കാടിനെമുഴുവന്
വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെഇഴഞ്ഞു വന്നു
കടലില്‍ നിന്നുംവന്നഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു
പുഴയില്‍ നിന്ന്
മണലിന്റെ വേവ് വന്നു
പാടത്തു നിന്ന്
മീന്‍ കണ്ണിനെധ്യാനിച്ചുള്ള
കൊറ്റിയുടെ
മൌനവും
പുലരി മഞ്ഞിനെ
നെല്ലോലഅലക്കുന്ന പാട്ടും
ആകാശം
അയച്ചുതന്നരശ്മികളിലൊന്ന്
ഈര്പ്പത്തില്കുടുങ്ങി
ഏഴു നിറങ്ങളായിചീന്തി
അപ്പോള്‍
പെങ്ങള്വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി
2 വായന:
മനോഹരമായിരിക്കുന്നു.
വെട്ടിഒട്ടിക്കുംബോള് സംഭവിക്കുന്ന സ്വത്വനഷ്ടം!!!
അഴിക്കുന്ന ഉടുപ്പുകള്‍ക്കും വേണമല്ലൊ ഒരു പാകം!
Post a Comment