വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Wednesday, August 13, 2008
മനോജ് കാട്ടാമ്പള്ളി
നിമീലിത 4 സി
പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍
സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...
ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി
നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.
‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.
അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...
ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു
പേടിച്ച് പോളന്‍ പൊങ്ങാതിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...
Subscribe to:
Post Comments (Atom)
5 വായന:
:(
ഈ നാലാം ക്ലാസ്സുകാരിയെ
കാണേണ്ടിയിരുന്നില്ലാ..
:(
വരിക വരിക സോദരെ
സ്വതന്ത്യം കൊണ്ടാടുവാന്‍
ഭാരതാമ്മയുടെ മാറിടത്തില്‍
ചോരചീത്തിആയിരങ്ങള്‍
ജീവന്‍ കൊടുത്ത് നേടിയെടുത്തൊര്
ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം
....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍
മനോജ്... നീ എന്തിനാണിങ്ങനെ വല്ലാതെ വേദനിപ്പിക്കുന്നത്. അതും ഈ നാലാംക്ലാസ്സുകാരിയെ പത്രത്താളുകളില്‍ വായിക്കുമ്പോള്‍ കണ്ണുകളില്‍ ഇരുട്ട് നിറയുകയും ഈ ലോകത്ത് തന്നെ ജീവിക്കുന്ന ജീവനാണല്ലോന്ന് നമ്മളൊക്കെ എന്നോര്‍ത്ത് വല്ലാതെ നാണം തോന്നിപ്പോകുകയും ചെയ്യുന്നു.
എന്നിട്ടും മനോജ്.. നിന്‍റെ വരികള്‍ ജീവനുള്ള നാലാക്ലാസ്സുകാരി മുന്നില്‍ നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ന്താ..ത്..കഥ.....
Post a Comment