Tuesday, November 27, 2007

ശുക്കൂര്‍ പെടയങ്ങോട്


ഉടുപ്പ്

പാകമാവാത്ത
ഉടുപ്പിട്ടപ്പോഴാണ്
ഞാന്‍
അവളെ
ഓര്‍ത്തത്.
അവള്‍
ഉടുപ്പഴിച്ചപ്പോഴാണ്
ജീവിതത്തിണ്ടേ
ആഴവും
അളവും
ഞാന്‍
തിരിച്ചറിഞ്ഞത്.

Monday, November 19, 2007

വിമീഷ് മണിയൂര്‍


കറുപ്പ് കവിതകള്‍



1

ഇത്രമേല്‍ കറുക്കുവാന്‍

ഇരുട്ടെത്രനാള്‍

വെയില്‍ കൊണ്ടു.

2

എല്ലാ വെളിച്ചവും

കണ്ണേ

നിണ്ടെ

കറുപ്പിലൂടെല്ലയോ

കാണുന്നത്.

Friday, November 16, 2007

സുനില്‍കുമാര്‍.എം.എസ്


തീ


അഹങ്കരിക്കയെന്നും
വേണ്ട...
ഊതിയൂതി
കണ്ണിലെ വെള്ളം കളഞ്ഞ്
നിനക്ക്
ജീവന്‍ തരുന്നത്,
വയറ്റിലെരിയുന്ന
നിന്നേക്കാള്‍ വലിയൊരുത്തനെ
അടക്കുവാന്‍ വേണ്ടിത്തന്നെയാണ്.

Thursday, November 15, 2007

നാസര്‍ കൂടാളി


തടവറയിലെ കുട്ടികള്‍


പുറത്ത് പോയി
തിരിച്ചുവരുമ്പോഴേക്കും
വലിയൊരു മതില്‍‍
പണിതുയര്‍ത്തിയിട്ടുണ്ടാവും

നിനക്ക്
ആകാശത്ത്ചായാന്‍ മാത്രം
പാകത്തില്‍
നീട്ടി വലിച്ച്വച്ചിട്ടുണ്ടാവും അത്

എങ്കിലും
തിരിച്ചു പോവുമ്പോഴക്കും
പൂവുകള്‍
പൂമ്പാറ്റകള്
‍നക്ഷത്രങ്ങള്
‍മറന്നു പോയിട്ടുണ്ടാവും

അപ്പോഴേക്കും
മതിലിനപ്പുറത്തെ
ജീവിതത്തിന്റെ
മറ്റൊരു തടവറയിലേക്ക്
എങ്ങിനെ
മടങ്ങിപ്പോവാനാവുംഅവര്‍ക്ക്.

Friday, November 9, 2007

റഫീഖ് ഉമ്പാച്ചി





കാടിനെമുഴുവന്‍
വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെഇഴഞ്ഞു വന്നു


കടലില്‍ നിന്നുംവന്നഒറ്റത്തിര
ചില്ലു ഭരണിയില്‍
‍ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു


പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു

പാടത്തു നിന്ന്
മീന്‍ കണ്ണിനെധ്യാനിച്ചുള്ള
കൊറ്റിയുടെ
മൌനവും
പുലരി മഞ്ഞിനെ
നെല്ലോലഅലക്കുന്ന പാട്ടും

ആകാശം
അയച്ചുതന്നരശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍കുടുങ്ങി
ഏഴു നിറങ്ങളായിചീന്തി
അപ്പോള്‍
‍പെങ്ങള്‍വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി

Thursday, November 8, 2007

ജിനേഷ് മടപ്പള്ളി


ഉടുപ്പ്


തീപ്പൊള്ളലേറ്റാണ്
മരിച്ചത്,
ഗ്യാസടുപ്പില്‍ നിന്നോ
മണ്‍ചെരാതില്‍ നിന്നോ
അല്ല,

പ്രണയത്തെ
അടര്‍ത്തി മാറ്റിയ
ഒറ്റ നിമിഷത്തില്‍ നിന്ന്
ഉടലാകെ പടര്‍ന്ന്....

Friday, November 2, 2007

ബിജു നിടുകുളം


കയ്ക്കലത്തുണി*


നാലാള് കാണ്‍കെ
തിരിച്ചും,മറിച്ചും
വില പേശി
വാങ്ങിയത്.

അലക്ക് കല്ലില്‍
തല തച്ച്
ഉടല്‍ വെളുപ്പിച്ച്
ഇസ്തിരിപ്പെട്ടിക്ക്
മലര്‍ന്നും,കമിഴ്ന്നും
നിവര്‍ന്ന് തളര്‍ന്നത്
യാത്രക്കിടയിലലമാര
തിരസ്കരിച്ചത്.

ലുങ്കികള്‍
വഴി നീളെ അനുഗമിച്ച
ഓര്‍മ്മകള്‍
പൊള്ളാതിരിക്കാന്‍
അടുക്കളയില്‍
ചീന്തി
ഇട്ടത്.‍


*അടുക്കളയില്‍ ഉപയോഗിക്കുന്ന തുണി
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP