Saturday, March 7, 2009

വിഷ്ണുപ്രസാദ്





മൂന്ന് കവയിത്രികളും ഒരു കാമുകനും


ഞാന്‍ മൂന്നു കവയിത്രികളെ കാമിക്കുന്നു.
ഒരുവള്‍ക്ക് തലവേദനയാണു മാധ്യമം
രണ്ടാമള്‍ക്ക് ശ്വാസം മുട്ടലാണ് മാധ്യമം
മൂന്നാമള്‍ക്ക് മുഴുത്ത വട്ടും
ഞാന്‍ ചുംബിച്ചപ്പോള്‍
തലവേദനക്കാരിയുടെ തലയില്‍ നിന്ന്
വേദന പറപറന്നു.
ശ്വാസം മുട്ടലുകാരിയുടെ ശ്വാസം
ഇനി മുട്ടുകയില്ലെന്ന് ആണയിട്ടു.
വട്ടു പിടിച്ചവള്‍ പ്രണയത്തിലേക്ക്
മാനാസാന്തരപ്പെട്ടു.

മാധ്യമങ്ങള്‍ നഷ്ടപ്പെട്ട ഈ എഴുത്തുകാരികളും
ഞാനും തമ്മില്‍
ഭ്രാന്ത്,ശ്വാസം മുട്ടല്‍,തലവേദന
എന്നീ മാധ്യമങ്ങളില്‍ രചിച്ച
കൃതികളുടെ പകര്‍പ്പവകാശം സംബന്ധിച്ച്
തര്‍ക്കത്തിലാണ്.
മലയാള സാഹിത്യ ചരിത്രം ഈ എഴുത്തുകാരികളെ
എങ്ങനെ മാനിക്കുമെന്നോ/
മാനത്തെ ഹനിക്കുമെന്നോ
കണ്ടറിയണം.
മണ്ടയടപ്പ്,മണ്ഠരി,കൂമ്പു ചീയല്‍ തുടങ്ങിയ
ശിരോരോഗ വിദഗ്ധരുടെ നല്ല കാലമാണല്ലോ ഇത്.

ഈ മണ്ടരോഗികളുടെ ഫിറമോണുകള്‍
എന്നെ കാമത്തിന്റെ ഷാപ്പിലേക്ക് ‘വാ അളിയാ’ എന്ന്
വിളിച്ചു കൊണ്ടുപോവാന്‍ ഒരു കാരണമുണ്ട്.
BALD HEAD/കഷണ്ടി
കഷണ്ടി ഒരു സാര്‍വലൌകിക ഭാഷയാണ്.
സ്വന്തം മുടിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയവന്റെ തരിശ്
സൂര്യന്‍ ആ ഉദാരതയെ ചുംബിച്ച്
വിളിച്ചുപറയുന്നു:‘മഹാന്‍’
‘ഇജ്ജൊരു മഹാനന്നെ’ എന്ന് മലപ്പുറത്തുള്ള സൂര്യനും
ആശുപത്രിയും ദേവാലയവുമാണ്
പെണ്ണുങ്ങള്‍ക്ക് നിസ്സങ്കോചം കയറിച്ചെല്ലാവുന്ന പുരുഷാധിപത്യ സ്ഥാപനങ്ങള്‍
ഇതു രണ്ടുമായിരുന്നു ഞാന്‍

‘രോഗികളോടുള്ള രാഗം പ്രാസത്തിനു നന്ന്
വൃത്തത്തിനു പുറത്ത് ‘എന്നൊക്കെ അ/ഇ ശരീരികള്‍
‘എനിക്കിത്രയേ പറയാനുള്ളൂ
ഇത് തലയ്ക്കസുഖമുള്ളവരുടെ കാര്യമാണ്.
നിങ്ങളിതില്‍ ഇടപെടണ്ട.‘
തലവേദനയിലും ശ്വാസംമുട്ടലിലും വിഭ്രാന്തിയിലും തീര്‍ത്ത മൂന്ന് ശില്പങ്ങള്‍
ഇതുകേട്ട് കൈകൊട്ടിച്ചിരിച്ചു.

24 വായന:

ഏറുമാടം മാസിക said...

തലവേദനയിലും
ശ്വാസംമുട്ടലിലും
വിഭ്രാന്തിയിലും തീര്‍ത്ത
മൂന്ന് ശില്പങ്ങള്‍
ഇതുകേട്ട് കൈകൊട്ടിച്ചിരിച്ചു

Anonymous said...

:)

chithrakaran ചിത്രകാരന്‍ said...

ഈ കവികളുടെ ഒരു കാര്യം !

Unknown said...

വിഷ്ണുന് സ്വന്തം ബ്ലോഗും ബൂലോക കവിതയും ഇല്ലെ ഈ വിഴുപ്പ് ചുമക്കാന്‍?! ഇവിടെ വേണമായിരുന്നോ? ഇത്തരം മുറിച്ചെഴുത്ത് വരികളെ കവിത ഗണത്തില്‍ പെടുത്തി ബൂലോക കവിത പോലെ പുതുകവിതയും നിലവാര തകര്‍ച്ചയുടെ നെല്ലിപ്പലക താണ്ടുന്നത് ലജ്ജാവഹം.

അനില്‍@ബ്ലോഗ് // anil said...

കവിതയോ,ഈ പണ്ടാരമോ?

കൊള്ളാം ഇതിനെ കവിതയെന്നു വിളിക്കുന്നവനെ വേണം തല്ലാന്‍.

വല്ലപ്പോഴും പല്ലുതേക്കണം , അപ്പോള്‍ പിന്നെ ചുമ്പനത്തിന് ഈ പ്രശ്നങ്ങളോന്നുമുണ്ടാവില്ല.
:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്താ ഇതിന്റെ പേര്!ഇതും കവിതയോ?നാസര്‍ ഇതു വേണ്ടായിരുന്നു!

പകല്‍കിനാവന്‍ | daYdreaMer said...

ആശുപത്രി... ! വിട്ടോ...? സ്ഥിര ബുദ്ധിയും പൂര്‍ണ ആരോഗ്യവുമുള്ള ഭര്‍ത്താക്കന്മാര്‍ കാത്തു നില്‍ക്കുന്നു... !!
:)

Pramod.KM said...

കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനു പകരം വ്യക്തിവിദ്വേഷങ്ങള്‍ തീര്‍ക്കാനുള്ള വേദിയായി ഇവിടം ചിലര്‍ ഉപയോഗിച്ചതില്‍ ദു:ഖിക്കുന്നു. കവിതയുടെ അവസാന ഭാഗങ്ങള്‍ ഇഷ്ടമായി.

വിഷ്ണു പ്രസാദ് said...

വര്‍ഷങ്ങളായി പലതരത്തിലുള്ള അവമതികള്‍ മലയാളം ബ്ലോഗുകളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഒന്ന് ചോദിച്ചോട്ടെ:എന്താണ് ഞാന്‍ നിങ്ങളോടൊക്കെ ചെയ്ത കടുത്ത അപരാധം?വ്യക്തിപരമായി ഞാനൊരു നല്ല മനുഷ്യനാണെന്ന് എവിടെയെങ്കിലും അവകാശപ്പെട്ടോ?നിങ്ങളൊക്കെ എന്നേക്കാള്‍ ഭേദമാണെന്നതെങ്കിലും ആശ്വാസകരമല്ലേ...

സുനീഷ് said...

ലവന്മാരോട് പോകാന്‍ പറ വിഷ്ണുമാഷേ... ഈ വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി കമന്‍‌റിട്ടവരില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കവിത വായിക്കണം എന്ന ആഗ്രഹത്തോടെ ഒരിക്കലെങ്കിലും ഒരു കവിത വായിച്ച ഒരാള്‍ പോലുമുണ്ടാവില്ല. പിന്നില്‍ നിന്ന് ചെളി വാരിയെറിയാന്‍ ഏത് ഭീരുവിനെക്കൊണ്ടും പറ്റും. ഈ കമന്‍‌റിട്ട ബ്ലോഗന്മാരുടെയും വിഷ്ണുമാഷിന്‍‌റെയും എഴുത്തിന്‍‌റെ വ്യത്യാസമെന്തെന്ന് നന്നായിട്ടറിയുന്നവരാണ് ഇവിടുള്ളവര്‍.
ഇനി എനിക്കിട്ടായിരിക്കും ഇവിടെ അനോണികളുടെ കുതിരകയറ്റം. ഐ ഡോണ്ട് കെയര്‍ അറ്റ് ആള്‍ .

തറവാടി said...

വ്യക്തിപരമായി ഇന്ന് ബൂലോകത്തിറങ്ങുന്ന കവിതകൊളൊന്നും അംഗീകരിക്കാത്തവനാണ് ഞാന്‍, പലയിടത്തും അത് പ്രകടിപ്പിച്ചിട്ടും ഉണ്ട് അതേ സമയം , വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. അതും അനോണിയായി നല്ലൊരു പ്രവണതയല്ല. എഴുത്തിനെ വിമര്‍ശിക്കൂ എത്ര വേണമെങ്കിലും എഴുത്തുകാരനെയല്ല.

ചോദ്യങ്ങള്‍ ഞാന്‍ കേട്ടു , അതേ ഞാന്‍ പോലീസുകാരന്‍ തന്നെ!

riyaz ahamed said...

രോഗികളോടുള്ള രാഗം വൃത്തത്തിനു പുറത്ത്! എല്ലാ രോഗാവസ്ഥകളെയും വൈരൂപ്യങ്ങളെയും ചമയങ്ങള്‍ കൊണ്ട് മറക്കാന്‍ ശീലിച്ചിരിക്കുന്നു നമ്മള്‍.

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് ഒക്റ്റോവിയോ പാസ്.

Soha Shameel said...
This comment has been removed by the author.
prasanth kalathil said...

വിഷ്ണുപ്രസാദ് പറഞ്ഞതുതന്നെ കാര്യം. കുറെ ഭേദപ്പെട്ടവർ ഇവിടെ ഉണ്ടല്ലൊ, അതാണല്ലൊ ഒളിച്ചിരുന്നു കല്ലെറിയുന്നത്. കാണാമറയത്തെ ഭീരുക്കൾ !

Soha Shameel said...

ഇവിടെ വിദ്വേഷജകമായ കമന്റിടുന്ന മഹാന്മാരുടെ ഇടങ്ങളില്‍ പോയി നോക്കി- സഗീര്‍ പണ്ടാരതിലൊക്കെയായിപ്പോയല്ലോ 'ഗവിദാ'സംരക്ഷകര്‍. കഷ്ടം!

Anonymous said...

കവിയെ വിമര്‍ശിച്ചു കവിതയെ അല്ലെന്ന് ചില കവികള്‍ എഴുതി കണ്ടു. എങ്കില്‍ അവരോടും കവിയൊടുമായി ....

ഞാന്‍ (വിഷ്ണു മാഷ്) 3 കവയിത്രികളെ (ആരൊക്കെ എന്ന് എല്ലാ‍വര്‍ക്കും അറിവുള്ളത് തന്നെ) കാമിക്കുന്നു. (സ്നേഹിക്കുന്നു എന്നാണെങ്കില്‍ എന്തെങ്കിലും പറയാമായിരിന്നു.

ഉദ്ദേശം ഒന്നു മാത്രം ‘പീഡനം’.
ഇതിനെ കാമ ഭ്രാന്ത് എന്നല്ലാതെ ഈ കവിതയിലെ വരിയെ കവിയെ കൂടാതെ എങ്ങിനെ വിമര്‍ശിക്കും എന്ന് കവികളായ കവികള്‍ ഒന്ന് പറഞ്ഞു തന്നാല്‍ അനോണീമാമന്‍ പോയിക്കോളാം.

വ്യക്തി വിദ്യേഷിക്കാന്‍ എന്‍റെ അമ്മായിയുടെ മോനൊന്നും അല്ലല്ലോ വിഷ്ണു മാഷ്.

ഞാന്‍ ചുംബിച്ചപ്പോള്‍ എല്ലാ അസുഖവും മാറും എന്ന്. ‘ഈ ഞാന്‍’ യേശു ക്രിസ്തുവോ? അല്ലെന്ന് വരികളോക്കെ പറയുന്നു. കഷണ്ടിത്തലയെന്നും. അപ്പോള്‍ പിന്നെ കവിയെ പറയാതെ വരികളെ എങ്ങിനെ വിശദീകരിക്കും?

പിന്നെ ഞങ്ങള്‍ (കവിയും കവയിത്രിയും) പൊരിഞ്ഞ മാധ്യമങ്ങള്‍ നഷ്ടപ്പെട്ട ഈ മൂന്ന് കവയിത്രികള്‍ ഞാനെന്ന ‘മാധ്യമ’വുമായി ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ തര്‍ക്കത്തിലായിരുന്നു ഞാനാണ് ഈ മാധ്യമത്തില്‍ കൂടുതല്‍ ഇടപെട്ടത് എന്ന്. വൌ.. എന്തൊരു ഭാവന...!!

ഒടുക്കം മണ്ടരി ബാധിച്ചു ഞാന്‍ എന്ന എനിക്കോ അവര്‍ക്കോ? എന്തായാലും തല പോയീന്നര്‍ത്ഥം കഷണ്ടിയായതിനാല്‍ ഞാന്‍ (വിഷ്ണുമാഷ്!!) മണ്ടറി ബാധിച്ചു എന്ന് ‘കപിത’ സാരം.

അടുത്ത വരികളില്‍ കവി സ്വയം ശുക്ല വിസര്‍ജ്ജിത പൂരിത മന്ദ വിരാചിതമാകുന്നു.

എന്തു കൊണ്ട് കഷണ്ടിയായ എന്നെ അവര്‍ തിരഞ്ഞെടുത്തു. ഉത്തരം ഒന്ന് മാത്രം ലോകത്തിലെ ജഞാനിയായ പലരും കഷണ്ടികളായുണ്ട് എന്നത് തന്നെ. എന്നാല്‍ എല്ലാ കഷണ്ടികളും ജഞാനികളല്ലെന്ന് മൂന്ന് പേരും മനസ്സിലാക്കിയില്ലെന്ന് ഉള്ളാലെ ‘കപി’ അഹങ്കരിക്കുന്നു. മറ്റൊന്നും കൂടി പറയുന്നു. ‘ഞാന്‍’ (വിഷ്ണു” മലപ്പുറത്തുകാരനാന്ന്... എന്തൊരു ഉപമ...ഹൊ
പുറകിലാണ് കണ്ണെന്ന് ‘കപി‘ വചനം.

മറ്റൊന്നു കൂടി “ഞാന്‍ ആര്‍ക്കും എപ്പോഴും കയറി ഇറങ്ങാവുന്ന’ പുരുഷ ജമീലയാണെന്നും പരസ്യം നല്‍കുന്നു. എന്തൊരു തൊലിക്കട്ടി...

ഇവിടെയൊക്കെ കവിയെ അല്ലാതെ ആരെ പറയണം എന്ന് കവികുലോത്തമന്‍മാരും വായനക്കാരും പറഞ്ഞു തന്നാല്‍ ഉപകാരം.

രാഗങ്ങള്‍ പാടി തീര്‍ന്നപ്പോഴും കുറ്റം കവയിത്രികള്‍ക്ക് തന്നെ..അവരുടെ ‘പൂതി’ തീര്‍ന്നെന്ന് കപി. എന്നാല്‍ കപിയുടേത് ‘ശൂ’ ആയിപ്പോയെന്ന് പറയാന്‍ അവിടെയും കപി മിനക്കെടുന്നില്ല.

എന്നിട്ടും ഞാന്‍ ആര്‍ക്ക് ദ്രോഹം ചെയ്തു എന്ന സിമ്പതറ്റിക്കല്‍ ചോദ്യവുമായി വരുന്നു മഹാകവി.

ഇത് വ്യക്തി വിദ്യേഷം തീര്‍ക്കാന്‍ എഴുതിയ കമന്‍റാണൊ? നിങ്ങള്‍ പറയൂ.. കവിതയെ വിമര്‍ശിക്കാന്‍ അനോണിമാമന് അധികാരമില്ലെങ്കില്‍ ഇല്ല അനോണിമാമന്‍ വരില്ലിനി..പക്ഷെ പറഞ്ഞു തരണം നിങ്ങള്‍.. ബ്ലോഗില്‍ അനോണിക്കുള്ള സ്ഥാനം എന്ത് എന്ന്...

മഹത്തായ കവികള്‍ എഴുതുന്നവര്‍ ഇവിടെ ഉണ്ട്. ഈ കവിയെ ഇത്രയും ക്രൂരമായി വിമര്‍ശിക്കാനുള്ള കാരണം കൂടി പറഞ്ഞു വയ്ക്കാം.
ഒരു പുസ്തകം ഇറക്കിയാള്‍ ആണ്. തമിഴ് നാട്ടിലെ കവി സംഗമത്തില്‍ മുക്തകണ്ട പ്രശംസയ്ക്ക് പാത്രീ ഭവിച്ചെന്ന് ബ്ലോഗിലും ഹരിതകത്തിലും പലരേകൊണ്ടും എഴുതിച്ചതാണ്. അതൊക്കെ കൊണ്ട് കവിത വായിക്കുന്നവര്‍ക്കിടയില്‍ ‘വിഷ്ണു മാഷ്’ നല്ല കവിത എഴുത്തുകാരനും കവിയുമാണ്. എന്നിട്ടാണ് ഇത്തരം കവിതയെ കൊലചെയ്യുന്ന എഴുത്തുകള്‍ എഴുതുന്നത്. അങ്ങിനെ ഉത്തരവാദിത്തമില്ലാതെ എഴുതുന്ന ഇത്തരക്കാര്‍ക്കൊരു താക്കീത് നല്‍കുകയാണ് അനോണിമാമന്‍റെ ലക്ഷ്യം.

താടി വച്ചാല്‍ കവിയാകില്ലെന്ന് തിരിച്ചറിയാണം.

തെറി പറഞ്ഞാല്‍ കവിയാകില്ലെന്ന ബോധം ഉണ്ടാകണം

കള്ളു കുടിച്ചാല്‍ കവിതയെഴുതാം എന്ന ഈഗോ മാ‍റ്റിക്കുറിക്കണം

പെണ്ണിനെ കാമത്തിന്‍റെ കണ്ണിലൂടെ നോക്കുന്നതാകയാല്‍ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ ആളുണ്ടെന്ന പേടി വേണം താങ്കള്‍ക്ക്...മി. വിഷ്ണു..
കവിതകൊണ്ട് മറുപടി പറയണം താങ്കള്‍.. തെറികൊണ്ടല്ല.

അനോണിമാമനും സംഘവും

Anonymous said...

ഇത്രയും വിശദമായ ഒരു കമന്‍റിട്ടിട്ട് കവിയോ പുതു കവിത അധികാരികളോ കവിക്ക് കൂറ് പ്രഖ്യാപിച്ചവരോ തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധമുണ്ട്. ഒപ്പം ഇത് അംഗീകരിച്ച് മേല്‍ പ്രസ്താവിച്ച കവി കൂടുതല്‍ ജാഗ്രതയോടും ഉത്തരവാദിത്തത്തോടും തന്‍റെ കടമ; കവിതയെഴുത്ത് നിര്‍വ്വഹിക്കുമെന്ന് തന്നെ അനോണിമാമന്‍ പ്രതീക്ഷിക്കുന്നു.
പുതുകവിതയുടെ ശ്രദ്ധയ്ക്ക്,
ഏത് വല്യ കവിയും കവിത തരുമ്പോള്‍ മിനിമം ക്വാളിറ്റി ഉണ്ടോ എന്ന് നോക്കാനുള്ള ഉത്തരവാദിത്തം കാട്ടുകയും തിരസ്കരിക്കേണ്ട്തിനെ തിരസ്കരിക്കാനുമുള്ള ചങ്കുറ്റം കാണിക്കണം.

അനോണിമാമന്‍

Soha Shameel said...

അനോനിമാമന്‍,

ആദ്യം മലയാളം തെറ്റു കൂടാതെ എഴുതാന്‍ പഠിക്കൂ. എന്നിട്ടാവാം ഉപദേശം. ഇത്രയും എഴുതിയതില്‍ തന്നെ ഒമ്പത് വ്യാകരണപ്പിശകുകളുണ്ട്!

ഏറുമാടം മാസിക said...

എല്ലാ അനോണിമാമന്‍മാര്‍ക്കും,
നല്ലതിനേയും,ചീത്തയേയും തിരിച്ചറിയേണ്ടതു.വായ്നക്കാരാണ്.അല്ലാതെ വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ അനോണമിയായ് വന്നു കമണ്ട് ഇടുകയല്ല ചെയ്യേണ്ടത്,ആരോഗ്യകരമായ ചര്‍ച്ചകളേ പുതുകവിത അംഗീകരിക്കുകയുള്ളൂ...

Anonymous said...

ആല്‍ബര്‍ട്ട് റീഡ്.., ഒരു കാര്യം സമ്മതിക്കാതിരിക്കാന്‍ വയ്യ.. ഭയങ്കര ഗ്ലാ‍മറാ താങ്കളുടെ പേരിന്..ആദ്യം കരുതിയത് വല്ല യൂറോപ്യന്‍ കവിയും ആയിരിക്കുമെന്നാ.. എന്തായാലും ഒമ്പത് വ്യാകരണപ്പിശക് കണ്ടു പിടിച്ചതല്ലേ...അനോണിമാമന് സന്തോഷമായി....
അപ്പോള്‍ ആല്‍ബര്‍ട്ട് ... ഇവിടെയൊക്കെ റീഡ് ചെയ്യുമല്ലോ അല്ലേ....
ഇനി അനോണിമാമന്‍ ഇവിടെ വരുന്നില്ല. കവി സ്വയം തെറ്റ് തിരുത്താന്‍ തയ്യാറായി എന്നറിഞ്ഞു. അനോണീമാമന് സന്തോഷായീ....
അപ്പോള്‍ ഇവിടെയൊക്കെ കാണുമല്ലോ അല്ലേ...അനോണിമാമന് അപമാനിക്കണമെന്ന ഒരു ഉദ്ദേശ്യവുമില്ല. ഒരു പേടി വേണം എഴുത്തുകാരന് വായനക്കാരന്‍ മണ്ടനല്ലെന്ന ബോധം..

അനോണിമാമന്‍.

ഹന്‍ല്ലലത്ത് Hanllalath said...

നല്ല കഥ..!!!!!!!!!

ആശംസകള്‍...

Anonymous said...

ayyappa panikarku padikuunnu pavam...
ehthoke avar chavachu tuppiyatha,,,

ദിനേശന്‍ വരിക്കോളി said...

ിഷ്ണുമാഷെ , കലക്കി..
നല്ല വായനാനുഭവം ...നല്ലവരികള്‍

ആശംസകള്‍ വാക്കുകളില്‍ തീര്‍ക്കുന്നില്ല.

Anonymous said...

“വര്‍ഷങ്ങളായി പലതരത്തിലുള്ള അവമതികള്‍ മലയാളം ബ്ലോഗുകളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഒന്ന് ചോദിച്ചോട്ടെ:എന്താണ് ഞാന്‍ നിങ്ങളോടൊക്കെ ചെയ്ത കടുത്ത അപരാധം?“

എന്താ സംശയം? ഈ കവിതയെന്നു പറഞ്ഞുള്ള ദ്രോഹിക്കല്‍ തന്നെ

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ - പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
  • വ്യാജസ്ഥാൻ - ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ് അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP