായാജാലം ഇഷ്ടമായി
എത്ര മനോഹരമായ രചന
Post a Comment