വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Thursday, August 14, 2008
ജിഷ എലിസബത്ത്
ആലിപ്പഴമ്പുല്ന്നാമ്പ്
മരുപ്പച്ചയിലെ
ഒറ്റപ്പന
മണലാഴിയിലേക്ക്
പുതയുന്നു.
ഇനി
കാണാമറയത്തോളം
ചുടുമണല്‍ മാത്രം...
യാത്ര നിറുത്തുന്നില്ല...
കണ്ണ് ചുടുമ്പോള്‍
കുളിരെഴുതാന്‍
പൊടിക്കുള്ളില്‍
നിന്നുമൊരു
ആലിപ്പഴമ്പുല്‍-
ന്നാമ്പായെങ്കിലും
നീ
കിളിര്‍ക്കുമെന്നെനിക്കുറപ്പാണ്...
എങ്കിലുമിന്നിപ്പോള്‍
ഈ ചൂടുമണല്‍ക്കാറ്റിലും
എന്‍റെ കണ്ണുനീരുറവ
വരളുന്നില്ല...
(ആലിപ്പഴമ്പുല്ല് - മഴക്കാലങ്ങളില്‍ വേലി മേല്‍ പടര്‍ന്നു നില്‍ക്കുന്ന തരം പുല്ല്. മണ്ണിനടിയിലില്ലാത്ത നീണ്ട വേരുകളില്‍ വെള്ളത്തുള്ളി ഉരുണ്ട് കൂടി നില്‍ക്കുന്ന പോലെ കാണാം . കുട്ടികള്‍ അത് ഇറുത്തെടുത് കണ്ണിലെഴുതാറുണ്ട് ).
Subscribe to:
Post Comments (Atom)
1 വായന:
നന്നായിട്ടുണ്ട്.....
Post a Comment