Saturday, June 29, 2013

സുറാബ്












വിടെയോ ഞാൻ
 ഒളിച്ചിരിപ്പുണ്ട്

കണ്ടു പിടിക്കാമോ - ?

 മച്ചിൻ പുറത്തും
പത്തായത്തിലും
കിണറ്റിൻ കരയിലും
 വിറകുപുരയിലും
പടിപ്പുരയിലും
പാടത്തും
കുളപ്പടവിലും
 കുന്നിന്‍ചെരുവിലും
 മഞ്ചാടിക്കുരുവിലും
 നിന്‍റെ ഹൃദയത്തിലും
 എവിടേയും കണ്ടില്ല,
 അല്ലേ - ?

അപ്പുറത്തെ
കിളിക്കൂട്‌ നോക്കിയോ ?

അതിനപ്പുറത്തെ
മരപ്പൊത്ത് - ?

കണ്ടില്ല, അല്ലേ - ?
 ദാ, കടല്‍ത്തീരം  ,
 തലപോയ തെങ്ങ്
 ചെങ്കടല്‍,
ചെക്കിപ്പൂവ്
ആര്‍ത്തിരമ്പുന്ന
ആള്‍ക്കൂട്ടം
മടുപ്പിക്കുന്ന
ഏകാന്തത
പൈതങ്ങളുടെ
തൊട്ടില്‍..........
 ഇല്ല, അവിടെയൊന്നും
ഞാനില്ല.

തോറ്റു തൊപ്പിയിടാന്‍
വരട്ടെ,
പണ്ടു നമ്മള്‍  പാടാറുള്ള
 ആ പാട്ടുണ്ടല്ലോ,
 മറന്നില്ലെങ്കില്‍
 അതൊന്നു മൂളി നോക്കുക.
അതിലെവിടെയോ
 ഞാൻ,
ഒളിച്ചിരിപ്പുണ്ട്.

6 വായന:

ഏറുമാടം മാസിക said...

എവിടെയോ ഞാന്‍
ഒളിച്ചിരിപ്പുണ്ട്

ജസ്റ്റിന്‍ said...

ആ പാട്ട് ഓര്‍ക്കാന്‍ സമയമില്ല. തത്ക്കാലം ഒളിച്ച് തന്നെ ഇരിക്കു.

ആമയം said...

Nannayi

Mukesh M said...

കണ്ടുപിടിക്കാന്‍ പറ്റുന്നില്ല; ഞാന്‍ തോറ്റ്

ഭാനു കളരിക്കല്‍ said...

VERY NICE

s.sarojam said...

നല്ല കവിത . ഒളിച്ചിരിക്കാന്‍ ഓര്‍മ്മചെപ്പുകളില്ലെങ്കില്‍ പിന്നെന്തു ജീവിതം !

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP