വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Wednesday, October 7, 2009
നാസ്സര്‍ കൂടാളി
പെണ്ണൊരുത്തി
പഠിക്കാന്‍ പോയിട്ട്
അഞ്ചെട്ട് ദിവസമായി
മഴയല്ലേ
അമ്മ പറഞ്ഞിട്ട്
കയ്യില്‍ ചുവന്ന കുടയുണ്ട്
ബേഗില് നളിനി ജമീലയുണ്ട്
പത്തഞ്ഞൂറ് രൂപയുണ്ട്
നീലയില്‍ മഞ്ഞപ്പുള്ളികളുള്ള
ചൂരീദാറില്‍
വെളുത്ത അഞ്ചടി പൊക്കമുണ്ട്
കവിളീല്‍ കറുത്ത മറുകുമുണ്ട്
ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....
Subscribe to:
Post Comments (Atom)
14 വായന:
ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....
പെണ്ണൊരുത്തി പഠിക്കാന്‍ പോയിട്ട് അഞ്ചെട്ട് ദിവസമായി ഇപ്പോഴാണോ കാര്യം പറയുന്നത്? പോട്ടെ, വിഷമിക്കണ്ടട്ടോ!!! നളിനി ജമീല കൂടെ ഉള്ളതിനാല്‍, എവിടെ പോയാലും അവള് സുഖമായി ജീവിച്ചോളും...!
pora!!
ഒളിഞ്ഞിരിക്കുന്നുണ്ട്
ഈ കവിതയില്‍ ചിലത്
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടൊ ആവൊ..
നീലയില്‍ മഞ്ഞപ്പുള്ളികളുള്ള
ചൂരീദാറില്‍
വെളുത്ത അഞ്ചടി പൊക്കമുണ്ട്
കവിളീല്‍ കറുത്ത മറുകുമുണ്ട്
കവിത പോലെ പേരും
ചിത്രവും നല്ലതായിരിക്കുന്നു
ചേര്‍ത്തു വായിക്കാനാവും
ചിലതെല്ലാം
ആശംസകള്‍
adipoli
enthokkeyo undallo....
നളിനി ജമീലയെ പഠിച്ച് പ്രാക്ടിക്കല്‍ ക്ളാസ്സിന് പോയതാവും...... (യു. ജി. സി. ബുധിജീവികളുടെ പുത്തിമോശത്തിനെതിരെ ആഞ്ഞടിക്കുന്ന അതി ശക്തമായ വരികള്‍)
aa pazhaya no. switch off anallo naserkkka?
നര്‍മ്മം കലര്‍ത്തി വായിക്കണൊ?
അതോ അതില്‍ അടങ്ങിയ ദുരവസ്ഥ അറിയണൊ?
പണ്ട് മുണ്ട് മുറുക്കിയുടുത്ത് മാനം കാത്ത
പെണ്ണിനെ പറ്റിയേ പറയാനുണ്ടായിരുന്നുള്ളു
ചെറിയ ചെറിയ ആശകളും അഭിലാഷങ്ങളുമേ പെണ്ണിനുണ്ടായിരുന്നുള്ളു....
ഇനി കണ്ട് വിളിച്ചിട്ട് എന്തിനാ ?
സ്റ്റേഷനില്‍ അറിയിച്ചിട്ട് എന്താവാനാ?
good work.
കയ്യില്‍ ചുവന്ന കുട
ബേഗില് നളിനി ജമീല....
ethayalum nasar aamaruku ningal kanddethiyallo..ha..ha..
pinne nalini jameela..sathyathil aslealayathinu nam malayalikalude puthu namakaranamo???
enikku vayya..
sasneham.
ഭാണ്ഡങ്ങളും പേറിയുള്ള യാത്രക്കാരുടെ തിരക്കുള്ള കവല.എല്ലാവരും തിക്കിത്തിരക്കി എങ്ങോട്ടൊക്കെയോ പോകുന്നു. പോയിവരട്ടെ എന്ന യാത്രാമൊഴി ആരോടൊക്കെയോ പറഞ്ഞിരിയ്ക്കാം.
പക്ഷെ ഋതുക്കളുടെടെ മാറി മറിയലുകൾ മടക്ക യാത്രയെക്കുറിച്ച് എല്ലാവരിലും ഉൽക്കണ്ഠയുണ്ടാക്കുന്നു. ആർക്കും ഉറപ്പില്ല, മടക്കയാത്രയെക്കുറിച്ച്.
അനുഭവങ്ങളുടെ പുസ്തകം കയ്യിൽ കരുതിയത് ആത്മ ബലത്തിനാകാം. പക്ഷെ ആത്മവിസ്വസം നഷ്ടപ്പെട്ട മനസുകളിൽ എവിടെയാണ് ആത്മ ബലം ഉണ്ടാവുക?
തണലിനു കുടയുണ്ട്; തലയിലേയ്ക്ക് എപ്പോഴും പിഴുതു വീഴാവുന്ന തണൽമരങ്ങൾക്കിടയിലൂടെ കുടചൂടി പോയിട്ട് എന്തു കാര്യം?
തിരിച്ചറിയൻ
അടയാളങ്ങളുമുണ്ട്; ആരും ആരെയും തിരിച്ചറിയാത്തൊരു ലോകത്ത് അടയാളങ്ങൾക്ക് എന്തു പ്രസക്തി?
Post a Comment