കയ്ക്കലത്തുണി*
നാലാള് കാണ്‍കെ
തിരിച്ചും,മറിച്ചും
വില പേശി
വാങ്ങിയത്.
അലക്ക് കല്ലില്‍
തല തച്ച്
ഉടല്‍ വെളുപ്പിച്ച്
ഇസ്തിരിപ്പെട്ടിക്ക്
മലര്‍ന്നും,കമിഴ്ന്നും
നിവര്‍ന്ന് തളര്‍ന്നത്
യാത്രക്കിടയിലലമാര
തിരസ്കരിച്ചത്.
ലുങ്കികള്‍
വഴി നീളെ അനുഗമിച്ച
ഓര്‍മ്മകള്‍
പൊള്ളാതിരിക്കാന്‍
അടുക്കളയില്‍
ചീന്തി
ഇട്ടത്.
*അടുക്കളയില്‍ ഉപയോഗിക്കുന്ന തുണി
1 വായന:
എനിക്ക് ഇഷ്ടമായി ഈ ലുങ്കി.
സ്ത്രീത്വത്തിന്റെ ക്രിയാ പദങ്ങള്‍
മലര്‍ന്നും കമിഴ്ന്നും തളര്‍ന്നും തകര്‍ന്നും.
ഒടുവില്‍ അടുക്കള തന്നെ അഭയം.
രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ നക്ഷത്രമുണ്ടാവുന്ന കല ഇതാനു. ലുങ്കി കിതക്കുന്ന ശബ്ദം കേള്‍ക്കാന്‍ കാതു മാത്രം പോരാ. ഒബ്സര്‍വേഷന്‍ വേണം
Post a Comment