Thursday, June 21, 2007

‍നാസ്സര്‍ കൂടാളി


പതിനാലാം നമ്പര്‍ ‍ബസ്സില്‍

കുന്നിറങ്ങുമ്പോള്‍
ബ്രേക്കും
ആക്സിലെറ്ററും
സ്റ്റിയറിംഗിനോട്
പ്രാര്‍ത്തിക്കും.
മൈല്‍ കുറ്റികള്‍
ഞങ്ങളുടെ
ധ്യാനം മുറിക്കല്ലേ എന്നു
പരയുംബൊഴക്കും
സീബ്രാ ലയ്നില്‍
നീലയും വെള്ളയുമുടുപ്പിട്ട കുട്ടികള്‍
ഓറഞ്ജ്ജല്ലികള്‍
വാരി വിതറിയിട്ട്
കടന്നു പോവും.


നിരപ്പുകളില്‍
വേഗത
പൊരാ...പൊരാ‍യെന്ന്
ഓരോ ശ്വാസം മുട്ടലിലും
അവര്‍ വിളിച്ചു പറയും.
വളവുകളും,തിരിവുകളും
ആയത്തില്‍ ഊഞ്ഞാലിടും.
പിടി വിടുംബൊള്‍
പരസ്പരം ഉമ്മ വെക്കാന്‍ ശ്രമിക്കും.


ഉറങ്ങുന്നവര്‍ക്കു വേണ്ടി
ഡ്രയ്‌വര്‍
മന്മ്മദ രാസാ....
മന്മ്മദ രാസാ...
എന്നുച്ച്ത്തില്‍ പാടുമായിരിക്കും.
നില്‍പ്പിന്ജെ
ആയാസം
കുറക്കാനായി
കണ്ട്കറ്റര്‍ എല്ലാവര്‍ക്കും
ഫ്രീ പാസ്സ്
അനുവദിച്ച്
അടുത്ത സ്റ്റൊപ്പില്‍ ഇറങ്ങിപ്പൊവും.


ലാസ്റ്റ് ബസ്സാണെന്ന
ആധിയില്‍
ഓരെഒ
കയ്‌വീശലും
കാഴ്ച്ചയൊടപ്പൊം
മറഞ്ഞ് പേഒവും.
അപ്പൊഴും
മുന്നില്‍ പാഞ്ഞ്
പൊവുന്ന
പാണ്ടി ലോറിയെയും
ആ‍മ്ബുലന്‍സിനെയും
മറി കടക്കാന്‍
കിളി
അഞ്ഞാഞ്ഞ് ബെല്ല്
കൊടുത്ത് കൊണ്ടേയിരിക്കും.

1 വായന:

എസ്. ജിതേഷ്/S. Jithesh said...

വ്യഭിചരിക്കപ്പെട്ടിട്ടില്ലാത്ത,കന്യകാത്വമുള്ള വാക്കുകള്‍...,ആശയം!
ഇതു കൊള്ളാം...ഇഷ്ടപ്പെട്ടു.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • സ്വര്‍ണത്തിന്റെ സാമൂഹികഭാവനകള്‍ - സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയുണ്ട്, ഇന്ദുലേഖ എന്ന പേരില്‍. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു പാരഡി. ചന്തുമേനോന്റെ നായരായ നായികയ്ക്ക് 70 വയസ്സാവുന്ന സമയത...
  • പാതി കടിച്ച പപ്പടം - പാതി കടിച്ച പപ്പടം ഒരു ബാധ്യതയാണ് ഉപേക്ഷിക്കുകയോ അകത്താക്കുകയോ ചെയ്യേണ്ടി വരുംവരെ ഓരോ ഉരുളയിലും അതിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരിക്കും തുടയ്ക്കാൻ പറ്റാതെ ഒലിച്...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ളത...
  • മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ - മറവിയുടെ പൊറുതിയില്ലാത്തവര്‍ മുറിവുകളെപ്പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ് മുറിവുകളെ എന്നാണ് മുറിവുകളേ എന്നുമാണ് ഓരോ മുറിവും ഒരു ജീവിയാണ്. ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്ട...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്ഞ...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP