വിപരീതങ്ങളുടെ ആകാശം
ആകാശം ഒന്ന്
നമുക്കിടെയില്‍ ഒരു പകല്‍
ഒന്നിക്കുവാന്‍
ഇരുളണയുന്നതിന്‍ മുന്‍പ്
ഭിന്നിക്കുവാന്‍.
ശയ്യയില്‍
രതിസുഗന്ധം നിറച്ച്
സീറോ ബള്‍ബിന്റെ
ഇരുണ്ട ചാരത്തില്‍
നിന്റെ കടലില്‍ ഞാനും
എന്റെ കടലില്‍ നീയും കുളിച്ചു കേറി.
തിരകളോടൊപ്പം ചിറകടിച്ച്
നമ്മള് പ്രണയം കറന്നു.കൊറിച്ചു ചവച്ചുതുപ്പിയ വാക്കിന്റെ
അഴുക്കുകള്‍
കടലിലേക്കു വലിച്ചിറിഞ്ഞ്
വിശുദ്ധരായി.
ആകാശം രണ്ട്
കലണ്ടറിലെ
ചക്രവാളച്ചുവപ്പും
മിടിപ്പുകളിലെ
അസ്തമയ നിശ്വാസവും മറന്ന്
നമ്മള് ജീവിതത്തിന്റെ
നിറമുള്ള ആകാശങ്ങള്‍ തേടി.
കുറുകിയ മൌനങ്ങളില്
ഇരുണ്ടു മായുന്ന
ചക്രവാളങ്ങള്‍ പോലെ പിന്നെയെപ്പോഴോ
നമ്മള് പ്രണയതിന്റെ
വിപരീതങ്ങളായി.
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
9 വായന:
ഇരുണ്ടു മായുന്ന
ചക്രവാളങ്ങള്‍ പോലെ പിന്നെയെപ്പോഴോ
നമ്മള് പ്രണയതിന്റെ
വിപരീതങ്ങളായി.
"....കൊറിച്ചു ചവച്ചുതുപ്പിയ വാക്കിന്റെ
അഴുക്കുകള്‍
കടലിലേക്കു വലിച്ചിറിഞ്ഞ്
വിശുദ്ധരായി..."
ആശംസകള്‍..
ഇഷ്ടായി, ആശംസകള്‍...
ആകാശം ഒന്ന്
ശയ്യയില്‍ നമുക്കിടെയില്‍ അകലങ്ങള്‍ കുറഞ്ഞത് പോലെ
വെളിച്ചത്തിലേക്ക് കുളിച്ചിറങ്ങാന്‍ നേരമായി .
ആകാശം രണ്ട്
പകലിന്റെ ആകാശങ്ങള്‍ നമ്മിലെ പ്രണയങ്ങളെ തല്ലി കെടുത്തി ആ പകലിന്റെ സമസ്യകള്‍ ഉത്തരം കിട്ടാത്ത കണക്കാണ് രാത്രിപോലെ .
thank you ,maramaakri,hanllath,vaazhakkodan,paavappettavan.
നിന്റെ കടലില്‍ ഞാനും
എന്റെ കടലില്‍ നീയും കുളിച്ചു കേറി.
നന്നായിരിക്കുന്നു...
ishtta kavitha ishttamaai.ithu njan kondupokunnu.
evidekkaanu ishtaa kontu povunnath.
Post a Comment