വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, September 29, 2009
അജീഷ് ദാസന്
എവിടെ നിന്നോക്കെയോ
വണ്ടിയില്‍ വന്നിറങ്ങിയ കുട്ടികള്‍
ഈ പുഴയുടെ തീരത്ത് നിന്ന്
കാടിനെ നോക്കി എന്തൊക്കെയോ വിളിക്കുന്നു.
കുട്ടികളെ നോക്കി
കാടും എന്തൊക്കെയോ വിളിക്കുന്നു
കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ച് കൂവുന്നത്
അവരുടെ പേരുകള്‍ തന്നെയാണെന്ന്
കാടിനറിയില്ലല്ലോ?
കാട് ഇങ്ങിനെ വിചാരിച്ചു
"ശ്ശെടാ" ഈ പിള്ളേരോട്
ഒരു ദ്രോഹവും ഞങ്ങള്‍ ചെയ്തിട്ടില്ല
പിള്ളേരുടെ തന്തമാരോടും
തന്തമാരുടെ തന്തമാരുടെ തന്തമാരോടും
ഞങ്ങള്‍ ദ്രോഹമെന്നും ചെയ്തിട്ടില്ല
പിന്നെന്തിനാ ഇവറ്റകള്
ഇത്രയും ദൂരം വണ്ടി പിടിച്ച് വന്ന്
ഞങ്ങളെ നോക്കി തന്തയ്ക്ക് വിളിക്കുന്നത്
Subscribe to:
Post Comments (Atom)
8 വായന:
കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ച് കൂവുന്നത്
അവരുടെ പേരുകള്‍ തന്നെയാണെന്ന്
കാടിനറിയില്ലല്ലോ?
ഇത് മുന്‍പ് വായിച്ചിട്ടുണ്ടല്ലോ
ഭാഷാപോഷിണിയില്‍ ആണെന്നു തോന്നുന്നു
നല്ല കവിത
വായിക്കാന്‍ രസമുള്ള കവിത
അജീഷ് ദാസന്റെ പുതിയ പുസ്തകമായ "കാന്‍സര്‍ വാര്‍ഡ്" എന്ന് കൃതിയെക്കുറിച്ച് ഒരു ആസ്വാദനം ഇവിടെ വായിക്കാം എന്റെ പരിമിതികള്‍ക്ക് അകത്ത് നിന്നുകൊണ്ട് എഴുതിയ ഒരു ചെറിയ ആസ്വാദനക്കുറിപ്പണിത്.
അജീഷ് ദാസന്റെ പുതിയ പുസ്തകമായ "കാന്‍സര്‍ വാര്‍ഡ്" എന്ന് കൃതിയെക്കുറിച്ച് ഒരു ആസ്വാദനം ഇവിടെ വായിക്കാം
എന്റെ പരിമിതികള്‍ക്ക് അകത്ത് നിന്നുകൊണ്ട് എഴുതിയ ഒരു ചെറിയ ആസ്വാദനക്കുറിപ്പണിത്.
വ്യത്യസ്ഥമായ ഒരു കവിത.... രസമോടെ വായിച്ചു!
വ്യത്യസ്ഥമായ ഒന്ന്
dear ella bhavukagalum.
Post a Comment