അറിയ്ന്നുണ്ട് ഒന്നും പറഞ്ഞില്ലെങ്കിലും
മൊട്ടുകളില്‍ പൂക്കളെ എത്രനാള്‍
ഒളിച്ചുവെക്കാം ഒരു ചെടിക്ക്...
മേഘങ്ങള്‍ക്ക് മഴത്തുള്ളിയെ
എത്രകാലംഒളിച്ചുവെക്കാം...
വായുവിനെ തള്ളിയും
ഭൂമിയെ ചവുട്ടിയും
അടയാളങ്ങളൊന്നും
വെക്കാതെ
ഓടുവാനാവുമോ ഒരു മാനിന്?
മുളയ്ക്കല്ലേ,മുളയ്ക്കല്ലേ
എന്ന് ധ്യാനിച്ച്
എത്ര നാള് ഒളിപ്പിക്കാനാവും
പൂണ്ടുപോയ വിത്തുകളെ
മണ്ണിന്?
ആയതുകൊണ്ട്,
നിഗൂഡതകളേ,
നിങ്ങളുടെ നിഗൂഡതകള്‍
നിങ്ങള്‍ക്ക് നിലനിര്‍ത്താനാവില്ല.
ഓരോ നിമിഷവും ഒരു താക്കോലാണ്;
അനേകം രഹസ്യങ്ങളെ
തുറക്കുന്ന താക്കോല്‍.
അങ്ങനെ എത്രയെത്ര
രഹസ്യ വാതിലുകളെ
തുറന്ന് തുറന്ന് തുറന്നാണ്
ഓരോ ജീവിതവും മുന്നോട്ടുപോവുന്നത്!
അടച്ചുവെച്ചിരിക്കുന്ന
ഈ മീന്‍കറിയും ചോറും
ഉച്ചവിശപ്പ് തുറന്നു തിന്നും കൂട്ടുകാരാ...
7 വായന:
നിങ്ങളുടെ നിഗൂഡതകള്‍
നിങ്ങള്‍ക്ക് നിലനിര്‍ത്താനാവില്ല
ശരിയാണു താങ്കള്‍ പറഞ്ഞത് വളരെ സന്തോഷമുള്ള കാര്യാമാണു
മാഷേ
അതിമനോഹരമായ കവിത
ആശംസകള്‍
ഇതെല്ലാതെ പിന്നെയേതാണ് കവിത,
ആശംസകള്‍
ഇഷ്ടപ്പെട്ടു.
nalla varikal
നന്നായി മാഷെ
അറിയ്ന്നുണ്ട് ഒന്നും പറഞ്ഞില്ലെങ്കിലും...
Post a Comment