ഉപ്പുരസം
വരികള്‍ക്കിടയില്‍
ഏറെ കാലം നനഞ്ഞു കുതിര്‍ന്നു ,
ഇപ്പോള്‍ വരണ്ടു പോയ
ഒരു വാക്ക്
ഒളിഞ്ഞിരിപ്പുണ്ട് .
നിനക്കു മാത്രം പറഞ്ഞു തരാം
അതിലേക്കുള്ള നിഗൂഡമായ വഴികള്‍.
ഓരോ വാക്കിലും തൊട്ട്
വിരല്‍ തുമ്പ് രുചിച്ചു നോക്കണം.
അങ്ങിനെയങ്ങിനെ
രുചികളുടെ വഴിയില്‍
ഒരു വാക്കിന്റെ വെളിപാടില്‍
'നീ' സ്തംഭിച്ചു നില്ക്കും.
അത് തന്നെയാണത്!
അതിന്റെ രുചി
മനസ്സിലാക്കിതരും നിനക്ക്
എങ്ങിനെ നനഞ്ഞ് ഒട്ടിയെന്നതിന്റെ
ഉപ്പ് രസമുള്ള കാരണങ്ങളും.
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
4 വായന:
kollam...
അതിന്റെ രുചി
മനസ്സിലാക്കിതരും നിനക്ക്
എങ്ങിനെ നനഞ്ഞ് ഒട്ടിയെന്നതിന്റെ
ഉപ്പ് രസമുള്ള കാരണങ്ങളും.
രുചിച്ചു നോക്കി ഒരു മഷി രുചി!എന്നാല്‍ ഉപ്പ് രുചികിട്ടിയില്ല!
iodised...!!1
Post a Comment