പിന്-670594
കത്തുകള്‍
മുദ്ര വെച്ചൊരു ശവപ്പെട്ടിയാണ്
ജീവിതത്തിന്റെ
മരണഗന്ധം പേറുന്ന
പച്ച വാക്കുകളുടെ പേടകം
ഓരോ കത്തും ത്രിഷ്ണ വറ്റിയ
അറവു മ്രിഗത്തെപ്പോലെ
അതില്‍
വെട്ടിമാറ്റിയ തലകള്‍ പോലെ
വാക്കുകള്‍
അതിനിടയിലെവിടയൊ
തുന്നിച്ചേര്‍ത്ത
സുഖത്തിന്റെ ഉടുപ്പുകള്‍
കത്തു തുറക്കുമ്പോള്‍
അഴുക്കു നിറഞ്ഞ
രണ്ട് കൈ വിരലുകള്‍
സ്നേഹത്തിന്റെ
സിംഫണി മീട്ടുന്നു
തിരുത്തലുകളില്ലാത്ത എഴുത്തുകള്‍
മറവിയുടെ മാറാല തീര്‍ക്കുന്നു
ഓര്‍മ്മപ്പെടുത്തലുകളും
ശൂന്യതകളിലെവിടയോ
ഒളിപ്പിച്ച് ചിന്തകളും
എഴുത്ത് പെട്ടികള്‍ക്ക്
സ്വൈര്യം കൊടുക്കുന്നില്ല
ഏകാന്തമായ ദ്വീപില്‍
ഒറ്റപ്പെട്ടവനെപ്പൊലെ
അതെല്ലായ്പ്പോഴും വേവലാതിപ്പെടുന്നു
കത്തുകളിലൂടെയാരോ
കടല്‍ കടക്കുന്നു
തിരമുറിയാത്ത കല്‍പ്പനകള്‍
കടന്നാക്രമണമാകുമ്പോള്‍
പൊസ്റ്റുമാനിന്ന്
പടികയറി വരുന്ന
ദുശ്ശകുനമാവുന്നു.
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
4 വായന:
തിരമുറിയാത്ത കല്‍പ്പനകള്‍
കടന്നാക്രമണമാകുമ്പോള്‍
പൊസ്റ്റുമാനിന്ന്
പടികയറി വരുന്ന
ദുശ്ശകുനമാവുന്നു
well........congrats
നാസറിക്ക ഗള്‍ഫിലേക്കു പോയൊ?
അകലത്താവുമ്പോഴുള്ള പ്രശ്നവാം ല്ലെ.
നല്ല വരികള്‍
കവിത കൊള്ളാം ഒരു തീയുണ്ട് മനസിലും വരിയിലും
പക്ഷേ പലയിടത്തും ഗുരുവായൂരപ്പന് അന്ന് ജലദോഷമായിരുന്നു
എന്ന തരത്തിലുഴ്ഴ ചില ശകുനപ്പിളകളൊളിച്ച്...
എന്നാലും ഇഷ്ടപ്പെട്ടു.. കവിത
കൂപന്
Post a Comment