Saturday, July 11, 2009

സെറീന








അടക്കം



തുറക്കാതെ തൊട്ടു നോക്കുമ്പോള്‍ പോലും
ഉള്ളിലെന്തോ പിടയുന്നു.
ജീവനേ എന്നാവണം സംബോധന
കടലിരമ്പം പോലെന്തോ നിറയുന്നുണ്ട്.

വാതില്‍ വിടവിലൂടിത്
അകത്തേയ്ക്കു വന്നു വീഴുമ്പോള്‍
മണ്ണിനടിയില്‍ നിന്നുള്ള അനക്കം പോലെ
കാലുകളിലെന്തോ പെരുത്തു

ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.

കാണണം,
കൃഷ്ണ മണികളില്‍ ഇരുത്തി
ഇമയടച്ച് തിരികെ കൊണ്ട് പോരണം
ഇനിയുമെന്തൊക്കെയാവും?

ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന ഈ കത്ത്

22 വായന:

ഏറുമാടം മാസിക said...

ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന കത്താണിത്.

the man to walk with said...

ishtaayi

Jayasree Lakshmy Kumar said...

കൊള്ളാം. വായിച്ചപ്പോൾ ഓർമ്മ വന്നത് പാമരന്റെ മിസ്ഡ് കോൾ എന്ന കഥ

ഹന്‍ല്ലലത്ത് Hanllalath said...

അടക്കം ചെയ്യപ്പെട്ട വികാരങ്ങളുടെ
ഒരു കടല്‍...

ലേഖാവിജയ് said...

ജീവനേ എന്നു ചേര്‍ത്തു പിടിച്ച്,ഹൃദയം നുറുങ്ങുന്ന പോല്‍ ഉമ്മ വച്ച്,കൃഷ്ണമണീകളിലിരുത്തി ഇമയടച്ച് കൊണ്ട് പോകാന്‍ കൊതിച്ച്..അത്രയൊക്കെ ഊഹിച്ചില്ലെ സെറീന?മതി.
മരിച്ച് മണ്ണിട്ടുമൂടിയാല്‍ക്കൂടിയും ആരും തുറക്കാതെ അവള്‍ അത് വായിച്ചിട്ടുണ്ടാകും.ആരുടെയും കെയര്‍ ഓഫ് വിലാസമില്ലാതെ അവള്‍ക്കായി മാത്രം വന്ന കത്താണത്.

Anonymous said...

ആ 'ഇരിങ്ങല്‍' നെ കൊണ്ട് പോയ 'മാനം' ഈ കവിത കൊണ്ട് 'പുതുകവിത ' കാത്തു.
സെറീനക്ക് അഭിനന്ദനങ്ങള്‍.

Anonymous said...

പരലോകത്തെ തപാലാപ്പീസില്‍ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൈയ്യില്‍ ഒരു ചുവന്ന കവറുണ്ടായിരുന്നു. ഗര്‍ഭിണിയുടെ ഉദരംപോലെ വീര്‍ത്ത ആ കവറില്‍ ഒരു ചങ്ക് മിടിക്കുന്നുണ്ടായിരുന്നു. അപരലോകമേ അപരലോകമേ എന്ന് നിശബ്ദം നിലവിളിച്ചിരുന്ന അയാളായിരിക്കുമോ???

- വേറൊരു പരേതന്‍

അനിലൻ said...

കടുംചുവപ്പ് ഹൃദയപ്പുള്ളികളുള്ള ഒരു വെള്ളത്തൂവാല‍, ചെരിഞ്ഞു കിടന്ന ആ പൂക്കൂടയിലുണ്ടായിരുന്നോ?

എം പി.ഹാഷിം said...

good!!

എന്റെ ഓര്‍മ്മകള്‍ said...

Hi, Valare nannaaayirikyunnu tuo..... Kurachu nerathekyu ende manassine ende pandathe kaalathekyu kondu poyi aa oro varikalum....prathyekichum ....

ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.

Valare ishttappettu tuo...

Sivan

എന്റെ ഓര്‍മ്മകള്‍ said...

Hi,

Adipoli aayittundu tuo.... parayaathe vayya.............

Sivan

നെരിപ്പോട്‌ said...

Ugran aayittundu tuo...

Sivan

ദേവസേന said...

“ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,“

വായിക്കേണ്ടവള്‍ വായിച്ചിട്ടുണ്ട്
അറിയേണ്ടവള്‍ അറിഞ്ഞിട്ടുണ്ട്
മരണം ഒന്നിനും തടസമല്ലന്ന് അറിയാത്തതെന്താണു?
ഒരു ചങ്കിടിപ്പ് കവിതയില്‍ നെടുനീളെ ചിലമ്പുന്നു.
ഭാവുകങ്ങള്‍

Anonymous said...

പുതുകവിതയില്‍ ഇത്രയും
നല്ലൊരു കവിത കണ്ട
കാലം മറന്നു. ആദ്യത്തെ
അനോന്യ്ക്ക് ഒരു ഷേക്ക്‌ ഹാന്‍ഡ്‌

Anonymous said...

Thank you anoni aniyaa,,,

aadyathe anoni :)

Anonymous said...

പ്രണാമം.
വേറൊന്നും പറയാനറിയില്ല.

Vinodkumar Thallasseri said...

'ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,'

ഈ രണ്ട്‌ വരി മതി. കിടിലന്‍.

എം.ആര്‍.വിബിന്‍ said...

thurakkalle athu......
purathu chaadum
aarkum thadukkanakatha
anaadharaaya
pidaykkunna ummakal...............

sereenakkum puthukavithakkum abhinandhanangal.........

എം.ആര്‍.വിബിന്‍ said...

thurakkalle athu......
purathu chaadum
aarkum thadukkanakatha
anaadharaaya
pidaykkunna ummakal...............

sereenakkum puthukavithakkum abhinandhanangal.........

Anonymous said...

സെറീനയുടേ അടക്കം കവിത എന്ന നിലയില്‍ പുതുകവിത വായനക്കാരോടു നീതി പൂലര്‍ത്തുന്നു എന്നതു ആശ്വാസകരമായ കാര്യമാണ്‌ എന്നതില്‍ സന്തോഷമുണ്ട്‌. നൂറു ശതമാനവും കവിത തന്നെ അടക്കം. പക്ഷെ കവിതയുടെ പ്രമേയം അറുപഴഞ്ചനെന്നു പറയട്ടെ. മരിച്ചവളെയോ, മരിച്ചവനെയോ(പ്രണയത്താലോ, അല്ലാതെയോ) തേടിവരുന്ന ചുംബനങ്ങള്‍ നിറഞ്ഞ കത്തുകളോ, പോസ്റ്റുമാനോ, കാമുകിയോ, കൂട്ടുകാരനോ, എന്നിങ്ങനെ പഴയ നസീര്‍ കാലത്തെ പേരു മറന്ന സിനിമതൊട്ട്‌ അറുബോറന്‍ ആല്‍ബങ്ങളില്‍ വരെ ആവിഷ്‌ക്കരിച്ചു ചതഞ്ഞരഞ്ഞു മരിച്ച പ്രമേയമാണിത്‌. ആരിതൊന്നു തുറന്നുനോക്കും മരിച്ചവള്‍ക്കു വന്ന ഈ കത്ത്‌. ഈ വരികളിലേക്ക്‌ എത്തിച്ചേരാന്‍ എഴുതിയ ആമുഖങ്ങള്‍ മാത്രമാണ്‌ മറ്റുവരികള്‍ എന്നു തോന്നുന്നു.

Anonymous said...

ന്റെ നാസര്‍ കോടാലി കവിതയ്ക്ക് പടമിടുന്ന പരിപാടി ഇനിയെങ്കിലും ഒന്ന് നിര്‍ത്തണേ. ഇതിപ്പോ കത്തെന്ന കുറ്റിയില്‍ കിടന്ന് കറങ്ങുന്ന കണ്ടോ കവിത. ഒന്നു മാറി വായിച്ചത് ദേവസേനയാണ് ( അതിനൊരു സലാം )

നല്ലൊരു കവിതയെ ഇങ്ങനെ പടമിട്ട് ‘ അടക്കം ‘ ചെയ്തതിനു നന്ദ്രി.

സോപാനം said...

കത്തുകളെക്കുറിച്ച് ഒരു പാടു കവിതകള്‍ മലയാളത്തില്‍ വന്നിട്ടുന്റ്.സരീന അതൊന്നും കാണാനിടയില്ല. സാരമില്ല. പുതിയ ഒരാളെന്ന നിലയില്‍ അതെങ്ങ് സമ്മതിക്കാം.എനാലും രാജുവിനോളം വരില്ലട്ട്വോ....

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ - പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
  • വ്യാജസ്ഥാൻ - ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ് അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP