Tuesday, June 26, 2007

പി.ആര്‍.രതീഷ്


പ്രണയ മഴ


ഒരിക്കല്‍ പെയ്താല്‍ മതി
ജീവിതം മുഴുവന്‍
ചോര്‍ന്നൊലിക്കാന്‍.

3 വായന:

മുസ്തഫ|musthapha said...

കുറച്ച് നേരത്തെ ഒരുള്‍ക്കുളിര്, ഒരു നനവ്... പിന്നെ മഴ പെയ്തെന്ന് പോലും ഓര്‍ക്കാതെ നടന്നകലുന്നു പലരും!

എസ്. ജിതേഷ്ജി/S. Jitheshji said...

പി.ആര്‍.രതീഷിന്‍ടെ ഈ കവിതാശകലം
ഞാന്‍ ഡി.സി ബുക്സിന്‍ടെ "പ്രണയമൊഴികള്‍"
സമാഹാരത്തില്‍ നിന്നാണ്‍
ആദ്യമായി വായിക്കുന്നത്....
നല്ല വരികള്‍ ....
ഇതു കൊള്ളാം...നന്നായിരിക്കുന്നു.

yousufpa said...

എന്തിനധികം അക്ഷരക്കൂട്ടങ്ങള്‍
ഗഹനമീ വാക്കുകള്‍ അതിഗംഭിരം

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP